എരയാംകുടി
തൃശ്ശൂർ ജില്ലയിൽ തെക്കേ അറ്റത്ത് ഏറണാകുളം ജില്ലയുടെ വടക്കേ അതിർത്തി പങ്കിടുന്ന ഒരു ചെറിയ ഗ്രാമമാണ് എരയാംകുടി.[1] ചാലക്കുടി പുഴയുടെ തീരത്താണ് ഈ ഗ്രാമത്തിനു സമീപത്തായി എരയാംകുടി ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നു. മാമ്പ്ര, അന്നമനട, പുളിയനം, എളവൂർ എന്നിവയാണ് അടുത്തുള്ള ഗ്രാമങ്ങൾ. ഇവിടെ താമസിക്കുന്ന ഭൂരിപക്ഷം ആളുകളും പ്രധാനമായും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നു.
എരയാംകുടി | |
---|---|
ഗ്രാമം | |
Coordinates: 10°13′0″N 76°20′0″E / 10.21667°N 76.33333°E | |
Country | India |
State | കേരളം |
District | തൃശൂർ |
• ഭരണസമിതി | annamanada panchayath |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 680308 |
Telephone code | 0480-273 |
വാഹന റെജിസ്ട്രേഷൻ | KL- |
Nearest city | അങ്കമാലി, ചാലക്കുടി |
Lok Sabha constituency | Chalakudy |
Civic agency | annamanada Grama panchayath |
ഗ്രാമത്തിൽ ഏകദേശം 1000 ജനസംഖ്യയുണ്ട്. ഇവിടെ താമസിക്കുന്ന ഭൂരിഭാഗം ആളുകളും കർഷകരാണ്. പ്രധാനമായും തെങ്ങ്, നെല്ല്, ജാതിക്ക വിളകളാണ് ഇവിടെ കൃഷിചെയ്യുന്നത്. 2008-ലെ നെൽവയലുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട ഒരു പ്രക്ഷോഭത്തിൻ്റെ പേരിലും ഈ ഗ്രാമം അറിയപ്പെടുന്നു. വിഎസ് അച്യുദാനന്ദൻ തുടങ്ങി വിവിധ നേതാക്കൾ പ്രക്ഷോഭകാലത്ത് ഈ പ്രദേശം സന്ദർശിച്ചു. ജാതിക്കത്തോട്ടങ്ങൾക്ക് പേരുകേട്ടതാണ് എറരയാംകുടി ഗ്രാമം. 2019ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയുടെ ചില രംഗങ്ങൾ എരയാംകുടിയിലാണ് ചിത്രീകരിച്ചത്.