എഴുത്തുകളരിയുടെ ഗുരുക്കന്മാരെ ആണ് എഴുത്താശാന്മാർ എന്ന് അറിയപ്പെടുന്നത്. ഗുരുകുല സമ്പ്രദായത്തിലൂടെ ആയിരുന്നു കേരളത്തിലെ ആദ്യകാല എഴുത്തു കളരികൾ പ്രവർത്തിച്ചിരുന്നത്. പുരാതനകാലം മുതൽ കേരളത്തിലെ അബ്രാഹ്മണരായ സർവ്വ ജനങ്ങൾക്കും, ഈ പ്രദേശത്തെ ഗണക സമുദായക്കാർ അവരുടെ കളരികളിലൂടെ വിദ്യ പകർന്നു നൽകിയിരുന്നതിനാൽ, എഴുത്താശ്ശാൻ എന്ന് അറിയപ്പെട്ടിരുന്നു[1][2]. സംസ്കൃതം, ഗണിതം, ജ്യോതിഷം, ആയുർവേദം[3] എന്നിവയിലുള്ള ഇവരുടെ പാണ്ഡ്യത്യം മൂലം അവർക്ക് ഗുരുക്കന്മാരുടെ സഥാനമാണു കൽപ്പിച്ച് നൽകിയിരുന്നത്. ഇവരിൽ നിലെത്തെഴുത്ത് വിദ്യ അഭ്യസ്സിപ്പിച്ചിരുന്ന സത്രീകളെ പൊതുവെ ആശാട്ടി എന്ന് അഭിസംബോധന ചെയ്തിരുന്നു.

എന്നാൽ പതിനെട്ടാം നൂറ്റാണ്ടോടു കൂടി[അവലംബം ആവശ്യമാണ്] വിദ്യാഭ്യാസം നേടിയ മറ്റ് സമുദായങളിലുള്ള ചിലരും എഴുത്താശാന്മാരായി പ്രവർത്തിച്ചിരുന്നതായിക്കാണാം.

ഇവയും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. http://www.archive.org/stream/castestribesofso03thuriala#page/178/mode/2up
  2. Gough, Kathleen (2005) [1968]. "Literacy in Kerala". In Goody, Jack (ed.). Literacy in traditional societies (Reprinted ed.). Cambridge University Press. p. 155. ISBN 0-521-29005-8.
  3. Thurston, Edgar; Rangachari, K. (1909). Castes and tribes of Southern India. Vol. 3. Madras: Government Press. p. 194.
"https://ml.wikipedia.org/w/index.php?title=എഴുത്താശാൻ&oldid=3489730" എന്ന താളിൽനിന്ന് ശേഖരിച്ചത്