ഡെയ്ഞ്ചൊറസ് (ആൽബം)

സംഗീത ആൽബം
(ഡെയ്ഞ്ചൊറസ് (സംഗീത ആൽബം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ സംഗീതജ്ഞനായ മൈക്കൽ ജാക്സന്റെ എട്ടാമത്തെ സ്റ്റുഡിയോ ആൽബമാണ് ഡെയ്ഞ്ചൊറസ്. 1991-ൽ എപിക് റെക്കോർട്സ് വഴിയാണ് ഇത് പുറത്തിറങ്ങിയത്. ബിൽബോർട് 200 ആൽബം ചാർട്ടിൽ ഒന്നാം സ്ഥാനത്തായി അരങ്ങേറിയ ഇത് ലോകമെമ്പാടുമായി 3.2 കോടിയിലേറെ വിറ്റഴിച്ചിട്ടുണ്ട്. എറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബങ്ങളിൽ ഒന്നാണിത്.[2][3]

ഡെയ്ഞ്ചൊറസ്
Original album artwork by Mark Ryden
Studio album by മൈക്കൽ ജാക്സൺ
ReleasedNovember 26, 1991
RecordedJune 25, 1990 – October 29, 1991
Studio
Genre
Length77:03
LabelEpic
Producer
മൈക്കൽ ജാക്സൺ chronology
ബാഡ്
(1987)ബാഡ്1987
ഡെയ്ഞ്ചൊറസ്
(1991)
ഹിസ്റ്ററി:പാസ്റ്റ്, പ്രസന്റ് ആൻഡ്‌ ഫ്യൂച്ചർ, ബുക്ക്‌ ഒന്ന്
(1995)ഹിസ്റ്ററി:പാസ്റ്റ്, പ്രസന്റ് ആൻഡ്‌ ഫ്യൂച്ചർ, ബുക്ക്‌ ഒന്ന്1995
Singles from ഡെയ്ഞ്ചൊറസ്
  1. "ബ്ലാക്ക് ഓർ വൈറ്റ്"
    Released: November 11, 1991
  2. "Remember the Time"
    Released: January 14, 1992
  3. "In the Closet"
    Released: May 8, 1992
  4. "Jam"
    Released: July 13, 1992
  5. "Who Is It"
    Released: August 31, 1992
  6. "Heal the World"
    Released: November 23, 1992
  7. "Give In to Me"
    Released: February 15, 1993
  8. "Will You Be There"
    Released: June 28, 1993
  9. "Gone Too Soon"
    Released: December 1, 1993

ഒരു നമ്പർ വൺ ഗാനമടക്കം നാലു ടോപ്പ് ടെൻ ഗാനങ്ങൾ ഈ ആൽബത്തിൽ നിന്നുണ്ടായി. ചെറുപ്പക്കാരായ ആളുകൾക്കിടയിൽ ജാക്സന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതായിരുന്നു ഡെയ്ഞ്ചൊറസ്. തന്റെ മറ്റു ആൽബങ്ങൾ ചർച്ച ചെയ്ത വിഷയങ്ങളായ 'വർണ്ണ വിവേചനം', 'ദാരിദ്ര്യം', 'പ്രണയം', 'കുട്ടികളുടെയും ലോകത്തിന്റെയും ക്ഷേമം' എന്നിവ ഇതിലും കടന്നു വന്നു. ഒമ്പത് സിംഗിളുകൾ ആണ് ഡെയ്ഞ്ചൊറസിൽ നിന്നും പുറത്തിറങ്ങിയത്. ജാക്സൺ മുഴുവനായി സംവിധാനം ചെയ്ത ആൽബമാണ് ഡെയ്ഞ്ചൊറസ്. ഒമ്പത് ഗാനങ്ങളിൽ ഏഴ് ഗാനത്തിന്റെ വരികൾ ജാക്സന്റെതാണ്. ഗ്രാമിക്കു പല വിഭാഗങ്ങളിലും നാമനിർദ്ദേശങ്ങൾ ലഭിച്ചെങ്കിലും ഒരെണ്ണം മാത്രമാണ് ആൽബത്തിനു ലഭിച്ചത്. വാണിജ്യപരമായ വിജയത്തിനു പുറമേ വിമർശകരുടെ അംഗീകാരവും നേടിയ ഡെയ്ഞ്ചൊറസ് ഏറ്റവും കൂടുതൽ വിജയിച്ച 'ന്യൂ ജാക് സിംങ്ങ്' സംഗീത ശൈലിയിലുള്ള ആൽബമായിട്ടാണ് കണക്കാക്കുന്നത്.[4].

  1. "Dangerous". Allmusic. Retrieved April 27, 2009.
  2. "Michael Jackson's Life & Legacy: The Eccentric King Of Pop (1986–1999)". MTV. MTV. July 6, 2010. Archived from the original on 2012-06-25. Retrieved May 17, 2010.
  3. "Michael Jackson: The Numbers, An Exclusive Look Into The Lifetime Sales Of The King Of POP". Archived from the original on 2013-07-18. Retrieved July 9, 2013.
  4. Carter, Kelley L. (August 11, 2008). "New jack swing". Chicago Tribune. Archived from the original on 2008-12-16. Retrieved August 21, 2008.
"https://ml.wikipedia.org/w/index.php?title=ഡെയ്ഞ്ചൊറസ്_(ആൽബം)&oldid=4096970" എന്ന താളിൽനിന്ന് ശേഖരിച്ചത്