എസെക്സ് എമറാൾഡ്
ജിയോമെട്രിഡേ കുടുംബത്തിലെ ഒരു നിശാശലഭം ആണ് എസെക്സ് എമറാൾഡ്.(Thetidia smaragdaria) 1787-ൽ ജോഹാൻ ക്രിസ്റ്റ്യൻ ഫാബ്രിക്കസ് ഈ ഇനത്തെ ആദ്യമായി വിവരിച്ചു. പല യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള രേഖകളോടെ പാലിയാർട്ടിക് മേഖലയിലുടനീളം ഇത് വ്യാപിച്ചിരിക്കുന്നു. ബ്രിട്ടീഷ് ഉപജാതികളായ തെറ്റിഡിയ സ്മാരാഗ്ദാരിയ മാരിടിമ അവസാനമായി 1991-ൽ കെന്റിൽ കണ്ടു, ഇപ്പോൾ വംശനാശം സംഭവിച്ചതായി കരുതപ്പെടുന്നു.[1] 2004-ൽ സ്വീഡനിൽ നിന്നാണ് ഈ നിശാശലഭത്തെ ആദ്യമായി രേഖപ്പെടുത്തിയത്.
എസെക്സ് എമറാൾഡ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
(unranked): | |
Superfamily: | |
Family: | Geometridae
|
Synonyms | |
|
വിവരണം
തിരുത്തുകഇവയുടെ ചിറകുവിസ്താരം 27–35 മില്ലിമീറ്ററാണ്. പൂർണ്ണവളർച്ചയെത്തിയവ ജൂൺ പകുതി മുതൽ ജൂലൈ പകുതി വരെ പ്രതിവർഷം ഒരു തലമുറ കാണപ്പെടുന്നുണ്ട്. മക്കിപ്പൂവ് (Artemisia maritima), അച്ചില്ലി മില്ലെഫോളിയം എന്നിവ ലാർവകളുടെ ഭക്ഷ്യ സസ്യമായി കാണപ്പെടുന്നു. അടുത്ത വർഷം ജൂലൈ മുതൽ ജൂൺ വരെ വീണ്ടും ലാർവകളെ കണ്ടെത്താൻ കഴിയും. ലാർവ ഘട്ടത്തിൽ ഇവ ഓവർവിന്റർ പ്രക്രിയയിലൂടെ കടന്നുപോകുന്നു.
ഉപജാതികൾ
തിരുത്തുക- Thetidia smaragdaria smaragdaria
- Thetidia smaragdaria gigantea Milliere, 1874
- Thetidia smaragdaria maritima Prout, 1935
- Thetidia smaragdaria volgaria Guenee, 1858
അവലംബം
തിരുത്തുകബാഹ്യ ലിങ്കുകൾ
തിരുത്തുക- Essex emerald at UKMoths
- Fauna Europaea Archived 2011-06-28 at the Wayback Machine.
- Lepiforum e.V.