എസ്.പി. ലൂയിസ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

മൂന്നാം കേരള നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നു എസ്.പി. ലൂയിസ് (ജനുവരി 1919 - 1976).[1] കേരള നിയമസഭയിൽ നോമിനേറ്റ് ചെയ്യുന്നതിനു മുൻപ് 1945-48 കാലഘട്ടത്തിൽ കൊച്ചിൻ ലെജിസ്ലേറ്റിവിലും ലൂയിസ് അംഗമായിരുന്നു. കേരളത്തിൽ പന്ത്രണ്ടോളം ആംഗ്ലൊ ഇന്ത്യൻ സ്കൂളുകൾ സ്ഥാപിച്ച ഇദ്ദേഹം നിരവധി ഇൻഡസ്ട്രിയൽ സ്കൂളുകളും ആരംഭിച്ചിട്ടുണ്ട്. ചാലക്കുടി സതേൺ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ പ്രിസിപ്പൽ, കേരള ആംഗോ-ഇന്ത്യൻ യൂണിയന്റെ പ്രസിഡന്റ് മുതലായ പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

എസ്.പി. ലൂയിസ്
കേരള നിയമസഭ അംഗം
ഓഫീസിൽ
ഏപ്രിൽ 1967 – ജൂൺ 26 1970
മുൻഗാമിസി.എഫ്. പെരേര
പിൻഗാമിസ്റ്റീഫൻ പാദുവ
മണ്ഡലംനാമനിർദ്ദേശം ചെയ്യപ്പെട്ടത്
വ്യക്തിഗത വിവരങ്ങൾ
ജനനം(1919-01-00)ജനുവരി , 1919
മരണം1976(1976-00-00) (പ്രായം 56–57)
കുട്ടികൾ2മകൻ, 3 മകൾ
As of മേയ് 8, 2021
ഉറവിടം: നിയമസഭ
  1. "Members - Kerala Legislature". Retrieved 2021-05-08.
"https://ml.wikipedia.org/w/index.php?title=എസ്.പി._ലൂയിസ്&oldid=3814890" എന്ന താളിൽനിന്ന് ശേഖരിച്ചത്