ശ്രീ രാമവർമ്മ സംഗീത വിദ്യാലയം

കേരളത്തിലെ ഏറ്റവും പഴക്കമേറിയ സർക്കാർ വിദ്യാലയങ്ങളിലൊന്നാണ് തൃശ്ശൂർ ജില്ലയിൽ, തൃശ്ശൂർ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീരാമവർമ്മ സംഗീത വിദ്യാലയം (English:Sree Rama Varma Music School)[1]. സംഗീത പഠനം നടത്തുന്നതിന് മാത്രം ലക്ഷ്യമിട്ട് തുടങ്ങിയ കേരളത്തിലെ ആദ്യത്തെ വിദ്യാലയം കൂടിയാണ് ഇത്. ഇവിടെ തുടക്കം മുതൽക്ക് തന്നെ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനമുള്ളത്‌. എസ്. ആർ. വി. മ്യൂസിക് സ്കൂൾ എന്ന ചുരുക്കപ്പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു.[2]

ശ്രീരാമവർമ്മ സംഗീത വിദ്യാലയം
Sree Rama Varma Music School
തരംസംഗീതം, പെൺകുട്ടികൾ
സ്ഥാപിതം1910, രാമവർമ്മ XV
സ്ഥലംതൃശ്ശൂർ, കേരളം, ഇന്ത്യ ഇന്ത്യ
ക്യാമ്പസ്തൃശ്ശൂർ നഗരം
2016ൽ ഈ സ്ഥാപനം എസ്.ആർ.വി. (ശ്രീരാമവർമ്മ) ഗവ.കോളേജ് ഓഫ് മ്യൂസിക് ആൻഡ് പെർഫോമിംഗ് ആർട്സ് എന്ന പേരിൽ കോളേജായി ഉയർത്തപ്പെട്ടു.

ചരിത്രം

തിരുത്തുക
 
S.R.V. Music College

കൊച്ചി രാജവംശത്തിലെ രാമവർമ്മ പതിനഞ്ചാമൻ, കൊട്ടാരത്തിലെ സ്ത്രീജനങ്ങൾക്ക് സംഗീതം അഭ്യസിക്കാൻ വേണ്ടി തുടങ്ങിയതായിരുന്നു ഈ സ്കൂൾ. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം സർക്കാർ അധീനതയിൽ വന്ന ഈ സ്കൂളിന് ഒരു ഘട്ടത്തിൽ അടച്ചു പൂട്ടൽ ഭീഷണി വരെ നേരിടേണ്ടി വന്നിട്ടുണ്ട്.[3][4] ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെയും എസ്.ആർ.വി.സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ പ്രൊഫ.കെ.ബി. ഉണ്ണിത്താന്റെയും തൃശ്ശൂരിലെ നിരവധി സംഗീത പ്രേമികളുടെയും സംഘടനകളുടെയും നിരന്തര പ്രയത്നങ്ങളുടെ ഫലമായി 2016ൽ സർക്കാർ ഈ സ്കൂളിനെ കോളേജായി പ്രഖ്യാപിച്ചു.[5][6]

 
എസ്.ആർ.വി. സ്കൂൾ വിഷയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സതീഷ് കളത്തിൽ നിവേദനം നൽകുന്നു.
 
എസ്.ആർ.വി.സ്കൂൾ വിഷയത്തിൽ പി.സി. ചാക്കോ എം.പിക്ക് [പ്രൊഫ.കെ.ബി. ഉണ്ണിത്താൻ നിവേദനം നൽകുന്നു.

പാഠ്യപദ്ധതികൾ

തിരുത്തുക

എസ്. എസ്. എൽ. സി. പാസ്സായ പെൺകുട്ടികൾക്ക് 2 വർഷത്തെ സീനിയർ മ്യൂസിക് സർട്ടിഫിക്കറ്റ് കോഴ്സ് ആണ് മുൻപ് ഇവിടെ ഉണ്ടായിരുന്നത്. കോളേജായി ഉയർത്തപ്പെട്ടതിനു ശേഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഫിലിയേഷനോടുകൂടിയുള്ള നാല് കോഴ്‌സുകളായിരിക്കും ഉണ്ടാവുക. തുടക്കത്തിൽ ഓരോ കോഴ്‌സിനും പത്ത് വിദ്യാർത്ഥിനികൾക്കായിരിക്കും അഡ്മിഷൻ.

  1. "Music school celebrates centenary". The Hindu. Retrieved 2010-07-22.
  2. "Thrissur music school celebrates centenary". The Hindu. Retrieved 2011-02-05.
  3. "DFMF Dharna Against SRV Termination". Archived from the original on 2017-08-18. Retrieved 2017-09-06.
  4. "News about DFMF Dharna".
  5. "എസ്.ആർ.വി. യിൽ നാദതാളങ്ങൾ ഉയരുമോ ?". Archived from the original on 2016-02-04. Retrieved 2016-02-04.
  6. "എസ്.ആർ.വി. മ്യൂസിക് സ്‌കൂളിനെ കോളേജായി ഉയർത്തി". Archived from the original on 2017-08-18. Retrieved 2016-02-21.

പുറമെനിന്നുള്ള കണ്ണികൾ

തിരുത്തുക