എ.ഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
2001-ൽ സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അമേരിക്കൻ ശാസ്ത്രകഥാ ചലച്ചിത്രമാണ് എ.ഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. 1969-ൽ ബ്രയാൻ അൽഡിസ് രചിച്ച സൂപ്പർടോയ്സ് ലാസ്റ്റ് ഓൾ സമ്മർ ലോങ് എന്ന കഥയെ ആസ്പദമാക്കിയാണ് സ്പിൽബർഗ്, ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. കാത്‌ലീൻ കെന്നഡി, സ്പിൽബർഗ്, ബോണി കർട്ടിസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചലച്ചിത്രത്തിൽ ഹെയ്‌ലി ജോയൽ ഓസ്‌മെന്റ്, ജൂഡ് ലോ, ഫ്രാൻസ് ഓ'കോണർ, ബ്രെൻഡൻ ഗ്ലീസൺ, വില്യം ഹർട്ട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഭാവിയിലെ കാലാവസ്ഥാ വ്യതിയാനന്തര സമൂഹത്തെക്കുറിച്ചുള്ള ഈ ചലച്ചിത്രം, പ്രണയിക്കാനുള്ള കഴിവുകളുള്ള പ്രോഗ്രാം ചെയ്ത ആൻഡ്രോയ്ഡായ ഡേവിഡിന്റെ (ഓസ്‌മെന്റ്) കഥയാണ് എ.ഐയുടെ ഉള്ളടക്കം.
എ.ഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് | |
---|---|
സംവിധാനം | സ്റ്റീവൻ സ്പിൽബർഗ് |
നിർമ്മാണം | |
തിരക്കഥ | സ്റ്റീവൻ സ്പിൽബർഗ് |
Screen story by | ഇയാൻ വാട്‌സൺ |
ആസ്പദമാക്കിയത് | "സൂപ്പർടോയ്സ് ലാസ്റ്റ് ഓൾ സമ്മർ ലോങ്" by ബ്രയാൻ അൽഡിസ് |
അഭിനേതാക്കൾ | |
സംഗീതം | ജോൺ വില്യംസ് |
ഛായാഗ്രഹണം | ജാനുസ് കമിൻസ്കി |
ചിത്രസംയോജനം | മൈക്കൽ കാൻ |
സ്റ്റുഡിയോ | |
വിതരണം |
|
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $100 മില്യൺ[1] |
സമയദൈർഘ്യം | 146 മിനിറ്റുകൾ[2] |
ആകെ | $235.9 മില്യൺ[1] |
2016-ൽ ബിബിസി നടത്തിയ സർവേയിൽ 2000-നു ശേഷമുള്ള ഏറ്റവും നല്ല ചിത്രങ്ങളുടെ പട്ടികയിൽ 83ാം സ്ഥാനം എ.ഐ നേടി.[3]
അഭിനേതാക്കൾ
തിരുത്തുക- ഹെയ്‌ലി ജോയൽ ഓസ്‌മെന്റ് - ഡേവിഡ്[4]
- ജൂഡ് ലോ - ജിഗ്ലോ ജോ[5]
- ഫ്രാൻസ് ഓ'കോണർ - മോണിക്ക സ്വിന്റൺ
- സാം റോബർഡ്സ് - ഹെൻറി സ്വിന്റൺ
- ജേക്ക് തോമസ് - മാർട്ടിൻ സ്വിന്റൺ
- വില്യം ഹർട്ട് - പ്രൊഫസർ അലൻ ഹോബി
- ബ്രെൻഡൻ ഗ്ലീസൻ - ലോഡ് ജോൺസൺ-ജോൺസൺ
- ജാക്ക് എയ്ഞ്ചൽ - ടെഡി (ശബ്ദം)
- റോബിൻ വില്യംസ് - ഡോ. നോ (ശബ്ദം)
- ബെൻ കിങ്സ്ലി - സ്പെഷ്യലിസ്റ്റ് (ശബ്ദം)
- മെറിൽ സ്ട്രീപ് - ദ ബ്ലൂ ഫെയറി (ശബ്ദം)
- ക്രിസ് റോക്ക് - കോമേഡിയൻ റോബോട്ട് (ശബ്ദം)
നിർമ്മാണം
തിരുത്തുകചിത്രീകരണം
തിരുത്തുക2000 ജൂലൈ 10-നാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും[6] പിന്നീട് ഓഗസ്റ്റ് മാസത്തേയ്ക്ക് നീട്ടിവച്ചു.[7] ഒറിഗണിലെ ഓക്സ്ബോ റീജണൽ പാർക്കിൽ ഏതാനും ആഴ്ചകൾ ചിത്രീകരണം നടത്തിയ ശേഷം വാർണർ ബ്രോസ്. സ്റ്റുഡിയോസിന്റെ സൗണ്ട് സ്റ്റേജുകളും കാലിഫോർണിയയിലെ ലോങ് ബീച്ചിലെ സ്പ്രൂസ് ഗൂസ് ഡോമിലുമായാണ് ഭൂരിഭാഗം ദൃശ്യങ്ങളും ചിത്രീകരിച്ചത്.