എൽ സാൽവദോർ

(എൽ സാല്വദോർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മദ്ധ്യ അമേരിക്കയിലെ ഒരു രാജ്യമാണ് എൽ സാൽവദോർ. ഇവിടുത്തെ ആദിമ നിവാസികളായ പിപിൽ വശജർ കുസ്കാറ്റ്ൽ എന്നാണ് തങ്ങളുടെ രാജ്യത്തെ വിളിച്ചിരുന്നത്.

Republic of Jesus Pena

എൽ സാൽ‌‌വഡോർ
Flag of El Salvador
Flag
Coat of arms of El Salvador
Coat of arms
ദേശീയ മുദ്രാവാക്യം: "Dios, Unión, Libertad"  (Spanish)
"God, Union, Liberty"
ദേശീയ ഗാനം: Himno Nacional de El Salvador
Location of El Salvador
തലസ്ഥാനം
and largest city
San Salvador
ഔദ്യോഗിക ഭാഷകൾSpanish
നിവാസികളുടെ പേര്Salvadoran[1]
ഭരണസമ്പ്രദായംPresidential republic
• President
Antonio Saca
Independence
• from Spain
September 15, 1821
• from the UPCA
1842
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
21,040 കി.m2 (8,120 ച മൈ)
•  ജലം (%)
1.4
ജനസംഖ്യ
• Estimate
7.1 million (98th)
• 2008 census
5.8 million
•  ജനസാന്ദ്രത
318.7/കിമീ2 (825.4/ച മൈ) (34th)
ജി.ഡി.പി. (PPP)2006 estimate
• ആകെ
$38.617 billion (89th)
• പ്രതിശീർഷം
$5,600 (103rd)
ജിനി (2002)52.4
high
എച്ച്.ഡി.ഐ. (2007)Increase 0.735
Error: Invalid HDI value · 103rd
നാണയവ്യവസ്ഥUnited States dollar ($) (2001-present)2 (USD "$")
സമയമേഖലUTC-6
കോളിംഗ് കോഡ്503
ISO കോഡ്SV
ഇൻ്റർനെറ്റ് ഡൊമൈൻ.sv
  1. Telephone companies (market share): Tigo (45%), Claro (25%), Movistar (24%), Digicel (5.5%), Red (0.5%).
  2. The United States dollar is the currency in use. Financial information can be expressed in US Dollars and in Salvadoran colón, but it is out of circulation. http://www.bcr.gob.sv/ingles/integracion/ley.html

സ്പെയ്നിനാൽ പിടിച്ചടക്കപ്പെട്ട ശേഷം ഈ രാജ്യം പ്രൊവിൻസിയ ഡി നുയെസ്ട്രൊ സെന്യോർ ജേസുക്രിസ്റ്റോ എൽ സാല്വദോർ ഡെൽ മുണ്ടൊ ("ലോകത്തിന്റെ രക്ഷകനായ നമ്മുടെ കർത്താവ് യേശു ക്രിസ്തുവിന്റെ പ്രദേശം" എന്നർത്ഥം) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1821 സെപ്റ്റംബർ 15-ന് സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി. ഇന്ന് റിപ്പബ്ലിക ഡി എൽ സാൽവദോർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.

ശാന്തസമുദ്രം, ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നിവയുമായി അതിർത്തി പങ്കിടുന്നു. 21,040 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇവിടുത്തെ ജനസംഖ്യ 7,185,218 (ജൂലൈ 2009)[2] ലക്ഷമാണ്. മദ്ധ്യ അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ രാജ്യമാണ് എൽ സാൽവദോർ.

ഭൂമിശാസ്ത്രം

തിരുത്തുക

ഭൂപ്രകൃതി

തിരുത്തുക

നിംനോന്നതമായ ഭൂപ്രകൃതിയാണു പൊതുവേ; പർ‌‌വതനിരകൾ, അഗ്നിപർ‌‌വതങ്ങൾ,[3] സമതലങ്ങൾ, നദീതഴ്വരകൾ തടാകങ്ങൾ തുടങ്ങിയ ഭൂഭാഗങ്ങൾ ഇടകലർന്നു കാണപ്പെടുന്നു. ഭൂപ്രകൃതിപരമായി ഇതിനെ അഞ്ചായി തിരിക്കവുന്നതാണ്.

  1. പസഫിക് തീരത്തെ ഇടുങ്ങിയ സമതലം. രജ്യത്തിന്റെ മൊത്തം വിസ്തീണത്തിന്റെ അഞ്ചു ശതമാനത്തോളം വരും ഇത്.
  2. തെക്കു ഭാഗത്തായിക്കാണുന്ന പർ‌‌വതപങ്ക്തികൾ. ശരാശരി 1,220 മീ. ഉയരമുള്ള അനേകം അഗ്നിപർ‌‌തങ്ങളുമുണ്ട് ഇതിൽ. മൊത്തം വിസ്തൃതിയുടെ 30% ഈ പർ‌‌വത മേഖലയാണ്.
  3. 25% മധ്യസമതലവും 20% മധ്യസമതലത്തോടനുബന്ധിച്ചുള്ള നദീതടങ്ങളും 15% ഉത്തരഭാഗത്തുള്ള പർ‌‌വതപ്രദേശവും ഉൾക്കൊള്ളുന്നു. രാജ്യത്തിന്റെ പടിഞ്ഞാറുനിന്ന് തെക്കുകിഴക്കരികിലേക്ക് ക്രമമായത്തോതിൽ ചാഞ്ഞിറങ്ങുന്ന സാമാന്യം നിരപ്പുള്ളമേഖലയാണ് മധ്യസമതലം. സമുദ്രനിരപ്പിൽ നിന്ന് 395 മുതൽ 790 വരെ മീറ്റർ ഉയരത്തിലാണ് ഈ പ്രദേശത്തിന്റെ കിടപ്പ്.
  4. ലെമ്പ, സാന്മിഗുവെൽ എന്നീ നദീവ്യൂഹങ്ങളുടെ, മധ്യസമതലത്തിലേക്കു കടന്നു കയറി കിടക്കുന്ന, തടപ്രദേശം.
  5. വടക്കരികിലുള്ള പർ‌‌വതമേഖല പ്രധാനമായും മെറ്റാപ്പൻ, ചലാട്ടെനാൻ‌‌ഗോ എന്നിഗിരിനിരകളാണ് ഉൾക്കൊള്ളുന്നത്; 1,500-1,975 മീ. ഉയരമുള്ള പർ‌‌വതനിരകളാണിവ.[4]
 
എൽ സാൽ‌‌വഡോറിന്റെ ഭൂപടം

ദക്ഷിണ പർ‌‌വത മേഖലയിലെ ഇരുപതിലേറെ സജീവ അഗ്നിപർ‌‌വതങ്ങളിൽ ഇസാൽകോ (1830 മീ.), സന്താ ആന (2381 മീ.), സാൻസാൽ‌‌വഡോർ (1961 മീ.), സാന്മിഗുവെൽ (2130 മീ.), കൊഞ്ചാഗുവ (1244 മീ.) എന്നിവ ഉൾപ്പെടുന്നു.[5] ഇവയിൽ ഇസാങ്കോയെ പസഫിക്കിലെ ദീപസ്തംഭം എന്നു വിശേഷിപ്പിക്കാറുണ്ട്. സാന്താ ആന ആണ് എൽ സാൽ‌‌വഡോറിലെ ഏറ്റവും ഉയരം കൂടിയ ശിഖരം [6]

 
2001-ൽ എൽ സൽ‌‌വഡോറിൽ സംഭവിച്ച ഭൂചലനത്തിൽ ഉണ്ടായ മണ്ണിടിച്ചിലിന്റെ ദൃശ്യം.

