ഗ്വൈലിൻ

(Guilin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
20090503 6305 Guilin.jpg

ചൈനയിലെ ഗുവാങ്ക്സി പ്രവിശ്യയിലെ ഒരു പുരാതന നഗരമാണ് ഗ്വൈലിൻ (桂林, Guilin). "ഓസ്മാന്തസ് മരങ്ങളുടെ കാട്" എന്നാണ് ഈ പേരിനർത്ഥം. 47,47,963 ആണ് ജനസംഖ്യ.[1] പ്രകൃതിഭംഗിക്ക് പ്രശസ്തമായ ഗ്വൈലിനിലേക്ക് വിമാന, തീവണ്ടി സർവീസുകൾ ലഭ്യമാണ്. 'ഗ്വൈലിനിലെ പ്രകൃതിഭംഗി സ്വർഗ്ഗത്തിനുകീഴിൽ ഏറ്റവും സുന്ദരമാണെന്ന്' ചൈനയിൽ ഒരു പഴമൊഴിയുണ്ട്.[2]

ചരിത്രംതിരുത്തുക

ബി. സി. 314-ഇൽത്തന്നെ ഇന്നത്തെ ഗ്വൈലിന്റെ സ്ഥാനത്ത് ഒരു ഗ്രാമം ഉണ്ടായിരുന്നു. ബി. സി. 111-ഇൽ ശി ആൻ പ്രവിഷ്യ സ്ഥാപിക്കപ്പെട്ടു. ക്രിസ്തുവർഷം 507-ൽ ഗ്വൈഷൗ എന്ന് പുനർനാമകരണം ചെയ്തു. ടാങ്ങ്, സോങ്ങ് രാജവംശങ്ങളുടെ കാലത്ത് ഒരു നഗരമായി വളർന്നു. കനാലുകൾ കുഴിക്കപ്പെടുകയും ഒരു പട്ടാള ബാരക്ക് നിർമ്മിക്കപെടുകയും ചെയ്തു. 1940-ഇലാണ് ഗ്വൈലിന് ഇന്നത്തെ പേർ ലഭിച്ചത്.[3][4] 1981-ഇൽ സ്റ്റേറ്റ് കൗൺസിൽ ഗ്വൈലിന്റെ സാംസ്കാരിക/ചരിത്ര പ്രാധാന്യമുള്ള നിർമ്മിതികളും പ്രകൃതിഭംഗിയും സംരക്ഷിക്കണമെന്ന് തീരുമാനിച്ചു.[5][6]

ഭൂമിശാസ്ത്രംതിരുത്തുക

ആകെ 27809 ചതുരശ്രകിലോമീറ്റർ വിസ്തീരണമുള്ള നഗരത്തെ ലീ നദി രണ്ടായി മുറിക്കുന്നു. ക്ഷാരസ്വഭാവമുള്ള മണ്ണാണ് ഇവിടുത്തേത്. വസന്തവും വേനൽക്കാലവും മഴ അധികമായി ലഭിക്കുന്നു. ശിശിരം വരണ്ടതാണ്. ശീതകാലം നീളം കുറഞ്ഞതും അധികം തണുപ്പില്ലാത്തതുമാണ്. വർഷം 1900 മില്ലീമീറ്റർ മഴ ലഭിക്കുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയാണ് മഴ കൂടുതലായി പെയ്യുന്നത്.[7]

സമ്പദ്ഘടനതിരുത്തുക

ആളോഹരി ജീ. ഡീ. പി. ¥19435 ആണ് (2009). 659 ചൈനീസ് നഗരങ്ങളിൽ 125-ആമതാണിത്. മരുന്നുകൾ, ടയറുകൾ, വളം,, സിൽക്ക്, സുഗന്ധദ്രവ്യങ്ങൾ, വീഞ്ഞ്, ചായ എന്നിവയാണ് പ്രധാന ഉത്പന്നങ്ങൾ. ഒരു താപോർജ നിലയവും, സിമന്റ് ഫാക്റ്ററിയും, ചെറിയ തുണിമില്ലുകളും മാത്രമുണ്ടായിരുന്ന ഗ്വൈലിനിൽ ഇലക്റ്റ്രോണിക്സ്, ബസ്സ് നിർമ്മാണ ശാലകളും, വിനോദസഞ്ചാര കേന്ദ്രങ്ങളും ഇപ്പോഴുണ്ട്.[8][9]

ഗതാഗതംതിരുത്തുക

അന്തർദേശീയ വിമാനത്താവളവും അതിവേഗ തീവണ്ടിപാതയും ഗ്വൈലിൻ നഗരത്തിനുണ്ട്. 28 ഡിസംബർ 2014-ൽ നിർമ്മിക്കപ്പെട്ട അതിവേഗ തീവണ്ടിപാത ഗുവാങ്ങ്ഷൗ, ശാങ്ഹായ്, ബെയ്ജിങ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.[10]

വിദ്യാഭ്യാസംതിരുത്തുക

നോർമ്മൽ, മെഡിക്കൽ, ടെക്നോളജിക്കൽ എന്നിങ്ങനെ മൂന്ന് സർവകലാശാലകളും, ഇലക്ട്രോണിക്ക് ടെക്നോളജി, ഏറോസ്പേസ് ടെക്നോളജി എന്നിവയ്ക്ക് പ്രത്യേക സർവകലാശാലകളുമുണ്ട്.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. http://www.geohive.com/cntry/cn-45.aspx China Census 2010
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-12-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-11-29.
  3. http://www.justchina.org/china/guilin/guilin-history.asp
  4. http://www.travelchinaguide.com/cityguides/guangxi/guilin/
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-05-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-11-29.
  6. http://www.chinatourguide.com/guilin/guilin_history.html
  7. "中国地面国际交换站气候标准值月值数据集(1971–2000年)". China Meteorological Administration. മൂലതാളിൽ നിന്നും 2013-09-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-05-25.
  8. "Guilin (China) Encyclopaedia Britannica". Encyclopaedia Britannica (Online). ശേഖരിച്ചത് 11 July 2013.
  9. "Guilin Economy; china Window". മൂലതാളിൽ നിന്നും 2015-09-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 July 2013.
  10. "High-speed Trains Available in Guilin" ChinaTour.Net Archived 2015-03-20 at the Wayback Machine. ശേഖരിച്ചത് 2014-12-29
"https://ml.wikipedia.org/w/index.php?title=ഗ്വൈലിൻ&oldid=3810083" എന്ന താളിൽനിന്ന് ശേഖരിച്ചത്