[8] സ്റ്റേജ് 16-ലാണ് സ്വിന്റൺ ഹൗസ് നിർമ്മിച്ചത്. കൂടാതെ സ്റ്റേജ് 20ൽ റോജ് സിറ്റിയും മറ്റ് ദൃശ്യങ്ങളും ചിത്രീകരിച്ചു.[9][10] ചലച്ചിത്ര നിർമ്മാണത്തിൽ കുബ്രിക്കിന്റെ ശൈലിയെ അനുകരിച്ചായിരുന്നു സ്പിൽബർഗ്, ചിത്രം സംവിധാനം ചെയ്തത്. അഭിനേതാക്കൾക്ക് മുഴുവൻ തിരക്കഥയും നൽകിയിരുന്നില്ല. കൂടാതെ ചിത്രീകരണ സ്ഥലങ്ങളിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നില്ല. സോഷ്യൽ റോബോട്ടിക്സ് വിദഗ്ദ്ധ സിന്തിയ ബ്രസൽ ചിത്രത്തിന്റെ നിർമ്മാണ സമയത്ത് സാങ്കേതിക ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്നു.[6][11] ഹെയ്‌ലി ജോയൽ ഓസ്‌മെന്റും ജൂഡ് ലോയും പ്രോസ്തെറ്റിക് മേക്കപ്പ് രീതി എല്ലാ ദിവസവും ഉപയോഗിച്ചിരുന്നു.[4][12] എ.ഐ.യുടെ ചിത്രീകരണം പൂർത്തിയായ ഉടൻ തന്നെ തന്റെ അടുത്ത ചലച്ചിത്രമായ മൈനോറിറ്റി റിപ്പോർട്ടിന്റെ ചിത്രീകരണം സ്പിൽബർഗ് ആരംഭിച്ചിരുന്നു.[13]
റിലീസ്
തിരുത്തുകപ്രചാരണം
തിരുത്തുകവാർണർ ബ്രോസ്, ചിത്രത്തിന്റെ പ്രചാരണത്തിനായി ദ ബീസ്റ്റ് എന്ന പേരിൽ ഒരു റിയാലിറ്റി ഗെയിം പുറത്തിറക്കിയിരുന്നു. ന്യൂയോർക്ക് നഗരത്തിൽ നാൽപ്പതിലധികം വെബ്സൈറ്റുകൾ അറ്റോമിക് പിക്ചേഴ്സ് നിർമ്മിച്ചിരുന്നു. സൈബർട്രോണിക്സ് കോർപ്പറേഷന്റെ വെബ്‌സൈറ്റും ഇത്തരത്തിൽ സൃഷ്ടിച്ചിരുന്നു.[6] ദ ബീസ്റ്റിന്റെ കഥയുടെ തുടർച്ചയായി ചിത്രത്തെ ആസ്പദമാക്കി എക്സ് ബോക്സ് വീഡിയോ ഗെയിമുകൾക്കു കീഴിൽ ഒരു വീഡിയോ ഗെയിം പരമ്പര ആരംഭിക്കാൻ ശ്രമങ്ങളുണ്ടായെങ്കിലും പിന്നീട് അത് വികസിപ്പിക്കപ്പെട്ടില്ല. 2001 ൽ നടന്ന വെനീസ് ഫിലിം ഫെസ്റ്റിവലിൽ എ.ഐ. പ്രദർശിപ്പിച്ചിരുന്നു. [14]
ബോക്സ് ഓഫീസ്
തിരുത്തുക2001 ജൂൺ 29ന് അമേരിക്കൻ ഐക്യനാടുകളിലെ 3,242 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. പുറത്തിറങ്ങിയ ആദ്യ വാരത്തിന്റെ അവസാനം $29,352,630 നേടുകയുണ്ടായി. അമേരിക്കയിൽ ചിത്രം, $78.62 മില്യൺ നേടുകയും മറ്റ് വിദേശ രാജ്യങ്ങളിൽനിന്നും ആകെ $78.62 മില്യൺ നേടുകയും ചെയ്തിരുന്നു. ആകെ $235.93 മില്യണാണ് എ.ഐ നേടിയത്.[15]
പുരസ്കാരങ്ങൾ
തിരുത്തുകവിഷ്വൽ ഇഫ്ക്ട്സ് സൂപ്പർവൈസർ ഡെന്നിസ് മുറെൻ, സ്റ്റാൻ വിൻസ്റ്റൺ, മൈക്കൽ ലാൻഡിയെറി, സ്കോട്ട് ഫാറർ എന്നിവർ മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള അക്കാദമി പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. കൂടാതെ ജോൺ വില്യംസും മികച്ച സംഗീതത്തിനുള്ള അക്കാദമി പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.[16] സ്റ്റീവൻ സ്പിൽബർഗ്, ജൂഡ് ലോ, വില്യംസ് എന്നിവർക്ക് എ.ഐയിലെ പ്രവർത്തനങ്ങൾക്ക് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിരുന്നു.[17] എ.ഐ.യ്ക്ക് 5 സാറ്റേൺ അവാർഡുകൾ ലഭിക്കുകയുണ്ടായി. മികച്ച ശാസ്ത്രകഥാ ചലച്ചിത്രം, മികച്ച കഥ, മികച്ച യുവ നടൻ എന്നീ പുരസ്കാരങ്ങളാണ് എ.ഐ.യ്ക്ക് ലഭിച്ചത്.ref name="Saturn"/>