എൽ സാൽ‌‌വഡോറിൽ 300 ലേറെ ചെറു നദികളൗണ്ട്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട നദിയാണ് ലെമ്പ. ഗ്വാട്ടെമലയിൽ നിന്ന് ഉത്ഭവിച്ച്, ഹോണ്ടുറസ്സിന്റെ ഒരു കോണിലൂടെ സാൽ‌‌വഡോറിന്റെ വടക്കരികിലെത്തുന്ന ലമ്പ, രജ്യത്തിന്റെ ഉത്തരഭാഗത്തുള്ള മലനിരകളെ മുറിച്ചുകടന്ന് ആദ്യം കിഴക്കോട്ടും പിന്നെ തെക്കൊട്ടും ഒഴുകി പർ‌‌വതപങ്തികൾ കടന്ന് പസഫിക് സമുദ്രത്തിൽ പതിക്കുന്നു. ഈ നദീമാർഗ്ഗത്തിലെ 232 കി. മീ ദൂരം സാൽ‌‌വഡോറിനുള്ളിലാണ്. കിഴക്കേ സാൽ‌‌വഡോറിലെ പ്രധാന നദീവ്യൂഹമാണ് ഗ്രാൻഡെദെ സാൻ മിഗുവൽ. ഇവ കൂടാതെ ധാരാളം ചെറുനദികളും തീരസമതലത്തെ ജലസമ്പുഷ്ടമാക്കിക്കൊണ്ട് പസഫിക്കിൽ പതിക്കുന്നുണ്ട്. സാൽ‌‌വഡോറിലെ നിരവധി തടാകങ്ങളിൽ ലാഗോ ദെ ഇലപ്പാങ്ഗോ (65 ച. കി. മീ.), ലാഗുണാ ദെ കോട്ടപ്പെക് (39 ച. കി. മീ.) എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ വലിപ്പമുള്ളത്.[7]

കാലാവസ്ഥ

തിരുത്തുക

ഉഷ്ണമേഖലാ കാലാവസ്ഥയാണുള്ളത്. ഉള്ളിലേക്കു പോകുന്തോറും ഉയരക്കൂടുതൽ നിമിത്തം താപനില സമീകൃതമായിക്കാണുന്നു. പൊതുവെ പറഞ്ഞാൽ സമാന അക്ഷാംശങ്ങളിലുള്ള ഇതര മേഖലകളിലേതിനെക്കാൾ ഉഷ്ണം കുറഞ്ഞ കാലാവസ്ഥയാണുള്ളത്. മേയ് - ഓഗസ്റ്റു മാസങ്ങളിൽ കനത്ത മഴ ലഭിക്കുന്നു. നവംബർ - ഏപ്രിൽ മാസങ്ങളിലാണ് വേനൽക്കാലം. പ്രാദേശികതലത്തിൽ കാലാവസ്ഥയിൽ ഗണ്യമായ വ്യതിയാനം അനുഭവപ്പെടുന്നു.[8]

സസ്യജാലം

തിരുത്തുക
 
സാൻ സാൽ‌‌വഡോർ

നൈസർഗിക പ്രകൃതി മനുഷ്യാധിവാസത്തിന്റെ ഫലമായി ഏറെക്കുറേ നഷ്ടപ്രായമായിട്ടുണ്ടെന്നു പറയാം. തീരസമതലങ്ങളിലും ദക്ഷിണ പർ‌‌വതങ്ങളുടെ സാനുപ്രദേശങ്ങളിലും സവന്നാമാതൃകയിലുള്ള പുൽമേടുകൾ പത്രപാതി (deciduous) വൃക്ഷങ്ങളുമായി ഇടകലർന്ന് കണപ്പെടുന്നു. ഈ പ്രദേശങ്ങളിൽ ധാരാളമായുള്ള ബാൽസം വൃക്ഷങ്ങൾ പുഷ്പനിർഭരവും തടിക്ക് നേരിയ സുഗന്ധമുള്ളവയുമാണ്. ഇതിന്റെ കറ ഔഷധധ നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു; തടിക്കും സമ്പദ് പ്രാധന്യമുണ്ട്. മധ്യസമതലത്തിലും അനുബന്ധിച്ചുള്ള നദീതടങ്ങളിലും ഉയരം കുറഞ്ഞ പത്രപാതി വൃക്ഷങ്ങളും കുറ്റിക്കാടുകളും ഉപോഷ്ണമേഖലയിലെ സഹജപ്രകൃതിയായ ഉയരം കുറഞ്ഞ പുൽ‌‌വർഗങ്ങളുമാണുള്ളത്. പർ‌‌വതമേഘൽയിലെ ഉന്നതതടങ്ങളിലും ഉപോഷ്ണമേഖലാ മാതൃകയിലുള്ള പുൽമേടുകൾ കാണാം; ഇവിടങ്ങളിൽ ഇലപൊഴിക്കുന്ന ഒക്‌‌വൃക്ഷങ്ങളും പൈന്മരങ്ങളും സമൃദ്ധമായുണ്ട്.

 
പരുത്തി തോട്ടം

എൽ സാൽ‌‌വഡോറിലെ പത്രപാതി വൃക്ഷങ്ങളിൽ സമ്പത്പ്രധാനങ്ങളായ സെഡാൻ, മഹോഗണി, ലാറൽ, നിസ്പേറോ, മാദ്രേകക്കാവോ തുടങ്ങിയവ ഉൾപ്പെടുന്നു. ഇവയിൽ പലതും മനോഹരങ്ങളായ തടി ഉരുപ്പടികൾ നിർമ്മിക്കുന്നതിന് ഉത്തമങ്ങളാണ്. ഇക്കാര്യത്തിന് ഏറ്റവും പറ്റിയമരമാണ് മാക്വിലിഷ്‌‌വാത്. ഈ മരത്തിന്റെ പൂവാണ് എൽ സാൽ‌‌വഡോറിന്റെ ദേശീയ ചിഹ്നമായി സ്വീകരിച്ചിരിക്കുന്നത്. നിസ്പേറോ മരത്തിന്റെ കറ (ചിക്കിൾ) ച്യൂവിങ്ഗം ഉണ്ടാക്കുന്നതിനുള്ള ഒന്നാന്തരം അസംസ്കൃത വസ്തുവാണ്.

