എലൻ ഡിജെനറസ്

അമേരിക്കന്‍ ചലചിത്ര നടി

ഒരു അമേരിക്കൻ കൊമേഡിയനും നടിയും ടെലിവിഷൻ അവതാരികയും നിർമാതാവുമാണ് എലൻ ഡിജെനറസ്.[1]ഓസ്ക്കാർ, ഗ്രാമി, പ്രൈം ടൈം എമ്മി എന്നീ അവാർഡ് ദാന ചടങ്ങുകളിൽ അവതാരകയായിട്ടുണ്ട്. ഫൈൻഡിംഗ് നീമോ, ഫൈൻഡിംഗ് ഡോറി എന്നീ അനിമേഷൻ ചിത്രങ്ങളിൽ ഡോറി എന്ന കഥാപാത്രത്തിന് ശബ്ദം നൽകി. അമേരിക്കൻ ഐഡൽ എന്ന റിയാലിറ്റി ഷോയുടെ 9-ആം സീസണിൽ വിധികർത്താവായിരുന്നിട്ടുണ്ട്[2][3].

എലൻ ഡിജെനറസ്
എലൻ ഡിജെനറസ്, ലോസ് ആഞ്ചലസ്, കാലിഫോർണിയ, ഒക്റ്റോബർ 4, 2011
പേര്എലൻ ലീ ഡിജെനറസ്
ജനനം (1958-01-26) ജനുവരി 26, 1958  (66 വയസ്സ്)
മെറ്റൈറീ, ലൂസിയാന, അമേരിക്കൻ ഐക്യനാടുകൾ
മാധ്യമംസ്റ്റാൻഡ്-അപ്പ് കോമഡി, ടെലിവിഷൻ, ചലച്ചിത്രം, പുസ്തകങ്ങൾ
സ്വദേശംഅമേരിക്കൻ
കാലയളവ്‌1978–തുടരുന്നു
ജീവിത പങ്കാളി
മറ്റ് പങ്കാളികൾആൻ ഹെഷ്
(1997–2000)
അലക്സാൻഡ്രാ ഹെഡിസൺ
(2001–2004)
Emmy Awards
Outstanding Writing in a Comedy Series
1997 Ellen
Outstanding Talk Show
2004 ദി എലൻ ഡിജെനറസ് ഷോ
2005 ദി എലൻ ഡിജെനറസ് ഷോ
2006 ദി എലൻ ഡിജെനറസ് ഷോ
2007 ദി എലൻ ഡിജെനറസ് ഷോ
Outstanding Talk Show Entertainment
2010 ദി എലൻ ഡിജെനറസ് ഷോ
2011 ദി എലൻ ഡിജെനറസ് ഷോ
Outstanding Special Class Writing
2005 ദി എലൻ ഡിജെനറസ് ഷോ
2006 ദി എലൻ ഡിജെനറസ് ഷോ
2007 ദി എലൻ ഡിജെനറസ് ഷോ
Outstanding Talk Show Host
2005 ദി എലൻ ഡിജെനറസ് ഷോ
2006 ദി എലൻ ഡിജെനറസ് ഷോ
2007 ദി എലൻ ഡിജെനറസ് ഷോ
2008 ദി എലൻ ഡിജെനറസ് ഷോ
American Comedy Awards
Funniest Female Stand-Up Comic
1991
Funniest Female Performer in a TV Special
1994 46th Primetime Emmy Awards
2000 Ellen DeGeneres: The Beginning
സാറ്റേൺ അവാർഡ്
മികച്ച സഹനടി(ചലച്ചിത്രം)
2003 ഫൈൻഡിംഗ് നീമോ
ടീൻ ചോയ്സ് അവാർഡ്
മികച്ച കൊമേഡിയൻ
2011

