അലോയിസ് ബ്രൂണർ
അഡോൾഫ് ഹിറ്റ്‌ലറുടെ ഭരണകാലത്ത് യൂറോപ്പിൽ ആയിരക്കണക്കിന് ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഹോളോകോസ്റ്റ് സംഭവത്തിന്റെ പ്രധാന ആസൂത്രകൻ ആയിരുന്നു അലോയിസ് ബ്രൂണർ (8 ഏപ്രിൽ 1912 – c. 2010). ഷുട്ട്സ്സ്റ്റാഫേൽ ( Schutzstaffel (SS)) എന്ന ജർമ്മൻ സൈന്യവിഭാഗത്തിന്റെ ലഫ്ടനന്റ്റ് കേണൽ ആയിരുന്ന അഡോൾഫ് ഐഷ്മാൻന്റെ വലംകൈയായിരുന്നു ഇയാൾ.[1] രണ്ടാം ലോകമഹായുദ്ധസമയത്തെ ഹോളോകോസ്റ്റിൽ യൂറോപ്പിലെ 140,000 വരുന്ന ജൂതന്മാരെ ഗ്യാസ്ചേംബറുകളിൽ വച്ച് കൊല്ലുന്നതിനു ഇയാൾ നേതൃത്വം വഹിച്ചു.
അലോയിസ് ബ്രൂണർ (Alois Brunner) | |
---|---|
ജനനം | Nádkút, Vas, Austria-Hungary (now Rohrbrunn, Burgenland, Austria) | 8 ഏപ്രിൽ 1912
മരണം | c. 2010 (aged 97–98) ദമാസ്കസ് , സിറിയ (മരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു) |
ദേശീയത | Nazi Germany |
ജോലിക്കാലം | 1932–1945 |
പദവി | SS-Hauptsturmführer (captain) |
യൂനിറ്റ് | Schutzstaffel |
Commands held | Drancy internment camp |
മറ്റു തൊഴിലുകൾ | സിറിയൻ സർക്കാരിന്റെ ഉപദേശകൻ ; ഈജിപ്തിൽ ആയുധ വ്യാപാരം. |
യുദ്ധാനന്തര ജീവിതം
തിരുത്തുകരണ്ടാംലോക മഹായുദ്ധത്തിന് ശേഷം ജർമനിയിൽ ഹിറ്റ്‌ലറുടെ ഭരണം അവസാനിച്ചതോടെ 1950-ൽ ബ്രൂണർ സിറിയയിലേക്ക് ഒളിച്ചോടി. അതിനിടയിൽ ബ്രൂണർ ഈജിപ്ത്തിൽ ആയുധക്കച്ചവടം നടത്തിയിരുന്നു. ബ്രൂണറെ വധിക്കാൻ ഇസ്രായേൽ ചാര സംഘടനയായ മൊസാദ് രണ്ട് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മൊസാദ് നടത്തിയ തപാൽ ബോംബ് ആക്രമണത്തിൽ ബ്രൂണറുടെ കണ്ണും ഇടതു കൈ വിരലുകളും നഷ്ടപ്പെട്ടു.[2] ബ്രൂണറിന്റെ അസാന്നിധ്യത്തിൽ തന്നെ 1954ൽ ഫ്രാൻസിൽ വച്ചു നടന്ന യുദ്ധകുറ്റങ്ങളുടെ വിചാരണയിൽ ഇയാൾക്ക് വധശിക്ഷ വിധിച്ചു. 2003ൽ ബ്രിട്ടീഷ് പത്രമായ ഗാർഡിയൻ പലായനം ചെയ്ത, ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന യുദ്ധ കുറ്റവാളിയായി ആണ് അലോയിസ് ബ്രൂണറിനെ പരാമർശിച്ചത്.[3]
സിറിയയിൽ ഒളിവിൽ കഴിയുന്ന സമയത്ത് ഇയാൾ സിറിയൻ ഭരണാധികാരി ബാഷർ അൽഅസദിന്റെ ഉപദേശകനായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.[4] 1989 ൽ ഇയാളെ കിഴക്കൻ ജർമ്മനിയിലേക്ക് കടത്താൻ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു എങ്കിലും ബെർലിൻ മതിൽ തകർന്നു കിഴക്കൻ ജർമ്മനി ഇല്ലാതായതോടെ അത് നടന്നില്ല.[5] 1985-ൽ ഒരു ജർമൻ വാർത്താ മാസികയ്ക്കാണ് അവസാനമായി ബ്രൂണർ അഭിമുഖം നൽകിയത്. കുറ്റബോധം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്, കൂടുതൽ ജൂതന്മാരെ കൊന്നില്ലല്ലോ എന്ന ദുഃഖമേയുള്ളൂ എന്നായിരുന്നു മറുപടി.[6]
മരണവാർത്ത
തിരുത്തുക2014 വരെ ഇയാളെ കണ്ടുപിടിക്കാൻ യൂറോപ്യൻ രാജ്യങ്ങളും , ഇന്റർപോളും പരിശ്രമിച്ചു. 2007ൽ ആസ്ത്രിയൻ സർക്കാർ ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് €50,000 വരെ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.[7]
2014 നവംബർ 30നു, ബ്രൂണർ സിറിയയിൽ വെച്ച് നാലുവർഷം മുമ്പ് 2010ൽ തന്നെ മരിച്ചെന്ന വിവരം ജർമൻ ഇന്റലിജൻസ് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്.[4][8] 2014 ൽ മാത്രമാണ് , ലോകം അന്വേഷിക്കുന്ന നാസി യുദ്ധ കുറ്റവാളികളുടെ പട്ടികയിൽ നിന്ന് ഇയാളുടെ പേര് നീക്കം ചെയ്തത്.[9]
അവലംബം
തിരുത്തുക- ↑ "Biography, at the Jewish Virtual Library". Jewishvirtuallibrary.org. 2005-12-31. Retrieved 2012-11-09.
- ↑ Alois Brunner — La haine irréductible, by Didier Epelbaum, preface by Serge Klarsfeld, published by Calmann-Lévy, January 1990.
- ↑ Henley, Jon (2003-03-03). "French court strikes blow against fugitive Nazi". London: The Guardian. Retrieved 2007-07-30.
- ↑ 4.0 4.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-03. Retrieved 2014-12-03.
- ↑ "Fall of Berlin Wall halted extradition of key Nazi: report". Expatica.com. Archived from the original on 2013-10-23. Retrieved 2012-11-09.
- ↑ Schneider, Gertrude, Journey into terror: story of the Riga Ghetto (2nd abbr. edition), Westport, Connecticut, Praeger, 2001, p. 54, 167; ISBN 0-275-97050-7
- ↑ Warrant of Apprehension Archived 2008-05-30 at the Wayback Machine., Austrian Justice Ministry
- ↑ Marissa Newman, "Alois Brunner, most-wanted Nazi, died ‘unrepentant’ in Syria", The Times of Israel, 30 November 2014.
- ↑ Simon Wiesenthal Center 2014 Annual Report on the Status of Nazi War Criminals (PDF). Los Angeles: Simon Wiesenthal Center. 2014. Archived from the original (PDF) on 2018-10-30. Retrieved 2014-12-03.