കടൽത്തീരത്ത് കണ്ടൽ‌‌വനങ്ങൾ കാണപ്പെടുന്നു; ഇവിടങ്ങളിൽ തെങ്ങ്, കവുങ്ങ് തുടങ്ങിയ ഒറ്റത്തടി വൃക്ഷങ്ങളും പുളി, മാവ്, തണ്ണിമത്തൻ തുടങ്ങിയവയും സമൃദ്ധമായുണ്ട്

ജന്തുവർഗങ്ങൾ

തിരുത്തുക

ജനബാഹുല്യം നിമിത്തം വന്യമൃഗങ്ങൾ ഏറിയകൂറും വംശനാശത്തിന് ഇരയായി കഴിഞ്ഞിരിക്കുന്നു. കരളുന്ന ജീവികളും ഉരഗങ്ങളും വിവിധയിനം ക്ഷുദ്രജീവികളും സാധാരണയായി കാണപ്പെടുന്നു. വർണശബളമായ തൂവലുകൾ നൽകുന്ന ബ്ലൂജേ, ഉറാക്കാ എന്നിവ ഉൾപ്പെടെ വിവിധയിനം പക്ഷികളെ ഈ രാജ്യത്തു കണ്ടെത്താം. കാട്ടുതാറാവ്, കൊക്ക്, ഞാറ എന്നീയിനങ്ങൾ ഇവിടെ സമൃദ്ധമായുണ്ട്.

എൽ സാൽ‌‌വഡോറിലെ നദികൾ സമൃദ്ധമായ ഒരു മത്സ്യശേഖരം ഉൾക്കൊള്ളുന്നു. ആമ, ചീങ്കണ്ണി തുടങ്ങിയവയുടെ വിഹാരരംഗവുമാണ്. മത്സ്യബന്ധനം കാര്യമായ തോതിൽ നടക്കുന്നത് കടലിലും തീരത്തോടടുത്തുള്ള കായലുകളിലും ആണ്.

 
ലോകർക്ഷകന്റെ സ്മാരക സ്ഥഭം എൽ സാൽ‌‌വഡോർ

16-ം നൂറ്റാണ്ടിലെ സ്പെയിൻ കാരുടെ അധിനുവേശത്തിനു മുമ്പ് എൽ സാൽ‌‌വഡോർ മേഖലയെ പൊകോമൻ, കോർട്ടി, ലെങ്കയായി (പൈപിൽ), ഔളുവ എന്നീ തദ്ദേശീയ ഗോത്രവർഗങ്ങളാണ് അധിവസിച്ചിരുന്നത്. ഇവരിൽ ആദ്യത്തെ മൂന്നു ഗോത്രക്കാരും നേരത്തെ കുടിയുറപ്പിച്ചവർ ആയിരുന്നിട്ടും സാംസ്കാരിക വളർച്ചനേടിയ യാകി ഗോത്രക്കാർക്കാണ് ആധിപത്യം ഉണ്ടായിരുന്നത്. ഔളുവ ഗോത്രം താരതമ്യേന ന്യൂനപക്ഷമായിരുന്നു. രത്നങ്ങളുടെ നാട് എന്നഥം വരുന്ന കസ്കത്‌‌ലാൻ എന്ന പേരാണ് തങ്ങളുടെ പ്രദേശത്തിനു നൽകിയിരുന്നത്. തദ്ദേശിയ സംസ്കാരം സമ്പുഷ്ടമായിരുന്ന കലത്ത് കെട്ടിപ്പടുത്തിരുന്ന വൻ നഗരങ്ങളിൽ സൺസൊണേറ്റ്, അഹുവാചപ്പൻ തുടങ്ങിയവ ഇന്നും കേടുപാടുവരാതെ നിലനിന്നുവരുന്നു; തസുമാൽ, പാം‌‌പെ, എൽത്രപീതോ, സാൻ‌‌ആൻ‌‌ദ്രേ തുടങ്ങിയ നഗരങ്ങളുടെ അവശിഷ്ടങ്ങൾ പ്രാക്കാല സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്നവയാണ്.

സ്പെയിനിൽ നിന്നു കുടിയേറിയവരുടെ അംഗസംഖ്യ തുലോം കുറവായിരുന്നു എങ്കിലും അവർ യാകിജനതയുമായി സംബന്ധപ്പെട്ടുണ്ടായ സങ്കരവർഗം ഇന്നത്തെ ഒരു പ്രബല വിഭാഗമാണ്. എൽ സാൽ‌‌വഡോറിലെ ഇന്നത്തെ ജനങ്ങളിൽ 90% വും സങ്കരവർഗമായ മെസ്റ്റിസോകളാണ്. വെള്ളക്കാരുടെ സംഖ്യ കേവലം ഒരു ശതമാനത്തോളമേ ഉള്ളൂ. ശേഷിക്കുന്നവർ വർഗശുദ്ധി നിലനിർത്തുന്ന തദ്ദേശീയരുമാണ്.[9]

എൽ സാൽ‌‌വഡോറിലെ ജനങ്ങളിൽ 60 ശതമാനവും രാജ്യത്തിന്റെ ദക്ഷിണഭാഗത്തെ താരതമ്യേന ഉഷ്ണകൂടുതലുള്ള കുന്നിൻപുറങ്ങളിലും തീരസമതലങ്ങളിലും ആണ് വസിക്കുന്നത് ഇവരിൽ ബഹുപൂരിപക്ഷവും കൃഷിയിലും കന്നുകാലി വളർത്തലിലും ഏർപ്പെട്ടിരിക്കുന്നവരാണ്. തീരദേശവാസികളിൽ നല്ലൊരു സംഖ്യ മുക്കുവരാണ്. തലസ്ഥാനമായ സാൻസാൽ‌‌വഡോർ ഉൾപ്പെടെ 10,000 ത്തിലേറെ ജൻസംഖ്യയുള്ള മിക്ക നഗരങ്ങളും ഈ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. രാജ്യത്തിലെ നാണ്യവിളകളിലെയും ഭക്ഷ്യധാന്യങ്ങളിലെയും ഏറിയപങ്കും ഉത്പാതിക്കപ്പെടുന്നത് ഇവിടെയാണ്. താരതമ്യേന മഴക്കുറവുള്ള മധ്യസമതലത്തിന്റെ മിക്ക ഭാഗങ്ങളും വിശാലമായ മേച്ചിൽപ്പുറങ്ങളാണ്. ജങ്ങളിൽ 25 ശതമാനത്തോളം ഇവിടെയുള്ള ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലുമായി പാർത്തുവരുന്നു. വടക്കരികിലുള്ള മലമ്പ്രദേശത്ത് ജനവാസം നന്നേ കുറവാണ്.[10]

പൊതുവേ പറഞ്ഞാൽ എൽ സാൽ‌‌വഡോർ ജനപ്പെരുപ്പത്തെ അഭിമുഖീകരിക്കുകയാണ്. ജനസംഖ്യയിലെ വാർഷിക വർദ്ധനവ് 4 ശതമാനത്തോളം വരും. ഈ രാജ്യത്തുനിന്നും മൂന്നു ലക്ഷത്തോളം ആളുകൾ അയൽ രാജ്യമായ ഹോണ്ടൂറസ്സിലേക്കു കുടിയേറിയിട്ടുള്ളതായി കണക്കാക്കപ്പെടുന്നു.

