2004-ലെ സാഹിത്യത്തിനുളള നോബൽ സമ്മാനത്തിന് അർഹയായ ഓസ്ട്രിയൻ എഴുത്തുകാരിയാണ് എൽഫ്രീഡ യെലിനെക്. സ്വന്തം സ്വകാര്യതയെ ഏറെ വിലമതിക്കുന്ന ഈ എഴുത്തുകാരി നോബൽ സമ്മാനം സ്വികരിക്കാനായിപ്പോലും ലോകത്തിനു മുന്നിൽ പ്രദർശന വസ്തുവായി നിന്നുകൊടുക്കാൻ വിസമ്മതിച്ചു.പകരം, തന്റെ പ്രഭാഷണത്തിന്റെ വീഡിയോ റെക്കോഡിംഗ് മുൻകൂട്ടിത്തയ്യാറാക്കി നോബൽ ഫൌണ്ടേഷന് യഥാസമയം എത്തിച്ചുകൊടുത്തു[1][2]

എൽഫ്രീഡ യെലിനെക്
എൽഫ്രീഡ യെലിനെക് 2004
എൽഫ്രീഡ യെലിനെക് 2004
ജനനം (1946-10-20) 20 ഒക്ടോബർ 1946  (78 വയസ്സ്)
മുർസ്സുഷ്ളാഗ് , സ്റ്റൈറിയ, ഓസ്ട്രിയ
തൊഴിൽനാടകകൃത്ത്, നോവലിസ്റ്റ്
ദേശീയതഓസ്ട്രിയൻ
Genreസ്ത്രീപക്ഷം, സാമൂഹിക വിമർശനങ്ങൾ , ഉത്തരാധുനിക നാടകങ്ങൾ
ശ്രദ്ധേയമായ രചന(കൾ)Die Kinder der Toten, The Piano Teacher
അവാർഡുകൾസാഹിത്യത്തിനുളള നോബൽ സമ്മാനം
2004
കയ്യൊപ്പ്

ജീവിതരേഖ

തിരുത്തുക

1946, ഒക്റ്റോബർ ഇരുപതിനാണ് യെലിനെക് ജനിച്ചത്. അമ്മ കത്തോലിക്കയും അച്ഛൻ യഹൂദനുമായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി അക്രമത്തിൽ നിന്ന് രക്ഷപ്പെട്ട് കുടുംബം വിയന്നയിൽ താമസമാക്കി. കടുംപിടുത്തക്കാരിയായിരുന്ന അമ്മയുമായി ഒത്തുപോകാൻ യെലിനിക്കിന് വളരെ പ്രയാസപ്പെടേണ്ടി വന്നു. സംഗീതത്തിൽ ബിരുദം നേടിയത് അമ്മയുടെ നിർബന്ധപ്രകാരമായിരുന്നു.[3] സംഗീതാധ്യയനം തുടർന്നെങ്കിലും കഠിനമായ മാനസികവ്യഥക്ക് അടിമായായി പഠിത്തം നിറുത്തിവെച്ചു. എഴുത്തിലൂടെ ആശ്വാസം കണ്ടെത്താൻ ശ്രമിച്ച എൽഫ്രീഡ 1967-ൽ Lisas Schatten (ലിസയുടെ നിഴൽ ) എന്ന കവിതാ സമാഹാരം പുറത്തിറക്കി. 1969-ൽ അച്ഛൻ മരണമടഞ്ഞതോടെ യെലിനെക് വിധവയായ അമ്മയോടൊപ്പമാക്കി താമസം. 1974-ൽ മ്യൂണിക്കിൽ എഞ്ചിനിയറായ ഗോട്ട്ഫ്രീഡ് ഹുംസ്ബർഗിനെ വിവാഹം ചെയ്തിട്ടും ഇതിനു മാറ്റമുണ്ടായില്ല[3].യെലിനെക് തന്റെ സമയം വിയന്നയിലും മ്യൂണിക്കിലുമായി ചെലവിടുന്നു.

പിയാനോ ടീച്ചർ

തിരുത്തുക

1983-ലാണ് യെലിനെക് Die Klavierspielerin അഥവാ പിയാനോ ടീച്ചർഎഴുതിയത്. ഇംഗ്ളീഷിലേക്ക് പരിഭാഷ (1988) ചെയ്യപ്പെട്ട ആദ്യ നോവലും ഇതാണ്[4]. 2001-ൽ ഫ്രഞ്ചുഭാഷയിലിറങ്ങിയ La Pianiste ഈ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് [5] കാനേ ചലച്ചിത്രോത്സവത്തിൽ ഈ ചിത്രം പല ബഹുമതികളും കരസ്ഥമാക്കി.

ഇത് ആത്മകഥാപരമായ നോവലാണെന്ന് യെലിനെക് സമ്മതിക്കുന്നു. തന്നെ മാനസികമായും ശാരീരികമായും സ്വതന്ത്രമായി വളരാനുളള സാഹചര്യങ്ങളല്ല അമ്മ സൃഷ്ടിച്ചതെന്ന് നോവലിൽ പറയുന്നുണ്ട്.. വിവാഹബന്ധത്തിൽ പുരുഷനും സ്ത്രീയും തുല്യപങ്കാളികളല്ലെന്നും, പുരുഷമേധാവിത്വും അതിനടിമയാകേണ്ടി വരുന്ന സ്ത്രീയുടെ വിധേയത്വവും മാനവസമുദായത്തിന്റെ പൈതൃകമാണെന്നും യെലിനെക് അഭിപ്രായപ്പെടുന്നു.[6] സ്ത്രീപുരുഷ ബന്ധങ്ങളേയും ശാരീരികവേഴ്ചകളേയും, സ്ത്രൈണലൈംഗികതയേയും പറ്റിയുളള തുറന്നെഴുത്ത് നിരൂപകരിലും വായനക്കാരിലും വിരുദ്ധാഭിപ്രായങ്ങളാണ് ഉളവാക്കിയത്.[3]

മറ്റു പ്രധാന കൃതികൾ

തിരുത്തുക
  • 1970-ൽ Wir sind lockvögel, baby! എന്ന നോവൽ പുറത്തിറങ്ങിയതോടെ യെലിനെക്ക് യൂറോപ്പിലാകമാനം അറിയപ്പെടുന്ന എഴുത്തുകാരിയായി.
  • 1972 Michael. Ein Jugendbuch für de Infantilgesellschaft, (മൈക്കേൽ :അപക്വസമുദായത്തെക്കുറിച്ച് യുവാക്കൾക്കുളള കൈപ്പുസ്തകം.)
  • 1975 Die Liebhaberinnen,(കാമിനിമാർ)
  • 1980 Die Ausgesperrten ( പുറന്തളളപ്പെട്ടവർ)
  • 2000 Das Lebewohl( യാത്രയയപ്പ് )
  1. നോബൽ പ്രഭാഷണം എൽഫ്രീഡ യെലിനെക് (വീഡിയോ)
  2. നോബൽ പ്രഭാഷണം ലേഖനം ഇംഗളീഷു പരിഭാഷ
  3. 3.0 3.1 3.2 ജീവിതരേഖ
  4. Elfriede Jelinek (2011). The Piano Teacher. Profile Books. ISBN 9781846687372.
  5. The Piano Teacher ചലച്ചിത്രം
  6. നോബൽ ഫൌണ്ടേഷൻ വക ഡോക്യൂമെന്റി


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-)

2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക്‌ | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ |


"https://ml.wikipedia.org/w/index.php?title=എൽഫ്രീഡ_യെലിനെക്&oldid=3735863" എന്ന താളിൽനിന്ന് ശേഖരിച്ചത്