എൽ കാലാ ദേശീയോദ്യാനം
എൽ കാലാ ദേശീയോദ്യാനം (Arabic: محمية القالة الوطنية) അൾജീരിയയിലെ ഒരു ദേശീയോദ്യാനമാണ്. ഇത് രാജ്യത്തിന്റെ ഏറ്റവും വടക്കുകിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്നു.
എൽ കാലാ ദേശീയോദ്യാനം El Kala National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | El Tarf Province, Algeria |
Nearest city | El Kala |
Coordinates | 36°49′N 8°25′E / 36.817°N 8.417°E |
Area | 800 km² |
Established | 1993 |
നിരവധി തടാകങ്ങളുള്ള സ്ഥലമായ ഇത് (തോംഗ ദ്വീപസമൂഹവുമായി ബന്ധമില്ലാത്ത തോംഗ തടാകം ഇവിടെ സ്ഥിതിചെയ്യുന്നു), മെഡിറ്ററേനിയൻ നദീതടത്തിലെ തനതായ പരിസ്ഥിതി വ്യവസ്ഥ കാത്തുസൂക്ഷിക്കുന്നു.1983 ൽ രൂപകൽപ്പന ചെയ്യപ്പെട്ട ഈ ദേശീയോദ്യാനം, 1990 ൽ യുനെസ്കോയുടെ ഒരു ജൈവ സംരക്ഷണ റിസർവ് ആയി അംഗീകരിക്കപ്പെട്ടിരുന്നു.
അൾജീരിയയിൽ നിർമ്മിക്കുവാൻ തീരുമാനിച്ചിരുന്ന ഒരു ഹൈവേ,[1] ഈ ദേശീയോദ്യാനത്തിലെ അപൂർവ മൃഗങ്ങളെയും സസ്യങ്ങളെയും ബാധിക്കുംവിധം ഭീഷണിയുയുർത്തിയിരുന്നു. ഹൈവേ ഈ പ്രദേശത്തുനിന്ന് ഒഴിവാക്കി തെക്കൻ പ്രദേശത്തേയ്ക്കു മാറ്റി നിർമ്മിക്കുവാൻ നിർദ്ദേശിക്കപ്പെട്ടിരുന്നു.
എൽ കലാ ദേശീയോദ്യാനവും ബയോസ്ഫിയർ റിസർവും 40 തരം സസ്തനികൾ, 25 തരം പക്ഷി വർഗ്ഗങ്ങൾ, 64 ശുദ്ധജല പക്ഷികൾ, 9 തരം കടൽ പക്ഷികൾ എന്നിവയ്ക്ക് സ്വാഭാവിക ആവാസ്യവ്യവസ്ഥയൊരുക്കുന്നു.[2]
അവലംബം
തിരുത്തുക- ↑ France 24 (14 June 2008). "A highway threatens El Kala National Park". Archived from the original on 9 February 2011. Retrieved 2 July 2011.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ World Guide. "Algeria National Parks and Reserves". Archived from the original on 2013-04-25. Retrieved 2 July 2011.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Park data on UNEP-WPMC Archived 2008-02-26 at the Wayback Machine.
- (in French) A petition for the preservation of the park Archived 2007-11-20 at the Wayback Machine.
- (in French) A website about the park, including a map