ആദ്യകാല ജീവിതം

തിരുത്തുക

ബെറ്റി ഡിജെനറസ് – എലിയറ്റ് ഡിജെനറസ് ദമ്പതികളുടെ മകളായി ലൂസിയാനയിലെ മെറ്റൈറീയിൽ ജനിച്ചു[4][5]. 1974-ൽ എലന്റെ മാതാപിതാക്കൾ ബന്ധം വേർപെടുത്തി. വൈകാതെ രണ്ടാമത് വിവാഹിതയായ മാതാവിനൊത്ത് എലൻ റ്റെക്സാസിലെ അറ്റ്ലാന്റയിലേക്ക് താമസം മാറി. മേയ് 1976-ൽ അറ്റ്ലാന്റ ഹൈസ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ എലൻ ന്യൂ ഓർലിയൻസ് യൂണിവേഴ്സിറ്റിയിൽ കമ്മ്യൂണിക്കേഷൻ പഠനത്തിന് ചേർന്നു. ഒരു സെമസ്റ്ററിനു ശേഷം സ്കൂൾ വിട്ട എലൻ ക്ലർക്ക്, പെയിന്റർ, സൂപ്പർ മാർക്കറ്റ് ജീവനക്കാരി, ഭക്ഷണശാലയിലെ സപ്ലൈയർ തുടങ്ങി ഒട്ടനവധി മേഖലകളിൽ പ്രവർത്തിച്ചു. ഇക്കാലത്തെ വൈവിധ്യമാർന്ന അനുഭവങ്ങൾ എലന്റെ ഹാസ്യാവതരണങ്ങളിൽ പലപ്പോഴും സഹായകമായി.

സ്റ്റാൻഡ് അപ്പ് കോമഡി

തിരുത്തുക

ചെറിയ ക്ലബ്ബുകളിലും കോഫീഹൗസുകളിലും സ്റ്റാൻഡ് അപ്പ് കോമഡി അവതരിപ്പിച്ചായിരുന്നു എലെന്റെ തുടക്കം. 1981-ൽ ന്യൂ ഓർലിയൻസിലെ ക്ലൈഡ്സ് കോമഡി ക്ലബ്ബിലെ പ്രധാന അവതാരകയായി. വൂഡി അലെൻ, സ്റ്റീവ് മാർട്ടിൻ എന്നിവരായിരുന്നു അക്കാലത്ത് തന്റെ പ്രചോദനം എന്ന് എലൻ പ്രസ്താവിച്ചിട്ടുണ്ട്. വൈകാതെ രാജ്യവ്യാപകമായി സഞ്ചരിച്ച് ഹാസ്യാവതരണങ്ങൾ ചെയ്തു തുടങ്ങി. 1982-ൽ ഷോ ടൈം എന്ന ടെലിവിഷൻ ചാനൽ അവരെ ‘ഫണിയസ്റ്റ് പെഴ്സൺ ഓഫ് അമേരിക്ക’ എന്ന ബഹുമതി നൽകി ആദരിച്ചു.

ടെലിവിഷനിൽ

തിരുത്തുക
 
എലൻ, എമ്മി അവാർഡ് ദാനച്ചടങ്ങിൽ, സെപ്റ്റംബർ 1997

ഓപ്പൺ ഹൗസ് എന്ന ടിവി പരമ്പരയിലൂടെയായിരുന്നു ടെലിവിഷനിലെ തുടക്കം. തുടർന്ന് ‘എലൻ’ എന്ന ഹാസ്യപരമ്പരയിൽ എലൻ മോർഗാൻ എന്ന കഥാപാത്രമായി ഏറെ ജനപ്രീതി നേടി. 1997-ൽ ഓപ്രാ വിൻഫ്രീ ഷോയിൽ അതിഥിയായി എത്തിയ ഡിജെനറസ് താൻ ഒരു സ്വവർഗ്ഗാനുരാഗിയാണെന്ന് ആദ്യമായി തുറന്നു പറഞ്ഞു.ഇതേ സമയത്ത് ഒരു എപ്പിസോഡിൽ ‘എലൻ’ എന്ന കഥാപാത്രവും തന്റെ സ്വവർഗ്ഗാനുരാഗം തുറന്നു പറഞ്ഞതോടെ ജനപ്രീതിയിൽ എലൻ ഏറെ മുന്നിലെത്തി[6].അടുത്ത സീസണോടെ ജനപ്രീതി കുറഞ്ഞ ഈ പരമ്പര നിർത്തലാക്കുകയും എലൻ സ്റ്റാൻഡ് അപ്പ് കോമഡിയിലേക്ക് മടങ്ങുകയും ചെയ്തു.

