എൻഡ്ഗെയിം (2009 ചലച്ചിത്രം)
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(ഓഗസ്റ്റ് 2020) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
2009 ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ് ചലച്ചിത്രമാണ് എൻഡ്ഗെയിം. പൌള മിൽനെയുടെ തിരക്കഥയിൽ പീറ്റെ ട്രാവിസ് ആണ് ഈ സിനിമ സംവിധാനം ചെയ്തതത്. റോബർട്ട് ഹാർവെ എഴുതിയ ദി ഫാൾ ഓഫ് അപ്പാർത്തീഡ് എന്ന പുസ്തകത്തെ അധികരിച്ചാണ് ഈ സിനിമ നിർമ്മിച്ചത്. വില്യം ഹർട്ട് എന്ന നടനും ഡേബ്രേക്ക് പിക്ചേഴ്സും വാന്റേജ്പോയന്റും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. ചിവെറ്റെൽ എജിയോഫോർ, ജോണി ലീ മില്ലർ, മാർക്ക് സ്ട്രോങ്ങ് എന്നിവർ ഈ ചിത്രത്തിൽ അഭിനേതാക്കളായി. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിന്റെ അവസാന നാളുകളാണ് ഈ ചിത്രം നമുക്ക് കാട്ടിത്തരുന്നത്. ഇംഗ്ലണ്ടിലെ റീഡിങ്ങ്, ബെർക്ക്ഷെയർ കൂടാതെ ദക്ഷിണാഫ്രിക്കയിലെ കേപ് ടൌൺ എന്നിവിടങ്ങളിൽ 2008 ന്റെ ആദ്യപകുതിയിൽ ചിത്രീകരണം നടത്തി. 2008 ഡിസംബറിലാണ് ചിത്രീകരണം അവസാനിച്ചത്.
Endgame | |
---|---|
പ്രമാണം:Endgame film.jpg | |
സംവിധാനം | Pete Travis |
നിർമ്മാണം | Hal Vogel |
രചന | Paula Milne |
അഭിനേതാക്കൾ | William Hurt Chiwetel Ejiofor Jonny Lee Miller Mark Strong |
സംഗീതം | Martin Phipps |
ഛായാഗ്രഹണം | David Odd |
ചിത്രസംയോജനം | Clive Barrett Dominic Strevens |
വിതരണം | Target Entertainment |
റിലീസിങ് തീയതി |
|
രാജ്യം | United Kingdom |
ഭാഷ | English |
സമയദൈർഘ്യം | 101 minutes |
18 ജനുവരി 2009 ന് സൺഡാൻസ് ഫിലിം ഫെസ്റ്റിവലിലാണ് ഈ ചിത്രത്തിന്റെ ആദ്യ ലോകപ്രദർശനം നടന്നത്. ചാനൽ 4 ൽ 4 മെയ് 2009 ന് സംപ്രേഷണം നടത്തി. ടാർജറ്റ് എന്റർടെയിന്മെന്റ് ഗ്രൂപ്പ് വിതരണത്തിനെത്തിച്ച ആഗോള റിലീസും ഇതിനെത്തുടർന്ന് ഉണ്ടായി.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Official website was http://www.endgame-themovie.com/ Archived 2019-06-30 at the Wayback Machine. but now seems unregistered.
- Endgame, official PBS website
- Endgame at DayBreak Pictures, Producers.[പ്രവർത്തിക്കാത്ത കണ്ണി]
- Endgame ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