സ്പെയിങ്കാരുടെ അധിനിവേശത്തെ തുടർന്ന് സ്പാനിഷ് ഭാഷക്ക് പ്രചാരമുണ്ടാക്കുവാനുള്ള ഔദ്യോഗികമായ ശ്രമത്താൽ തദ്ദേശീയരുടേതായി നിലവിലുണ്ടായിരുന്ന നഹുവാതൽ, പോട്ടോൺ തുടങ്ങിയ് ഭാഷകൾ ലുപ്തപ്രചാരങ്ങളായി. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം തദ്ദേശീയ ഭാഷകളുടെ പുനരുദ്ധാരണത്തിനുള്ള സം‌‌വിധാനം എൽ സാൽ‌‌വഡോർ സർ‌‌വകലാശാലയുടെ നിയന്ത്രണത്തിൽ ഏർപ്പെടുത്തിയിരുന്നു. ജനങ്ങളിൽ 75 ശതമാനവും റോമങ്കത്തോലിക്കാ വിഭാഗത്തിൽ പെട്ടവരാണ്.

ചരിത്രം

തിരുത്തുക

പ്രാക്‌‌ചരിത്രം

തിരുത്തുക

എൽ സൽ‌‌വഡോറിൽ പ്രാചീനകാലത്ത് വസിച്ചിരുന്നത് അമേരിക്കൻ വംശജരായിരുന്നു. 15-ം നൂറ്റാണ്ടിൽ ഈ പ്രദേശത്തു താമസിച്ചിരുന്ന മൂന്ന് വർഗങ്ങളിൽ പ്രധാനപ്പെട്ട പിപിൽ വർഗം, കുസ്കതലാൻ തങ്ങളുടെ തലസ്ഥാനമാക്കി. ലം‌‌പാ നദിക്കു കിഴക്കുഭാഗത്തു താമസിച്ചിരുന്നത് ഷൊന്താലസ് വർഗത്തിൽ പെട്ടവരായിരുന്നു. സ്പെയിൻ ആയിരുന്നു എൽ സാൽ‌‌വഡോറിലേക്ക് ആദ്യമായി കടന്നു ചെന്ന യൂറോപ്യൻ ശക്തി.

കൊളോണിയൽ വാഴ്ച

തിരുത്തുക

1524-ൽ ഗ്വാട്ടെമാലയിൽ നിന്നും പെട്രോ ഡി അൽ‌‌വരാദൊ യുടെ നേതൃത്വത്തിൽ വന്ന സ്പാനിഷ് സംഘം കുസ്കത്‌‌ലാൻ കൈവശപ്പെടുത്തി. പെട്രോ ഡി അൽ‌‌വരാദൊ സഹോദരൻ ദീഗോ ഡി അൽ‌‌വരാദോ 1525-ൽ കുസ്കത്‌‌ലാനു സമീപത്തായി സാൻ സാൽ‌‌വഡൊർ പട്ടണം സ്ഥാപിച്ചു. 1537 ആയപ്പോൾ മാത്രമേ അൽ‌‌വരാദൊ സഹോദരന്മാർക്ക് പിപിൽ വർഗത്തെ പൂർണമായും കീഴടക്കുവാൻ കഴിഞ്ഞുള്ളു.[11]

സ്വാതന്ത്ര്യ പ്രസ്ഥാനം

തിരുത്തുക
 
എൽ സൽ‌‌വഡോറിലെ ഒരു കടൽത്തീരം

1811 മുതൽ 1840 വരെയുള്ള മധ്യഅമേരിക്കൻ സംഭവവികാസങ്ങളിൽ സാൻ സാൽ‌‌വഡോർ അതിപ്രധാനമായ പങ്കുവഹിച്ചു. 1811-ൽ സ്പാനിഷ് ആധിപത്യത്തിനു നെരെ എതിർപ്പ് ആദ്യമായി പ്രകടമായി. ഇതും 1814 ലെ മറ്റൊരു സമരവും പരാജയപ്പെട്ടു. 1821 സെപ്റ്റംബർ 15-ന് ഗ്വട്ടെമാല, സെൻ‌‌ട്രൽ അമേരിക്കൻ കോൺഗ്രസ്സിന്റെ അംഗീകാരത്തിനു വിധേയമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ സാൻ സാൽ‌‌വഡോർ ഒരു പടികൂടി മുന്നോട്ടു പോവുകയും പൂർണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. പള്ളിയും സമ്പന്നവിഭാഗങ്ങളും അടങ്ങുന്ന യാഥാസ്ഥിതികരുടെ പിന്തുണയോടെ മെക്സിക്കോയിലെ അഗസ്തിൻ ദെ ഇതുർബിദെ ചക്രവർത്തി സാൻ സാൽ‌‌വഡോർ പിടിച്ചെടുക്കുവാൻ ശ്രമിച്ചു. 1822 നവംബർ 22-ന് സാൻ സാൽ‌‌വഡോർ യു. എസ്സുമായി ചേരുവൻ സ്വയം തീരുമാനിക്കുകയും അതിനായി ആ രാജ്യത്തോട് അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ ഈ അഭ്യർഥന നിരാകരിക്കപ്പെട്ടു.[12]

മധ്യ അമേരിക്കൻ ഫെഡറേഷൻ

തിരുത്തുക

എൽ സാൽ‌‌വഡോർ ആക്രമിക്കുന്നതിന് ഇതുർബിദെയുടെ സൈന്യാധിപനായാ ജനറൽ ഫെയ്സോല തയ്യാറെടുക്കുമ്പോൾ തന്നെ ഇതുർബിദെ മെക്സിക്കോ വിടുവാൻ ഇടയായി. സ്വാതന്ത്ര്യം നിലനിറുത്തുവാനും മധ്യ അമേരിക്കൻ ഫെഡറേഷൻ രൂപവത്കരിക്കുവാനും ഫെയിസോല നിർബന്ധിതനായി.[13] 1823-ൽ ഒരു ഭരണഘടനാ നിർമ്മാണസമിതി, ഗോട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ, കോസ്റ്ററിക്ക, എൽ സാൽവഡോർ എന്നീ രാജ്യങ്ങളെ ഒന്നിച്ചു ചേർത്ത് മധ്യ അമേരിക്കൻ ഐക്കസംസ്ഥാനങ്ങൾ (United Province of Central America) സ്ഥാപിച്ചു.[14] എന്നാൽ 1839-ൽ ഈ ഫെഡറേഷൻ തകർന്നു.[15]