പുരസ്കാരം | തീയതി | വിഭാഗം | ജേതാവ് | ഫലം | Ref(s) |
---|---|---|---|---|---|
അക്കാദമി പുരസ്കാരം | മാർച്ച് 24, 2002 | മികച്ച പശ്ചാത്തലസംഗീതം | ജോൺ വില്യംസ് | നാമനിർദ്ദേശം | [16] |
മികച്ച വിഷ്വൽ ഇഫക്ട്സ് | ഡെന്നിസ് മുറെൻ, സ്റ്റാൻ വിൻസ്റ്റൺ, മൈക്കൽ ലാൻഡിയെറി, സ്കോട്ട് ഫാറർ | നാമനിർദ്ദേശം | |||
ബ്രിട്ടീഷ് അക്കാദമി ചലച്ചിത്ര പുരസ്കാരം | ഫെബ്രുവരി 24, 2002 | മികച്ച വിഷ്വൽ ഇഫക്ട്സ് | ഡെന്നിസ് മുറെൻ, സ്റ്റാൻ വിൻസ്റ്റൺ, മൈക്കൽ ലാൻഡിയെറി, സ്കോട്ട് ഫാറർ | നാമനിർദ്ദേശം | [18] |
ചിക്കാഗോ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ | ഫെബ്രുവരി 25, 2002 | മികച്ച സഹനടൻ | ജൂഡ് ലോ | നാമനിർദ്ദേശം | [19] |
മികച്ച സംഗീത സംവിധായകൻ | ജോൺ വില്യംസ് | നാമനിർദ്ദേശം | |||
മികച്ച ഛായാഗ്രാഹകൻ | ജാനുസ് കമിൻസ്കി | നാമനിർദ്ദേശം | |||
എംപയർ അവാർഡ് | ഫെബ്രുവരി 5, 2002 | മികച്ച ചിത്രം | എ.ഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് | നാമനിർദ്ദേശം | [20] |
മികച്ച സംവിധായകൻ | സ്റ്റീവൻ സ്പിൽബർഗ് | നാമനിർദ്ദേശം | |||
മികച്ച നടൻ | ഹെയ്‌ലി ജോയൽ ഓസ്‌മെന്റ് | നാമനിർദ്ദേശം | |||
മികച്ച നടി | ഫ്രാൻസസ് ഓ'കോണർ | നാമനിർദ്ദേശം | |||
ഗോൾഡൻ ഗ്ലോബ് പുരസ്കാരം | ജനുവരി | മികച്ച സംവിധായകൻ | സ്റ്രീവൻ സ്പിൽബർഗ് | നാമനിർദ്ദേശം | [17] |
മികച്ച സഹനടൻ | ജൂഡ് ലോ | നാമനിർദ്ദേശം | |||
മികച്ച സംഗീതം | ജോൺ വില്യംസ് | നാമനിർദ്ദേശം | |||
സാാറ്റേൺ പുരസ്കാരം | ജൂൺ 10, 2002 | മികച്ച ശാസ്ത്രകഥാ ചലച്ചിത്രം | എ.ഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് | വിജയിച്ചു | [21][22] |
മികച്ച കഥ | സ്റ്റീവൻ സ്പിൽബർഗ് | നാമനിർദ്ദേശം | |||
മികച്ച കഥ | വിജയിച്ചു | ||||
മികച്ച നടി | ഫ്രാൻസസ് ഓ'കോണർ | നാമനിർദ്ദേശം | |||
മികച്ച യുവ അഭിനേതാവ് | ഹെയ്‌ലി ജോയൽ ഓസ്‌മെന്റ് | വിജയിച്ചു | |||
മികച്ച സ്പെഷ്യൽ ഇഫക്ട്സ് | ഡെന്നിസ് മുറെൻ, സ്റ്റാൻ വിൻസ്റ്റൺ, മൈക്കൽ ലാൻഡിയെറി, സ്കോട്ട് ഫാറർ | വിജയിച്ചു | |||
മികച്ച സംഗീതം | ജോൺ വില്യംസ് | വിജയിച്ചു | |||
യങ് ആർട്ടിസ്റ്റ് പുരസ്കാരം | ഏപ്രിൽ 7, 2002 | മികച്ച യുവ അഭിനേതാവ് | ഹെയ്‌ലി ജോയൽ ഓസ്‌മെന്റ് | നാമനിർദ്ദേശം | [23] |
മികച്ച യുവ സഹനടൻ | ജാക്ക് തോമസ് | വിജയിച്ചു |
അവലംബം
തിരുത്തുക- ↑ 1.0 1.1 "A.I. Artificial Intelligence (2001)". Box Office Mojo. Internet Movie Database. Retrieved April 7, 2014.
- ↑ "A.I. (12)". British Board of Film Classification. Retrieved April 7, 2014.
