എൻ. കുഞ്ഞുരാമൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എൻ. കുഞ്ഞുരാമൻ[1]. ആറ്റിങ്ങൽ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടാം കേരളനിയമസഭയിൽ അംഗമായത്[2]. 1906 ജൂണിലായിരുന്നു ജനനം. കേരള നിയമസഭയിൽ അംഗമാകുന്നതിനു മുൻപ് തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലും തിരു-ക്കൊച്ചി നിയമസഭയിലും ഇദ്ദേഹം അംഗമായിരുന്നു. ഏകദേശം രണ്ടരക്കൊല്ലത്തോളം തിരുവിതാംകൂറിലേയും. തിരു-ക്കൊച്ചിയിലേയും വിദ്യാഭ്യാസം, സഹകരണ വകുപ്പ്, തൊഴിൽ, വ്യവസായം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ആറ് മാസത്തോളം ജയിൽവാസം അനുഭവിച്ചു.

എൻ. കുഞ്ഞുരാമൻ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിആർ. പ്രകാശം
പിൻഗാമികെ.പി. കോസലരാമദാസ്
മണ്ഡലംആറ്റിങ്ങൽ
വ്യക്തിഗത വിവരങ്ങൾ
ജനനം(1906-06-00)ജൂൺ , 1906
മരണം1980(1980-00-00) (പ്രായം 73–74)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
As of നവംബർ 27, 2020
ഉറവിടം: നിയമസഭ

വഹിച്ച പദവികൾ തിരുത്തുക

  • കേരള നിയമസഭാംഗം - ആറ്റിങ്ങൽ മണ്ഡലം - രണ്ടാം കേരളനിയമസഭ
  • തിരുവിതാംകൂറിലേയും തിരു-ക്കൊച്ചിയുടേയും വിദ്യാഭ്യാസം, സഹകരണ വകുപ്പ്, തൊഴിൽ, വ്യവസായം വകുപ്പ് മന്ത്രി
  • തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലി അംഗം - 1948
  • തിരു-ക്കൊച്ചി നിയമസഭാംഗം - 1949-52
  • ചെയർമാൻ - തിരുവനന്തപുരം ജില്ലാ ലാൻഡ് മോർട്ടേജ് ബാങ്ക്
  • ചെയർമാൻ - പെറ്റീഷൻ കമ്മിറ്റി -1961-64
  • വൈസ് ചെയർമാൻ - ഓൾ ഇന്ത്യ കയർ ബോർഡ്

അവലംബം തിരുത്തുക

  1. "Members - Kerala Legislature". Retrieved 2020-11-27.
  2. "Members - Kerala Legislature". Retrieved 2020-11-27.
"https://ml.wikipedia.org/w/index.php?title=എൻ._കുഞ്ഞുരാമൻ&oldid=3480130" എന്ന താളിൽനിന്ന് ശേഖരിച്ചത്