എർത്ത് സോംങ്ങ്
അമേരിക്കൻ സംഗീതജ്ഞൻ മൈക്കൽ ജാക്സന്റെ ഒരു ഗാനമാണ് എർത്ത് സോംങ്ങ്. ജാക്സന്റെ ഒമ്പതാമത്തെ സ്റ്റുഡിയോ ആൽബമായ ഹിസ്റ്ററിയിലെ മൂന്നാമത്തെ ഗാനമായാണിത് പുറത്തിറങ്ങിയിത്. ബ്ലൂസ്,ഗോസ്പെൽ, ഒപെര തുടങ്ങിയ സംഗീത ശൈലികളുടെ സ്വാധീനം ഈ ഗാനത്തിൽ പ്രകടമാണ്. സാമൂഹിക ബോധമുള്ള ഗാനങ്ങളായ വി ആർ ദ വേൾഡ്, മാൻ ഇൻ ദ മിറർ,ഹീൽ ദ വേൾഡ് തുടങ്ങിയ ഗാനങ്ങൾ പുറത്തിറക്കിയ ചരിത്രമുളള ജാക്സന്റെ പരിസ്ഥിതി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകൾ ചർച്ച ചെയ്യുന്ന ആദ്യ ഗാനമാണിത്. "എർത്ത് സോംങ്ങ്" യഥാർത്തത്തിൽ ഡെയ്ഞ്ചൊറസ് ആൽബത്തിനു വേണ്ടി തയ്യാറാക്കിയതായിരുന്നതെങ്കിലും ഇതിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. ഈ ഗാനത്തിന്റെ രചനയും സംവിധാനവും ജാക്സനാണ് നിർവഹിച്ചത്. നിർമ്മാണം ജാക്സൻ,ഡേവിസ് ഫോസ്റ്റർ ബിൽ ബോട്ടറൽ എന്നിവർ ചേർന്നാണ് നിർവഹിച്ചത്.
"എർത്ത് സോംങ്ങ്" | ||
---|---|---|
ഗാനം പാടിയത് മൈക്കൽ ജാക്സൺ | ||
from the album ഹിസ്റ്ററി:പാസ്റ്റ്, പ്രസന്റ് ആൻഡ് ഫ്യൂച്ചർ, ബുക്ക് ഒന്ന് | ||
പുറത്തിറങ്ങിയത് | November 27, 1995 | |
Format | CD single, Cassette, 12", 7" | |
Genre | Blues, gospel[1] | |
ധൈർഘ്യം | 6:46 (Album version) 5:02 (Radio edit) | |
ലേബൽ | Epic | |
ഗാനരചയിതാവ്(ക്കൾ) | മൈക്കൽ ജാക്സൺ | |
സംവിധായകൻ(ന്മാർ) | മൈക്കൽ ജാക്സൺ, ഡേവിസ് ഫോസ്റ്റർ, Bill Bottrell (co-producer) | |
Music video | ||
"എർത്ത് സോംങ്ങ്" യൂട്യൂബിൽ | ||
Music sample | ||
"എർത്ത് സോംങ്ങ്" സംഗീത വീഡിയൊ നാല് വ്യത്യസ്ത പ്രദേശങ്ങളിലായി വൻ തുക മുടക്കിയാണ് ചിത്രീകരിച്ചത്. ഇതിൽ ഭൂമിയുടെ നാശവും പുനർജ്ജന്മവും കാണിച്ചിട്ടുണ്ട്. ഇത് 1997-ൽ ഗ്രാമിയ്ക്ക് നാമനിർദ്ദേശിക്കപ്പെട്ടു.[2] ജെനെസിസ് പുരസ്കാരം അടക്കം വിവിധ മൃഗ സംരക്ഷണ, പാരിസ്ഥിത സംരക്ഷണ സംഘടനകളിൽ നിന്ന് വളരെയധികം പ്രശംസയും അംഗീകാരവും ജാക്സനു നേടിക്കൊടുക്കാൻ ഈ ഗാനം സഹായിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും ഈ ഗാനം ആദ്യ അഞ്ചിലുൾപെട്ടു. ഇത് പിന്നീട് ഇംഗ്ലളണ്ടിൽ ഏറ്റവുമധികം വിൽക്കപ്പെട്ട ജാക്സൺ ഗാനമായി മാറി
ജാക്സൺ അവസാനമായ റിഹേഴ്സൽ നടത്തിയ (ജൂൺ 25 നു അർദ്ധരാത്രിക്കു മുമ്പ്) ഗാനമായ ഇത് ജാക്സൺ അവസാനമായി അവതരിപ്പിച്ച ഗാനമാണ്.
അവലംബം
തിരുത്തുക- ↑ Steve Knopper (28 June 2016). MJ: The Genius of Michael Jackson. Simon and Schuster. pp. 233–. ISBN 978-1-4767-3038-7.
- ↑ Kot, Greg (January 8, 1997). "Pumpkins A Smash With 7 Grammy Nominations". Chicago Tribune. p. 12. Archived from the original on 2012-07-07. Retrieved January 14, 2018.