ചൈനയിലെ ഗുവാങ്സിയിലെ ഗുയിലിനിലെ ഒരു കുന്നും ലാൻഡ്‌മാർക്കും വിനോദസഞ്ചാര കേന്ദ്രവുമാണ് എലിഫന്റ് ട്രങ്ക് ഹിൽ (ചൈനീസ്: 象鼻山; പിൻയിൻ: Xiàngbí Shān) ഒരു അന്താരാഷ്ട്ര ടൂറിസ്റ്റ് നഗരമായ ഗ്വൈലിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്ന് മാത്രമല്ല ഗ്വൈലിൻ നഗരത്തിന്റെ പ്രതീകവും കൂടിയാണ് എലിഫന്റ് ട്രങ്ക് ഹിൽ. ആനയുടെ തുമ്പിക്കൈയുടെ പോലെ തോന്നിക്കുന്ന തുറക്കുന്ന ഭാഗം വാട്ടർ മൂൺ ഗുഹ എന്നാണ് അറിയപ്പെടുന്നത്. കാരണം രാത്രിയിൽ ചന്ദ്രന്റെ പ്രതിബിംബം കമാനം വഴി കാണാൻ കഴിയും. അത് ജലത്തിൻ വീഴുന്നതും ജലത്തിന്റെ ഉപരിതലത്തിൽ കൂടെ ഒഴുകുകയും ചെയ്യുന്ന പ്രതീതി ജനിപ്പിക്കുന്നു. തായൂവ നദിയും ലിജിയാങ് നദിയും സംഗമിക്കുന്ന സ്ഥാനത്താണ് എലിഫന്റ് ട്രങ്ക് ഹിൽ, വാട്ടർ മൂൺ ഗുഹ എന്നിവ സ്ഥിതി ചെയ്യുന്നത്.[1].

Elephant Trunk Hill

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. David Nielsen Archived May 22, 2011, at the Wayback Machine.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എലിഫന്റ്_ട്രങ്ക്_ഹിൽ&oldid=3458111" എന്ന താളിൽനിന്ന് ശേഖരിച്ചത്