- ↑ "The 21st Century's 100 greatest films". BBC. August 23, 2016. Retrieved 31 July 2017.
- ↑ 4.0 4.1 Haley Joel Osment, A Portrait of David, 2001, Warner Home Video; DreamWorks
- ↑ Jude Law, A Portrait of Gigolo Joe, 2001, Warner Home Video; DreamWorks
- ↑ 6.0 6.1 6.2 Liane Bonin (June 28, 2001). "Boy Wonder". Entertainment Weekly. Archived from the original on 2012-09-26. Retrieved July 15, 2008.
- ↑ Brian Zoromski (June 30, 2000). "A.I. Moves Full Speed Ahead". IGN. Retrieved August 4, 2008.
- ↑ "Film location titles". Movie-locations.com. Archived from the original on 2017-04-06. Retrieved 2017-04-01.
- ↑ Scott Brake (August 3, 2000). "A.I. Set Reports!". IGN. Retrieved August 4, 2008.
- ↑ Christopher "Fangorn" Baker, Rick Carter, A.I. From Drawings to Sets, 2001, Warner Home Video; DreamWorks
- ↑ Bill Higgins (November 6, 2000). "BAFTA hails Spielberg". Variety. Retrieved August 6, 2008.
- ↑ Bob Ringwood, Dressing A.I., 2001, Warner Home Video; DreamWorks
- ↑ Charles Lyons (January 18, 2001). "Inside Move: Cruise staying busy". Variety. Retrieved July 18, 2008.
- ↑ Rooney, David (April 16, 2001). "'Dust' in the wind for Venice fest". Variety. Wayback Machine. Archived from the original on October 30, 2008. Retrieved 2017-04-01.
- ↑ "A.I. Artificial Intelligence". Box Office Mojo. Retrieved July 8, 2008.
- ↑ 16.0 16.1 "The 74th Academy Awards – 2002". Academy of Motion Picture Arts and Science. Retrieved April 1, 2017.
- ↑ 17.0 17.1 "A. I.: Artificial Intelligence". Hollywood Foreign Press Association. Retrieved July 19, 2017.
- ↑ "Film in 2002". British Academy of Film and Television Arts. Retrieved June 19, 2017.
- ↑ "Chicago Film Critics Association Announce Their Nominees!". PR Newswire. January 16, 2002. Retrieved July 19, 2017.
- ↑ "Empire Awards: Nominations Announced". Empire. January 25, 2002. Retrieved July 19, 2017.
- ↑ Staff (March 13, 2002). "'Potter' leads Saturn kudos". Variety. Retrieved July 19, 2017.
- ↑ "Past Saturn Awards". Academy of Science Fiction, Fantasy and Horror Films. Archived from the original on 1 June 2007. Retrieved 8 June 2007.
- ↑ "Twenty-Third Annual Young Artist Awards 2002". Young Artist Awards. Archived from the original on April 4, 2016.