എസ് എസ് രക്തഗ്രൂപ്പ് ടാറ്റൂ

രണ്ടാം ലോകമഹായുദ്ധകാലത്തു രക്തഗ്രൂപ്പ് തിരിച്ചറിയാൻവേണ്ടി വാഫൺ-എസ് എസിലെ അംഗങ്ങൾ അണിഞ്ഞിരുന്നതാണ് എസ് എസ് രക്തഗ്രൂപ്പ് ടാറ്റൂ (ജർമ്മൻ: Blutgruppentätowierung). യുദ്ധാനന്തരം പ്രസ്തുത ടാറ്റൂ വാഫൺ-എസ് എസിൽ പ്രവർത്തിച്ചിരുന്നു എന്നതിന്റെ പ്രാഥമിക തെളിവായി സ്വീകരിക്കുകയും തുടർന്ന് അറസ്റ്റിലേക്കും വിചാരണയിലേക്കും നയിക്കപ്പെടാൻ കാരണമാവുകയും ചെയ്തു.   

വിവരണവും ഉദ്ദേശ്യവും

തിരുത്തുക

ബ്രിട്ടീഷ് ഫ്രീ കോർപ്പ്സ് ഒഴികെയുള്ള എല്ലാ വാഫൺ-എസ് എസിലെ അംഗങ്ങൾക്കും എസ് എസ് രക്തഗ്രൂപ്പ് പച്ച കുത്തിയിരുന്നു. ഇടതുകയ്യിന്റെ ഉൾഭാഗത്ത് ഏതാണ്ട് കക്ഷത്തിനടുത്തായി കറുപ്പ് മഷിയാലാണ് പച്ച കുത്തിയിരുന്നത്. ഏതാണ്ട് 7 മി മീറ്റർ (0.28 ഇഞ്ച്) നീളമുള്ള ടാറ്റൂവിന്റെ സ്ഥാനം കൈമുട്ടിനു ഏതാണ്ട് 20 സെ മീറ്റർ മുകളിലായിരുന്നു. എ,ബി,എബി,ഓ തുടങ്ങിയ അക്ഷരങ്ങളായിരുന്നു പച്ച കുത്തിയിരുന്നു. Rh കണ്ടു പിടിച്ചത് 1937 ആയിരുന്നെങ്കിലും രണ്ടാം ലോകമഹായുദ്ധകാലത്തു മുഴുവനായും മനസ്സിലാക്കാൻ സാധിക്കാത്തതു കൊണ്ട് നടപ്പിൽ വരുത്തിയില്ല. യുദ്ധത്തിന്റെ ആദ്യകാലത്ത് ഫ്രാക്റ്റർ ശൈലിയിലാണ് പച്ചകുത്തിയിരുന്നതെങ്കിലും പിന്നീട് ലാറ്റിൻ രീതിയിലേക്ക് മാറുകയുണ്ടായി. 

ഒരു സൈനികൻ അബോധാവസ്ഥയിലാണെങ്കിലോ, അല്ലെങ്കിൽ അയാളുടെ തിരിച്ചറിയപ്പെടാനുതകുന്ന രേഖകൾ കാണാതാവുകയോ അത്തരം സന്ദർഭങ്ങളിൽ രക്തം സ്വീകരിക്കേണ്ടത് അത്യാവശ്യമായി തീരുകയോ ചെയ്യുന്ന സന്ദർഭങ്ങൾക്ക് വേണ്ടിയായിരുന്നു ഈ പച്ചകുത്തൽ. സൈനികസംഘത്തിലെ ഡോകട്ർക്കായിരുന്നു(മെഡിക്) ഇതിൻറെ ചുമതല. പക്ഷെ ഇതിനു ഇടക്കാലത്തേക്കു മറ്റു പലരെയും ഇതിന്റെ ചുമതല ഏൽപ്പിക്കാറുണ്ടായിരുന്നു..

എല്ലാ വാഫൺ-എസ് എസിലെ അംഗങ്ങൾക്കും പച്ച കുത്തണമായിരുന്നെങ്കിലും പല അംഗങ്ങൾക്കും അത് സാധിച്ചിരുന്നില്ല, പ്രത്യേകിച്ച് മറ്റു സൈനികശാഖകളിൽ നിന്ന് മാറ്റം കിട്ടി വരുന്നവരുടെ കാര്യത്തിൽ.ഒരു എസ് എസ് ആശുപത്രിയിൽ ചികിത്സക്ക് പോകാനിടവന്ന എസ് എസിൽ അംഗമല്ലാതിരുന്ന ചിലർക്കും പച്ചകുത്തപ്പെട്ടിരുന്നു. 

യുദ്ധാനന്തരം

തിരുത്തുക

യുദ്ധം കഴിഞ്ഞപ്പോൾ സഖ്യകക്ഷികൾ വാഫൺ-എസ് എസിലെ അംഗങ്ങളെ പിടിക്കാൻ തുടങ്ങി. പ്രസ്തുത ടാറ്റൂ ഇവരെ തിരിച്ചറിയാൻ വളരെയേറെ സഹായിച്ചു. തുടർന്ന് അവരെ വിചാരണക്കും ചിലപ്പോഴൊക്കെ വധശിക്ഷക്കും വിധേയരാക്കി. 

മുമ്പേ പ്രസ്താവിച്ചത് പോലെ, പച്ചകുത്തുന്ന കാര്യത്തിൽ ഒരു സ്ഥിരത കൈവരിക്കാൻ സാധിക്കാതിരുന്നതിനാൽ പലരും രക്ഷപ്പെടുകയുമുണ്ടായി.സാധാരണയായി ഒരു ജൂതതടവുകാരാനെന്നോ രക്തഗ്രൂപ്പ് ടാറ്റൂ തടവടയാളം ആണെന്നും കാണിക്കാറുണ്ടായിരുന്നു. പച്ചകുത്താതെ രക്ഷപ്പെട്ടവരിൽ പ്രമുഖരായിരുന്നു ജോസഫ് മെൻഗെളെയും അലോയിസ് ബ്രൂണറും..

ചില മുൻ എസ് എസ് അംഗങ്ങൾ മുറിച്ചോ ശസ്ത്രക്രിയ ചെയ്തോ മറ്റു മാർഗങ്ങൾ ഉപയോഗിച്ചോ അവരുടെ ടാറ്റുവിൽ നിന്ന് രക്ഷനേടാൻ ശ്രമിച്ചിരുന്നു.