എറിക് ഫ്രോം

പ്രസിദ്ധ മന:ശാസ്ത്രഞ്ജന്‍

പ്രസിദ്ധ മന:ശാസ്ത്രഞ്ജനായ എറിക് ഫ്രോം ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ 1900,മാർച്ച് 23 നു ഒരു യാഥാസ്ഥിക ജൂത കുടുംബത്തിൽ ആണ് ജനിച്ചത്. ഹീഡൽ ബർഗ് സർവ്വകലാശാലയിലും ഫ്രാങ്ക്ഫുർട് സർവ്വകലാശാലയിലും നിന്നാണ് എറിക് ഫ്രോം ഉന്നത വിദ്യാഭ്യാസം നേടിയത്. 1922 ൽ സമൂഹശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കുകയും തുടർന്ന് മനോവിശ്ലേഷണത്തിൽ പരിശീലനം നേടുകയും ചെയ്തു.1927 ൽ സ്വന്തമായി പ്രാക്ടീസ് തുടങ്ങിയ ഫ്രോം 1930 ൽ ഫ്രാങ്ക്ഫുർടിലെ സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുകയും മനോവിശ്ലേഷണത്തിൽ പരിശീലനം പൂർത്തിയാക്കുകയും ചെയ്തു. ജർമ്മനി നാസികളുടെ ഭരണത്തിൻ കീഴിലായപ്പോൾ ഫ്രോം ജനീവയിലേയ്ക്കു താമസം മാറ്റി. മൗലികകൃതികൾക്കു ഫ്രോം തുടക്കം കുറിച്ചത് 1941 ൽ ആയിരുന്നു. ’എസ്കേപ്പ് ഫ്രം ഫ്രീഡം’ എന്ന കൃതി രാഷ്ട്രീയമനശാസ്ത്രത്തിന്റെ അടിസ്ഥാന രേഖകളിലൊന്നായി കരുതപ്പെട്ടുപോരുന്നുണ്ട്.

എറിക് സെലിഗ്മാൻ ഫ്രോം
ഫ്രോം
ജനനംമാർച്ച് 23, 1900
Frankfurt am Main, Hesse-Nassau, Prussia, Germany
മരണംമാർച്ച് 18, 1980(1980-03-18) (പ്രായം 79)
Muralto, Locarno, Ticino, Switzerland
കാലഘട്ടം20th century
പ്രദേശംWestern philosophy
ചിന്താധാരഫ്രാങ്ക്ഫർട്ട് സ്കൂൾ, ക്രിട്ടിക്കൽ തിയറി, humanistic psychoanalysis, Humanistic Judaism
പ്രധാന താത്പര്യങ്ങൾHumanism, Social theory, Marxism
ശ്രദ്ധേയമായ ആശയങ്ങൾBeing and Having Modes of Existence, Security versus Freedom, Social character, Character orientation
സ്വാധീനിച്ചവർ

പ്രധാനകൃതികൾ

തിരുത്തുക
  • എസ്കേപ്പ് ഫ്രം ഫ്രീഡം(1941)
  • നീതിശാസ്ത്രമനശാസ്ത്രത്തിലേയ്ക്ക് ഒരു എത്തിനോട്ടം(1947)
  • ദി ആർട്ട് ഓഫ് ലവിങ് (1956)
  • സെൻ ബുദ്ധിസം ആൻഡ് സൈക്കോഅനാലിസിസ്

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ എറിക് ഫ്രോം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=എറിക്_ഫ്രോം&oldid=4092603" എന്ന താളിൽനിന്ന് ശേഖരിച്ചത്