ലോകത്തിലെ ഏറ്റവും വലിയ അഗ്രിക്കൾച്ചറൽ തീം പാർക്കും ഇന്ത്യയിലെ ആദ്യത്തെ മനുഷ്യനിർമ്മിത അഗ്രിക്കൾച്ചറൽ തീം പാർക്കുമായ മാംഗോ മെഡോസിൻറെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ് നെല്ലിക്കുഴി കുര്യാക്കോസ് കുര്യൻ എന്ന എൻ.കെ. കുര്യൻ.[1][2][3][4] 2021ൽ, എക്സലൻറ് ഇക്കോ ഫ്രണ്ട്ലി അഗ്രികൾചറൽ തീം പാർക്ക് പുരസ്കാരം നല്കി മീഡിയാവൺ ടിവി ഇദ്ദേഹത്തെ ആദരിച്ചിരുന്നു.[2]

എൻ.കെ. കുര്യൻ
ജനനം (1971-05-12) 12 മേയ് 1971  (52 വയസ്സ്)
തൊഴിൽസംരംഭകൻ
അറിയപ്പെടുന്നത്മാംഗോ മെഡോസ്
ജീവിതപങ്കാളി(കൾ)ലതിക കുര്യൻ

ജീവിതരേഖ തിരുത്തുക

1971 മെയ് 12 ന് എ.ടി.കുര്യന്റെയും മറിയാമ്മ കുര്യാക്കോസിന്റെയും മകനായി കോട്ടയം കൈപ്പുഴയിലാണ് ജനനം. കോട്ടയം, കല്ലറ, ഗവൺമെന്റ് എൽ.പി.എസിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. കല്ലറ സെന്റ് തോമസ് ഹൈസ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസവും, കൈപ്പുഴ സെന്റ് ജോർജ്ജ് എച്ച്.എസിൽ നിന്ന് മെട്രിക്കുലേഷനും. കോട്ടയത്തെ വിദ്യാ കോളേജിൽ നിന്ന് പ്രീഡിഗ്രിയും കൊട്ടിയത്തെ എസ്.എൻ. പോളിടെക്നിക് കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും പൂർത്തിയാക്കി.

വിവാദം തിരുത്തുക

കേരളത്തിൽ, പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മോൻസൺ മാവുങ്കൽ തന്നെയും പറ്റിക്കാൻ ശ്രമിച്ചതായി കുര്യൻ വെളിപ്പെടുത്തിയതിനെ തുടർന്ന് ഇക്കാര്യം വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായി.[5]

പുരസ്കാരങ്ങൾ തിരുത്തുക

  • 2017ൽ ഗർഷോം പ്രവാസി റിട്ടേണീ അവാർഡ്[6]
  • 2019ൽ യുപി വേർഡ്സ് അച്ചീവേർഴ്സ് അവാർഡ്[7]
  • 2021ൽ, എക്സലൻറ് ഇക്കോ ഫ്രണ്ട്ലി അഗ്രികൾചറൽ തീം പാർക്ക് പുരസ്കാരം[2]

അവലംബം തിരുത്തുക

  1. "മാംഗോ മെഡോസ്: ലോകത്തിലെ ആദ്യത്തെ കാർഷിക തീം പാർക്ക്". vikaspedia.
  2. 2.0 2.1 2.2 "ജൈവലോകത്തിൻറെ പറുദീസയായി ഒരു പാർക്ക്". mediaone. 2021-03-10.
  3. "കടുത്തുരുത്തിയിലെ കൊടുംവനം* എൻ.കെ.കുര്യൻ നിർമിച്ചത്". manorama. 2018-03-11.
  4. "N K Kurian's man-made forest is a treasure trove" (in ഇംഗ്ലീഷ്). newindianexpress. 2018-03-25.
  5. "മിനിസ്റ്ററുമായുള്ള മീറ്റിംഗിലാണെന്ന് മോൻസൺ പറഞ്ഞു". keralakaumudi. 2021-09-30.
  6. "GARSHOM PRAVASI RETURNEE AWARD 2017" (in ഇംഗ്ലീഷ്). garshomonline.
  7. "UP WORDS Achievers Award" (in ഇംഗ്ലീഷ്). financial samachar.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എൻ.കെ._കുര്യൻ&oldid=3988883" എന്ന താളിൽനിന്ന് ശേഖരിച്ചത്