ആഭ്യന്തരസമരങ്ങൾ

തിരുത്തുക

19-ം നൂറ്റാണ്ടിനു ശേഷമുള്ള എൽ സൽ‌‌വഡോർ റിപ്പബ്ലിക്കിന്റെ (1841 ജനുവരി 30 നാണ് ഈ പേർ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്.) ചരിത്രം യാഥാസ്ഥിതികരും ഉല്പതിഷ്ണുക്കളും തമ്മിലുള്ള സമരത്തിന്റേതാണ്. രണ്ട് കക്ഷികളും ഇതര രാജ്യങ്ങളിലെ സമാന്തര കക്ഷികളുടെ സഹായം തേടുകയും അവയെ അങ്ങോട്ടു സഹായിക്കുകയും ചെയ്തിരുന്നു. 1840-ൽ ഗോട്ടിമാലയിലെ യാഥാസ്ഥിക പ്രസിഡന്റായ റാഫേൽ കരേര തന്റെ സ്നേഹിതനായ ഫ്രാൻസിസ്കോ മാലെസ്പിനെ എൽ സാൽ‌‌വഡോറിലെ പ്രസിഡന്റായി അവരോധിച്ചു. 1840-70 കാലത്ത് മൂന്നു തവണ യാഥാസ്ഥികരെ അധികാരത്തിലേറ്റാൻ കരേരയ്ക്കു കഴിഞ്ഞെങ്കിലും ഉല്പതിഷ്ണുക്കൾ മുന്നു തവണയും അവരെ അധികാരത്തിൽനിന്നും പുറന്തള്ളുകയുണ്ടായി. ഇതിനു ശേഷം 1931 വരെ താരതമ്യേന ശന്തമായ രാഷ്ട്രീയ അന്തരീക്ഷമാണ് ഇവിടെ നിലനിന്നിരുന്നത്.[16]

സൈനികാധിപത്യം

തിരുത്തുക

1931 കാലത്ത് ഉയർന്നുവന്ന ജനാധിപത്യാവകാശ പ്രക്ഷോഭങ്ങൾ |സൈനിക ശക്തിയിൽ അമർന്നുപോയി 1927 മുതൽ 1931 വരെ പ്രസിഡന്റായിരുന്ന പീയോറോമെറോ ബോസ്ക്കേ തന്റെ പിൻ‌‌ഗാമിയുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കേണ്ടതില്ലെന്നു തീരുമാനിച്ചു. തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോൾ സാൽ‌‌വഡോർ കോൺഗ്രസ്സ് ആർതറോ അരൗഗോവിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു; എന്നാൽ ഒരു വർഷം തികയുന്നതിനു മുൻപ് അദ്ദേഹം പുറത്താക്കപ്പെട്ടു. ഒരു സൈനിക അട്ടിമറിയിലൂടെ മാക്സിമിലിയാനോ ഹെർക്കാണ്ടസ് മാർട്ടിനസ് അധികാരത്തിൽ വന്നു. ഒന്നാം ലോകയുദ്ധകാലത്ത് അച്ചുതണ്ടു ശക്തികൾക്ക് അനുകൂലമായിരുന്ന എൽ സാൽ‌‌വഡോർ രണ്ടാം ലോകയുദ്ധത്തിൽ അവർക്കെതിരായ നിലപാടാണ് സ്വീകരിച്ചത്.[17]

രണ്ടാംലോകയുദ്ധാനന്തരകാലം

തിരുത്തുക
 
എൽ സൽ‌‌വഡോറിലെ ഫൊക്ക് നൃത്തം

പ്രസിഡന്റ് മാർട്ടിനസ്സിനെ 1945 വരെ അധികാരത്തിൽ തുടരാൻ അനുവദിച്ചുകോണ്ട് ഒരുപുതിയ ഭരണഘടന 1938-ൽ അംഗീകരിച്ചിരുന്നു. എന്നാൽ സൈനികാധിപത്യം ഇതോടെ അവസാനിച്ചില്ല. വൈസ് പ്രസിഡന്റായിരുന്ന ജനറൽ ആൻഡ്രെസ് മെനൻഡസ് പ്രസിഡന്റായി. 1944 ഒക്ടോബറിൽ ഒരു പുതിയ സൈനിക അട്ടിമറിയിലൂടെ കേണൽ ഒസ്മീൻ അഗ്വിറെ വൈസാലീനാസ് അധികാരം പിടിച്ചെടുത്തു. ജനറൽ സാൽ‌‌വഡോർ കാസ്റ്റനേഡ കാസ്‌‌ട്രോ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1948 നവംബർ 30 നു പ്രസിഡന്റ് കാസ്റ്റനേഡ കാസ്‌‌ട്രോ ഒരു ഭരണഘടനാ സമ്മേളനം വിളിച്ചുകൂട്ടി. തനിക്കു പ്രസിഡന്റു പദവിയിൽ തുടരത്തക്കവിധം അടിസ്ഥാന നിയമത്തെ ഭേദഗതി ചെയ്യുകയായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ രണ്ടാഴ്ച്ചക്കു ശേഷം 1948 ഡിസംബർ 14-നു ഭരണം സൈനികരുടെ കൈകളിലായി. ലഫ്റ്റ്നന്റ് കേണൽ മാനുവൽ കൊർദോബാ പ്രസിഡന്റായി. നാലു പട്ടാളമേധവികളുടെ നേതൃത്വത്തിലുള്ള പുതിയ ഗവണ്മെന്റ് വ്യവസ്ഥാപിത ഭരണവും പത്രസ്വാതന്ത്ര്യവും കൃത്യമായ തെരഞ്ഞെടുപ്പും വാഗ്ദാനം ചെയ്തു. 1949-ൽ ലഫ്. കേണൽ ഓസ്കാർ ഒസിറിയോ ഇതിന്റെ തലവനായി; 1950-ൽ ഇദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ രാഷ്ട്രീയ കക്ഷിയായ പി. ആർ. യു. ഡി. (Partido Revolucionario de Unification Democratica) ക്ക് രാജ്യത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ മേധാവിത്വം പുലർത്തുവാൻ കഴിഞ്ഞു.[18]

സമീപകാലസംഭവങ്ങൾ

തിരുത്തുക

ഒസിറിയോ ആറുവർഷം പ്രസിഡന്റായി തുടർന്നു. ഈ കാലത്ത് രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചു. 1957-ൽ എൽ സാൽ‌‌വഡോറിന് അതി ഭീകരമായ രണ്ടു ദുരന്തങ്ങൾ അനുഭവിക്കേണ്ടി വന്നു. മേയ് 6-നു 1,200 പേരെ ജീവാപായപ്പെടുത്തുകയും 4,000 പേർക്ക് അംഗഭംഗം ഉണ്ടാക്കുകയും 40,000 പേരെ ഭവനരഹിതരാക്കുകയും ചെയ്ത വലിയ ഒരു ഭൂകമ്പമുണ്ടായി; ആഗസ്റ്റ് 8-നു എൽ സാൽ‌‌വഡോറിന്റെ മധ്യ മേഖലയാകെ അഗ്നിബാധയ്ക്കിരയായി.[19]

