എ.കെ. രാമൻകുട്ടി

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ഒന്നും, രണ്ടും കേരളനിയമസഭകളിൽ എലപ്പുള്ളി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എ.കെ. രാമൻകുട്ടി (ഒക്ടോബർ 1912 - 14 ജൂലൈ 1994). കമ്മ്യൂണിസ്റ്റ് പ്രതിനിധിയായാണ് എ.കെ. രാമൻകുട്ടി കേരള നിയമസഭയിലേക്കെത്തിയത്. 1914 ഒക്ടോബറിൽ ജനിച്ചു.

എ.കെ. രാമൻകുട്ടി
A.K. Ramankutty.jpg
ഒന്നും, രണ്ടും കേരള നിയമസഭകളിലെ അംഗം
ഔദ്യോഗിക കാലം
1957 – 1964
മുൻഗാമിഇല്ല
പിൻഗാമിമണ്ഡലം നിലവിലില്ല
മണ്ഡലംഎലപ്പുള്ളി
വ്യക്തിഗത വിവരണം
ജനനം1912 ഒക്ടോബർ
മരണംജൂലൈ 14, 1994(1994-07-14)(പ്രായം 81)
രാഷ്ട്രീയ പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
As of ഡിസംബർ 7, 2011
ഉറവിടം: നിയമസഭ

1930-ൽ രാഷ്ട്രീയത്തിൽ സജീവമായ എ.കെ. രാമൻകുട്ടി നിസഹകരണ പ്രസ്ഥാനത്തിലും സജീവ പങ്കാളിയായിരുന്നു. 1939ലാണ് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. ഏകദേശം ഏഴ് വർഷത്തോളം ജയിൽവാസം അനുഷ്ഠിച്ച ഇദ്ദേഹം രണ്ട് വർഷത്തോളം ഒളിവിൽ ജീവിതം നയിച്ചിട്ടുണ്ട്. കൃഷിക്കാരെ സംഘടിപ്പിക്കുന്നതിൽ വലിയൊരു പങ്ക് വഹിച്ചിരുന്നു. 1956-ൽ മലബാർ ജില്ലാബോർഡംഗമായിരുന്നു.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=എ.കെ._രാമൻകുട്ടി&oldid=3424642" എന്ന താളിൽനിന്ന് ശേഖരിച്ചത്