എൻ. നീലകണ്ഠരു പണ്ടാരത്തിൽ
ഒന്നും, രണ്ടും കേരളനിയമസഭകളിൽ നെടുമങ്ങാട് നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എൻ. നീലകണ്ഠര് പണ്ടാരത്തിൽ (1 മാർച്ച് 1917 - 18 സെപ്റ്റംബർ 2007). കമ്മ്യൂണിസ്റ്റ് പ്രതിനിധിയായാണ് നീലകണ്ഠര് പണ്ടാരത്തിൽ കേരള നിയമസഭയിലേക്കെത്തിയത്. 1917 മർച്ച് 1ന് ജനിച്ചു. നാരായണൻ പണ്ടാരത്തിൽ പിതാവും സാവിത്രി അന്തർജ്ജനം മാതാവുമായിരുന്നു. 1950 മുതൽ 1954 വരെ കാലഘട്ടങ്ങളിൽ ഇദ്ദേഹം തിരുക്കൊച്ചി നിയമസഭയിലംഗമായിരുന്നു.
എൻ. നീലകണ്ഠര് പണ്ടാരത്തിൽ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | കെ.ജി. കുഞ്ഞുകൃഷ്ണപിള്ള |
മണ്ഡലം | നെടുമങ്ങാട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മാർച്ച് 1, 1917 |
മരണം | സെപ്റ്റംബർ 18, 2007 | (പ്രായം 90)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | രാജേശ്വരി ദേവി |
കുട്ടികൾ | നാല് മകൻ, രണ്ട് മകൾ |
മാതാപിതാക്കൾ |
|
As of നവംബർ 10, 2011 ഉറവിടം: നിയമസഭ |
തിരുക്കൊച്ചി നിയമസഭയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് നീലകണ്ഠര് പണ്ടാരത്തിൽ ആദ്യമായി നിയംസഭാംഗമായത്, കോൺഗ്രസ് പ്രതിനിധിയായി തിരുക്കൊച്ചി നിയമസഭയിലെത്തിയ ഇദ്ദേഹം 1950കളിൽ സി.പി.ഐ.യിൽ ചേർന്നു. കമ്മ്യൂമ്മിസ്റ്റ് പാർട്ടിയിൽ ചേർന്നതിനു മുൻപ് തിരുവിതാംകൂർ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു അക്കാലത്ത് സ്വാത്രന്ത്ര്യസമരത്തിലും നീലകണ്ഠര് പണ്ടാരത്തിൽ പങ്കെടുത്തിട്ടുണ്ട്.