ലാറ്റിൻ അമേരിക്കയ്ക്കായുള്ള യു. എൻ. സാമ്പത്തിക കമ്മീഷന്റെ നിർദ്ദേശങ്ങളെ തുടർന്ന് 1951-ൽ എൽ സാൽ‌‌വഡോർ മധ്യ അമേരിക്കൻ രജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി.സാൻ സാൽ‌‌വഡോർ ചാർട്ടർ എന്നറിയപ്പെടുന്ന നിയമാവലിയുടെ അടിസ്ഥാനത്തിൽ മധ്യ അമേരിക്കൻ രാഷ്ട്രങ്ങളുടെ സംഘടന (organization de estatos centro americanos ODECA) രൂപവത്കരിച്ചു. മധ്യ അമേരിക്കൻ രാഷ്ട്രങ്ങൾ തമ്മിൽ കൂടുതൽ അടുത്ത ബന്ധമുറപ്പിക്കുന്നതിനെ കുറിച്ചു പഠിക്കുവാൻ കമ്മിറ്റികളും സംഘടിപ്പിക്കപ്പെട്ടു. സാൻസാൽ‌‌വഡോറിലാണ് സംഘടനയുടെ കേന്ദ്ര ഓഫീസ്. സംഘടനയുടെ ആദ്യ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടത് എൽ സാൽ‌‌വഡോറിലെ ജോസ് ഗ്വില്ലർ മോട്രാബാനിനോ ആയിരുന്നു. 1955 മേയിൽ യു. എൻ. കമ്മീഷന്റെ ആഭിമുഖ്യത്തിൽ എൽ സാൽ‌‌വഡോറിൽ ഒരു സാമ്പത്തിക സമ്മേളനം നടന്നു. രണ്ട് ഗോട്ടിമാലൻ വിഭാഗങ്ങളും തമ്മിൽ 1954-ൽ ആരംഭിച്ച യുദ്ധത്തിൽ എൽ സാൽ‌‌വഡോർ മധ്യസ്ഥത വഹിക്കുകയുണ്ടായി. സാൽ‌‌വഡോറിൽ വച്ചുനടന്ന സന്ധിസംഭാഷണം വിജയിപ്പിക്കുന്നതിൽ പ്രസിഡന്റ് ഒസീറിയോ ഒരു നല്ല പങ്കു വഹിച്ചു.

പി. ആർ. യു. ഡി. സ്ഥാനാർഥിയായ ലഫ്. കേണൽ ജോസ്മറ്യാ ലെമസ് 1956-ൽ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് മറ്റു കക്ഷികൾ നിരോധിക്കപ്പെട്ടിരിക്കുകയോ അഥവാ സ്വന്തം സ്ഥാനാർഥിയെ പിൻ‌‌വലിക്കുകയോ ചെയ്തിരുന്നു. 1956, 1958, 1960 വർഷങ്ങളിൽ ദേശീയ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും പി. ആർ. യു. ഡി. സ്ഥാനർഥികൾ എല്ലാ സീറ്റും നേടി. എന്നാൽ സമ്പത്തികക്കുഴപ്പം മൂലം ഈ ഗണ്മെന്റ് അട്ടിമറിക്കപ്പെട്ടു (1960). തുടർന്ന് മൂന്നു മാസം അധികാരത്തിലിരുന്ന ആറംഗ സൈനിക ഭരണകൂടം ജനാധിപത്യപരമായ തെരഞ്ഞെടുപ്പിന് തയ്യാറെടുത്തു; മറ്റൊരു സൈനിക വിഭാഗം 1961 ജനുവരിയിൽ അധികാരം പിടിച്ചെടുത്തു. തുടർന്ന് ഇടതുപക്ഷ ചായ്‌‌വുള്ള കക്ഷികളെ പങ്കെടുപ്പിക്കാതെ ഭരണഘടനാ കൺ‌‌വെൻഷനെ നിയോഗിക്കുന്നതിനു നടത്തിയ തെരഞ്ഞെടുപ്പിൽ പുതിയ നഷണൽ കൺസിലിയേഷൻ പാർട്ടി (Partido Conciliation Nacional) എല്ലാ സീറ്റുകളും നേടി. പാർട്ടി സ്ഥാനാർഥിയായ കേണൽ ജൂലിയോ അടൽ ബർട്ടോ റിവേര 1962 മുതൽ അഞ്ചു വർഷത്തേക്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1967-ലെ പ്രസിഡന്റു തെരഞ്ഞെടുപ്പിൽ ഒരു വലതുപക്ഷ കക്ഷിയേയും രണ്ട് ഇടതുപക്ഷ കക്ഷികളെയും മത്സരിക്കാൻ അനുവദിച്ചു. ഭരണകക്ഷി സ്ഥാനാർഥിയായ കേണൽ ഫിദൽ സാൻഷെയിസ് ഫെർണാണ്ടസ് തെരഞ്ഞെടുക്കപ്പെട്ടു.[20]

ഭരണവും രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും

തിരുത്തുക

1950-ലെ ഭരണഘടന ജനങ്ങൾക്ക് നിയമനിർമ്മാണ - നിർ‌‌വഹന - നീതിന്യായ - അധികാരങ്ങളിൽ അതിഷ്ഠിതമായ ഒരു റിപ്പബ്ലിക്കൻ - ജനാധിപത്യ പ്രാധിനിധ്യ ഗണ്മെന്റ് വാഗ്ദാനം ചെയ്തിരുന്നു. എൽ സാൽ‌‌വഡോർ ജനതയുടെ ചിരന്തനാഭിലാക്ഷമായ മധ്യ അമേരിക്കൻ റിപ്പബ്ലിക് പുനഃസ്ഥാപിക്കുവാൻ യത്നിക്കുമെന്ന് അത് ഉറപ്പുനൽകിയിരുന്നു. രണ്ടുവർഷത്തിൽ ഒരിക്കൽ ജനകീയവോട്ട് അടിസ്ഥാനതിൽ തിരഞ്ഞെടുക്കപ്പെടുന്ന പ്രധിനിധികളടങ്ങുന്ന നിയമസഭയിൽ നിയമനിർമ്മാണാവകാശം നിക്ഷിപ്തമായിരിക്കുന്ന 25,000 പേർക്ക് ഒന്ന് എന്ന തോതിലായിരുന്നു പ്രാതിനിധ്യം. 18 വയസുള്ള പുരുഷനും സ്ത്രീക്കും ഓട്ടവകാശമുണ്ട്. 1950 ലാണ് എൽ സാൽ‌‌വഡോർ ജനതയ്ക്ക് ആദ്യമായി സാർ‌‌വത്രിക വോട്ടവകാശം ലഭിച്ചത്. 1962 ലെ ഭരണഘടനയുടെ ഒരു പ്രത്യേകത, പ്രസിഡന്റിന്റെ കാലാവധി 5 വർഷമായി കുറച്ചു എന്നതാണ്.

