ദേശീയ ദുരന്ത പ്രതികരണ സേന

ഭാരതത്തിൽ പ്രവർത്തിക്കുന്ന സേന
(എൻഡിആർഎഫ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡിസാസ്റ്റർ മനേജ്മെന്റ് ആക്ട്, 2005 ന്റെ അടിസ്ഥാനത്തിൽ ഭാരതത്തിൽ പ്രവർത്തിക്കുന്ന സേനയാണ് ദേശീയ ദുരന്ത നിവാരണ സേന (National Disaster Response Force (NDRF))[3] :section 44–45 . ദുരന്ത വേളകളിൽ അവയുടെ കെടുതികൾ പരമാവധി കുറയ്ക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയാണ് ഇതിന്റെ കർത്തവ്യം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) യുടെ കീഴിലാണ് ദേശീയ ദുരന്ത പ്രതികരണ സേന [4][5].

ദേശീയ ദുരന്ത പ്രതികരണ സേന
The National Disaster Response Force
The National Disaster Response Force
ഏജൻസി അവലോകനം
രൂപപ്പെട്ടത് 2006; 18 വർഷങ്ങൾ മുമ്പ് (2006)
അധികാരപരിധി Government of India
ആസ്ഥാനം NDRF HQ, Antyodaya Bhawan, New Delhi, Delhi[1]
ഉത്തരവാദപ്പെട്ട മന്ത്രി Rajnath Singh, Minister of Home Affairs
മേധാവി/തലവൻ Sanjay Kumar, IPS, Director General[2]
മാതൃ വകുപ്പ് Ministry of Home Affairs
വെബ്‌സൈറ്റ്
ndrf.gov.in
 
Major Disasters in India (1980–2009)

ദേശീയ ദുരന്ത പ്രതികരണ സേനയ്ക്ക് 16 ബറ്റാലിയൻ ഉണ്ട്. കേന്ദ്ര സായുധ പോലീസ് വിഭാഗങ്ങളിലെ (BSF, CRPF, ITBP, SSB, CISF, Assam Rifles) സൈനികരാണ് ഇതിൽ സേവനം ചെയ്യുന്നത്. ഓരോ ബറ്റാലിയനിലും ആയിരത്തിൽപ്പരം സേനാംഗങ്ങൾ ഉണ്ടായിരിക്കും [6]. പ്രകൃതി ദുരന്തങ്ങൾക്ക് പുറമേ മനുഷ്യസൃഷ്ടിയായ ആണവദുരന്തങ്ങൾ, രാസ ദുരന്തങ്ങൾ തുടങ്ങിയവയും നേരിടുന്നതിന് ഈ സേനാംഗങ്ങൾക്ക് സാധിക്കുന്നു[7].

വിന്യാസം

തിരുത്തുക

ദുരന്തമുഖത്തേക്ക് എത്തുന്നതിനുള്ള സമയദൈർഘ്യം കുറയ്ക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് 12 ബറ്റാലിയൻ വിന്യസിച്ചിട്ടുള്ളത്. ഇപ്പോൾ നിലവിലുള്ള കേന്ദ്രങ്ങൾ: [8]

ക്രമ നമ്പർ. No. NDRF യൂണിറ്റ് സംസ്ഥാനം വിഭാഗം
4 01 Bn NDRF, ഗുവഹാത്തി ആസ്സാം BSF
3 02 Bn NDRF, കൊൽക്കത്ത പശ്ചിമ ബംഗാൾ BSF
5 03 Bn NDRF, Mundali Odisha CISF
6 04 Bn NDRF, വെല്ലൂർ തമിഴ്‌നാട് CISF
7 05 Bn NDRF, Pune Maharashtra CRPF
8 06 Bn NDRF, Gandhinagar Gujarat CRPF
1 07 Bn NDRF, ഗാസിയാബാദ് Uttar Pradesh ITBP
2 08 Bn NDRF, Bhatinda Punjab ITBP
9 09 Bn NDRF, Patna Bihar BSF
10 10 Bn NDRF, Vijayawada Andhra Pradesh CRPF
11 11 Bn NDRF, Varanasi Uttar Pradesh SSB
12 12 Bn NDRF, Itanagar Arunachal Pradesh SSB
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-31. Retrieved 2018-08-16.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-09. Retrieved 2018-08-16.
  3. Parliament of India (23 December 2005). "Disaster Management Act, 2005, [23rd December, 2005.] NO. 53 OF 2005" (PDF). Ministry of Home. Archived from the original (PDF) on 2016-01-29. Retrieved 30 July 2013.
  4. Aroon Purie (28 June 2013). "India Today Editor-in-Chief Aroon Purie on Uttarakhand floods". Retrieved 6 July 2013.
  5. NDMA (10 July 2013). "Members Profile". NDMA. Retrieved 10 July 2013.
  6. "About Us". Ndrfandcd.gov. Archived from the original on 2014-10-29. Retrieved 2015-02-24.
  7. NDRF. "AboutUs". MHA. Archived from the original on 2014-10-29. Retrieved 30 June 2015.
  8. "ആർക്കൈവ് പകർപ്പ്". Economic Times. Archived from the original on 2015-10-16. Retrieved 2015-07-22.