ക്വീൻസ് ഗാംബിറ്റ് നിരസിക്കൽ, എലിഫന്റ് ട്രാപ്പ്

(എലിഫന്റ് ട്രാപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു കാലാൾ നേടാനുള്ള വെളുപ്പിന്റെ തെറ്റായ ശ്രമമാണ് ക്വീൻസ് ഗാംബിറ്റ് നിരസിക്കൽ എന്നതിലെ ശ്രദ്ധേയമായ വേരിയേഷനായ എലിഫന്റ് ട്രാപ്പ്. വളരെ ലളിതമായ ഈ കെണിയിൽ തുടക്കക്കാരായ ആയിരക്കണക്കിനു കളിക്കാർ ചെന്നുചാടാറുണ്ട്.

Falling into the Elephant Trap will cost White his queen knight.


1. d4 d5 2. c4 e6 3. Nc3 Nf6 4. Bg5 Nbd7 ഈ പ്രാരംഭനീക്കങ്ങൾക്ക് ശേഷം, 5.Nf3 c6 6.e3 Qa5 എന്നിവയിലൂടെ കാംബ്രിഡ്ജ് സ്പ്രിങ്ങ് പ്രതിരോധത്തിലേക്കാണ് കറുപ്പിനെ സാധാരണ നയിക്കുന്നത്. കറുപ്പ് ...Be7. നീക്കം കളിക്കുകയാണെങ്കിൽ ഓർത്തോഡോസ് പ്രതിരോധത്തിലേക്കും കളി മാറുന്നു.

abcdefgh
88
77
66
55
44
33
22
11
abcdefgh
6.Nxd5?? ശേഷമുള്ള കളിനില
abcdefgh
88
77
66
55
44
33
22
11
abcdefgh
7...Bb4+ ശേഷമുള്ള കളിനില

വെളുപ്പ് ഒരു കാലാളിനെ നേടാൻ ശ്രമിക്കുകയാണെങ്കിൽ, കറുപ്പ് ഒരു കെണി സജ്ജീകരിക്കുകയാണ്

5. cxd5 exd5 6. Nxd5?? (ആദ്യത്തെ ചിത്രം)

f6 കള്ളിയിലുള്ള കറുത്ത കുതിര മന്ത്രിയുടെ മുമ്പിലായി ആനയാൽ പിൻചെയ്യപ്പെട്ടതുകൊണ്ട്, അതിനെ നീക്കാൻ കഴിയില്ലെന്ന് വെളുപ്പ് വിചാരിക്കുന്നു.

6... Nxd5! 7. Bxd8 Bb4+ (രണ്ടാമത്തെ ചിത്രം)

ചെക്കിൽ നിന്നും രക്ഷ നേടുന്നതിന്, വെളുപ്പിന് മന്ത്രിയെ നല്കേണ്ടി വരുന്നു.

8. Qd2 Bxd2+

8...Kxd8 എന്നതും തുല്യമായ മറ്റൊരു നല്ല നീക്കമാണ്. ശേഷം 9...Bxd2+ എന്ന നീക്കത്തിലൂടെ മന്ത്രിയെ ലഭിക്കുന്നു.

9. Kxd2 Kxd8

കറുപ്പ് ഒരു മൈനർ കരുവിന് (കുതിര) മുന്നിലെത്തുന്നു. അനാസായ വിജയം സാധ്യമാകുന്നു.

കുറിപ്പുകൾ

തിരുത്തുക
  • Barden, Leonard (1987). Play Better Chess • Revised Edition. Treasure Press. p. 24. ISBN 978-1850512318.