എൽ സാൽ‌‌വഡോർ ഭർണസൗകര്യത്തിനായി 14 ഡിപ്പാർട്ടുമെന്റുകളായി തിരിച്ചിരിക്കുന്നു. ഓരോ ഡിപ്പാർട്ടുമെന്റും ഓരോ ഗവർണറുടെ ഭരണത്തിൻ കീഴിലാണ്. 18 നും 30 നും ഇടയ്ക്കു പ്രായമുള്ള ഓരോ പുരുഷനും ഒരു വർഷമെങ്കിലും സൈനിക സേവനം അനുഷ്ഠിച്ചിരിക്കണമെന്ന് നിർബന്ധമുണ്ട്.[21]

സമ്പത്‌‌വ്യവസ്ഥ

തിരുത്തുക
 
എൽ സാൽ‌‌വഡോറിലെ വനിത ഒരു പച്ചക്കറിക്കറി കടയിൽ.

എൽ സാൽ‌‌വഡോറിൽ കാർഷിക സമ്പത്‌‌വ്യവസ്ഥയാണ് നിലവിലുള്ളത്. അടുത്ത കാലത്തായി വ്യവസായവത്കരണം ഊർജ്ജിതപ്പെടുത്തുന്നതിനുള്ള ബഹുമുഖശ്രമങ്ങളും നടന്നുവരുന്നുണ്ട്. കാർഷികോൽപ്പന്നങ്ങളിൽ നാണ്യ വിളകൾക്കാണ് പ്രാധാന്യം. കാപ്പി, പരുത്തി, കരിമ്പ് എന്നിവ സമൃദ്ധമായി കൃഷി ചെയ്യപ്പെടുന്നു. നെല്ല്, ചോളം, എള്ള്, തുവര, കനിവർഗങ്ങൾ, ഹെനെക്വിൻ ഇനത്തിൽപ്പെട്ട ചണം എന്നിവയാണ് ഇതര വിളകൾ. മൊത്തം കാർഷികോത്പാതനത്തിലെ മൂന്നിലൊന്നോളം കാപ്പിക്കുരുവണ്; കയറ്റുമതിയിലൂടെയുള്ള വരുമാനത്തിൽ പകുതിയിലേറെ കാപ്പി വിപണനത്തിലൂടെയാണ് ലഭിക്കുന്നത്. കന്നുകാലി വളർത്തലും പ്രധാനപ്പെട്ട ഒരു ഉപജീവന മാർഗ്ഗമാണ്. വനവിഭവങ്ങളിൽ ഔഷധോപയോഗമുള്ള ബാൾസംകറയും നിസ്പെറോചിക്കിളും പ്രധാനപ്പെട്ട കയറ്റുമതിയിനങ്ങളാണ്. ഗൃഹോപകരണങ്ങളും തടിയുരുപ്പടികളും വൻ തോതിൽ കയറ്റുമതി ചെയ്യുന്നുണ്ട്. വ്യാപാരാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം ഗണ്മെന്റു നിയന്ത്രണത്തിൽ പ്രോത്സാഹിപ്പിച്ചു വരുന്നു. ഖനനം തിരെ അഭിവൃത്തിപ്പെട്ടിട്ടില്ല. തലസ്ഥാനമായ സാൻ സാൽ‌‌വഡോറിന് 56 കിലോമീറ്റർ വടക്കു കിഴക്കായി ലെമ്പാ നദിയിൽ പ്രവർത്തിച്ചു വരുന്ന ജലവൈദ്യുത പദ്ധതിയാണ് രാജ്യത്തിന്റെ ഊർജവിതരണം നിർ‌‌വഹിക്കുന്നത്.[22]

1960 നു ശേഷം സെൻ‌‌ട്രൽ അമേരിക്കൻ കോമൺ മാർക്കരിന്റെ ആഭിമുഖ്യത്തിൽ വ്യവസായവത്കരണം ത്വരിതപ്പെട്ടു വരുന്നു. വിദേശസഹായത്തോടെ പുതിയ വ്യവസായങ്ങൾ ആരംഭിക്കുകയും നിലവിലുണ്ടായിരുന്ന ഫാക്റ്ററികളെ വിപുലീകരിക്കുകയും ചെയ്തു. ലഹരിപാനീയങ്ങൾ, ജൈവവളങ്ങൾ, സിമന്റ്, പ്ലാസ്റ്റിക്, സിഗററ്റ്, പാദരക്ഷകളും ഇതര തുകൽ സാധനങ്ങളും പരുത്തിത്തുണി, പെട്രോളിയം ഉത്പന്നങ്ങൾ, ചെറുകിടയെന്ത്രങ്ങൾ എന്നിവ കയറ്റുമതി ചെയ്തു വരുന്നു. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഉള്ള സം‌‌രംഭങ്ങളിലൂടെ ടൂറിസം വ്യാപകമായ അഭിവൃത്തി പ്രാപിച്ചിട്ടുണ്ട്.[23]

എൽ സാൽ‌‌വഡോറിലെ ധനവിനിമയ വ്യവസ്ഥ മെച്ചപ്പെട്ടതാണെന്നു പറയാം. കേന്ദ്രബാങ്കിന്റെ ഒൻപതു വൻ‌‌കിട ബാങ്കിങ് സ്ഥപനങ്ങൾ ഇവിടെ പ്രവർത്തിച്ചു വരുന്നു.[24]

സങ്കീർണ ഭൂപ്രകൃതിമൂലം ദുഷ്പ്രാപ്യമായ ചുരുക്കം മേഖലകളെ ഒഴിവാക്കിയാൽ എൽ സാൽ‌‌വഡോറിലെ ഗതാഗത വ്യവസ്ഥ തികച്ചും പര്യാപ്തമാണെന്നു പറയാം. ഗോട്ടിമാലയിൽ നിന്ന് ഹോണ്ടുറാസ്സിലേക്ക് രാജ്യത്തെ ക്റുകേ മുറിച്ചു കടന്നുപോകുന്ന രണ്ടു ഹൈവേ (പാൻ അമേരിക്കൻ ഹൈവേ) കളുടെ പിരിവുകളായി, എൽ സാൽ‌‌വഡോറിലെ എല്ലാ കേന്ദ്രങ്ങളിലേക്കും റോഡുകൾ നിർ‌‌മിക്കപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 700 കിലോമീറ്ററോളം വരുന്ന റയിൽ‌‌വേ ഒട്ടാകെ മീറ്റർ ഗേജ് പാതകളാണ്. പുറങ്കടലുമായി ബന്ധം പുലർത്തുന്നതിന് മുന്ന് തുറമുഖങ്ങളാണുള്ളത്; അക്കാജൂത്‌‌ല, ലാലിബർട്ടാഡ്, ലായൂണിയൻ. ഇവ മൂന്നും പസഫിക് തീരത്താണ്. അത്‌‌ലാന്തിക് സമുദ്രവുമയി സമ്പർഗം നേടുവാൻ ഗോട്ടിമാലയിലെ പോർട്ടോ ബാരിയോസിനെയാണ് ആശ്രയിക്കുന്നത്. തലസ്ഥാനമായ സാൻ സാൽ‌‌വഡോറും ഈ തുറമുഖവുമായി റൊഡ്-റയിൽ മർഗങ്ങളിലൂടെ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. സാൻ സാൽ‌‌വഡോറിന് 8 കിലോമീറ്റർ അകലത്തായി ഇലപ്പാൻ‌‌ഗോ ഫീൽഡ് എന്ന അന്താരാഷ്ട്ര വിമാനത്താവളവും ഉണ്ട്.[25]