2001-ൽ ‘ദി എലൻ ഷോ’ എന്ന പരമ്പരയുമായി സി.ബി.എസ് ചാനലിൽ മടങ്ങിയെത്തിയെങ്കിലും മോശപ്പെട്ട റേറ്റിങ്ങ് മൂലം ആ പരിപാടി റദ്ദാക്കപ്പെട്ടു. എന്നാൽ 2003-ൽ ‘എലൻ- ദി എലൻ ഡിജനറസ് ഷോ’ എന്ന ടോക്ക് ഷോയിലൂടെആവർ ശക്തമായ തിരിച്ചുവരവ് നടത്തി. നിരൂപകപ്രശംസയും വൻ ജനപ്രീതിയും നേടിയ ഈ പരമ്പരയുടെ ആദ്യ മൂന്ന് സീസണുകളിൽ തന്നെ 15 എമ്മി അവാർഡുകൾ അവർ നേടി.

അവാർഡ് ചടങ്ങുകളുടെ മികച്ച അവതാരക എന്ന നിലയ്ക്കും എലൻ പേരെടുത്തു. 1996-97 വർഷങ്ങളിലെ ഗ്രാമി അവാർഡ് അവതാരകയായിരുന്നു. 2001-ലും 2015-ലും പ്രൈം ടൈം എമ്മി അവാർഡ് ചടങ്ങിൽ അവതാരകയായി. 2007-ലും 2014-ലും ഓസ്ക്കാർ അവാർഡ് അവതരിപ്പിച്ചു.

വ്യക്തിജീവിതം

തിരുത്തുക

2008 ഓഗസ്റ്റ് 16-ന് അഭിനേത്രിയും മോഡലുമായ പോർഷ്യ ഡി റോസിയെ വിവാഹം ചെയ്തു. ലോസ് ആഞ്ചലസിലെ ബെവർലി ഹിൽസിൽ താമസിക്കുന്നു. 2015-ൽ പ്രസിദ്ധീകരിച്ച ഫോർബ്സ് മാഗസിന്റെ കണക്ക് പ്രകാരം എലന്റെ ആസ്തി 75 ദശലക്ഷം അമേരിക്കൻ ഡോളറാണ്. അതേ വർഷം ഫോർബ്സ് മാഗസിന്റെ ലോകത്തിലെ ഏറ്റവും കരുത്തരായ 50 വനിതകളുടെ പട്ടികയിൽ എലനെയും ഉൾപ്പെടുത്തി.

  1. "മോണിട്ടർ". എന്റർടെയ്ൻമെന്റ് വീക്ക്ലി (1243/1244): 36. January 25, 2013.
  2. "Ellen DeGeneres Joins American Idol as Fourth Judge". Americanidol.com. September 9, 2009. Archived from the original on 2017-10-19. Retrieved December 27, 2011.
  3. "American Idol's Next Guest Judge Revealed". Tvwatch.people.com. August 27, 2009. Retrieved December 27, 2011.
  4. "Ellen DeGeneres Biography (1958-". Filmreference.com. Retrieved December 27, 2011.
  5. DeGeneres, Betty (2000). Love, Ellen: A Mother/Daughter Journey. HarperCollins Publishers. pp. 22, 27. ISBN 0-688-17688-7.
  6. Caryn James (April 13, 1997). "A Message That's Diminished by the Buildup". The New York Times. Retrieved March 14, 2008.

.

"https://ml.wikipedia.org/w/index.php?title=എലൻ_ഡിജെനറസ്&oldid=3626389" എന്ന താളിൽനിന്ന് ശേഖരിച്ചത്