നഗരങ്ങൾ

തിരുത്തുക

എൽ സാൽ‌‌വഡോറിലെ നഗരവാസികളിൽ 25 ശതമാനവും തലസ്ഥാനമായ സാൻ സാൽ‌‌വഡോറിലാണ് വസിക്കുന്നത്. ഭരണ-ഗതാഗത കേന്ദ്രമായ ഈ നഗരം പലയിനം ഉദ്യാനങ്ങളാൽ രമണീയമാക്കപ്പെട്ടിരിക്കുന്നു. നഗർത്തിന് 10 കിലോമീറ്റർ പടിഞ്ഞാറുള്ള അഗ്നിപർ‌‌വത ജന്യമായ ഇലോപാൻ‌‌ഗോ തടാകം ഒരു ഉല്ലാസകേന്ദ്രമായി മാറ്റപ്പെട്ടിരിക്കുന്നു. രജ്യത്തിന്റെ കിഴക്കേതിരത്തെ പ്രധാന നഗരം സാൻ‌‌മിഗുവെൽ ആണ്; ഇതേ പേരുള്ള അഗ്നിപർ‌‌വതത്തിന്റെ സാനുപ്രദേശത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറേ തീരത്തെ വ്യാപാരകേന്ദ്രവും പ്രധാന നഗരവുമാണ് സാന്താ ആന.[26]

കടപ്പാട്

തിരുത്തുക
  • Malayalam Encyclopedia Published by State Institute of Encyclopedic Publication Thiruvanathapuram, Kerala State.
  1. Garner, Bryan A. (2003). "Denizen Labels". Garner’s Modern American Usage. Oxford University Press. pp. pg. 235. ISBN 0-19-516191-2. Salvadoran {{cite book}}: |pages= has extra text (help)
  2. https://www.cia.gov/library/publications/the-world-factbook/rankorder/2119rank.html?countryName=El%20Salvador&countryCode=es&regionCode=ca&rank=99#es Archived 2010-03-26 at the Wayback Machine. The World Factbook
  3. http://www.snet.gob.sv/Geologia/Vulcanologia/main.php Principales Volcanes Activos de El Salvador
  4. http://countrystudies.us/el-salvador/17.htm GEOGRAPHY of El Saivador
  5. http://www.geo.mtu.edu/~jaherric/ElSalvador.html El Salvador
  6. http://www.geo.mtu.edu/~jaherric/Documents/map_el_salvador_volcanoes.gif Major Volcanoes of El Salvador
  7. http://countrystudies.us/el-salvador/18.htm Physical Features
  8. http://www.southtravels.com/america/elsalvador/weather.html Archived 2010-01-17 at the Wayback Machine. Weather and Climate in El Salvador
  9. http://www.mongabay.com/reference/country_studies/el-salvador/SOCIETY.html El Salvador - SOCIETY
  10. https://www.cia.gov/library/publications/the-world-factbook/docs/notesanddefs.html?countryName=El%20Salvador&countryCode=es&regionCode=ca#2119 Archived 2010-03-26 at the Wayback Machine. Population
  11. http://geography.about.com/gi/o.htm?zi=1/XJ/Ya&zTi=1&sdn=geography&cdn=education&tm=62&f=00&tt=14&bt=0&bts=0&zu=http%3A//lcweb2.loc.gov/frd/cs/svtoc.html[പ്രവർത്തിക്കാത്ത കണ്ണി] SPANISH CONQUEST AND COLONIZATION
  12. http://cms.westport.k12.ct.us/cmslmc/foreignlanguages/centamerica/elsalvador.htm Archived 2010-03-24 at the Wayback Machine. EL SALVADOR
  13. http://countrystudies.us/el-salvador/5.htm THE UNITED PROVINCES OF CENTRAL AMERICA
  14. http://geography.about.com/gi/o.htm?zi=1/XJ/Ya&zTi=1&sdn=geography&cdn=education&tm=62&f=00&tt=14&bt=0&bts=0&zu=http%3A//lcweb2.loc.gov/frd/cs/svtoc.html[പ്രവർത്തിക്കാത്ത കണ്ണി] THE CHRISTIAN DEMOCRATS: A CENTRIST ALTERNATIVE?
  15. http://countrystudies.us/el-salvador/5.htm THE UNITED PROVINCES OF CENTRAL AMERICA
  16. http://en.wikipedia.org/wiki/History_of_El_Salvador History of El Salvador
  17. http://lcweb2.loc.gov/cgi-bin/query/r?frd/cstdy:@field%28DOCID+sv0017%29 El Salvador-REPRESSION AND REFORM UNDER MILITARY RULE
  18. http://geography.about.com/gi/o.htm?zi=1/XJ/Ya&zTi=1&sdn=geography&cdn=education&tm=62&f=00&tt=14&bt=0&bts=0&zu=http%3A//lcweb2.loc.gov/frd/cs/svtoc.html[പ്രവർത്തിക്കാത്ത കണ്ണി] REPRESSION AND REFORM UNDER MILITARY RULE
  19. http://www.ngdc.noaa.gov/nndc/struts/form?t=101650&s=1&d=1 The Significant Earthquake Database
  20. http://countrystudies.us/el-salvador/8.htm REPRESSION AND REFORM UNDER MILITARY RULE
  21. http://countrystudies.us/el-salvador/66.htm CONSTITUTIONAL BACKGROUND
  22. http://countrystudies.us/el-salvador/53.htm AGRICULTURE
  23. http://countrystudies.us/el-salvador/40.htm GROWTH AND STRUCTURE OF THE ECONOMY
  24. http://countrystudies.us/el-salvador/41.htm Income Distribution
  25. https://www.cia.gov/library/publications/the-world-factbook/geos/es.html Archived 2018-12-27 at the Wayback Machine. World Factbook
  26. http://images.search.yahoo.com/search/images?p=citis%20of%20el%20salvadore&ei=utf-8 Cities of El Salvadore

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എൽ_സാൽവദോർ&oldid=3774430" എന്ന താളിൽനിന്ന് ശേഖരിച്ചത്