എഡ്വേഡ് ഡെറ്റെയ്ൽ
എഡ്വേഡ് ഡെറ്റെയ്‌ൽ ഫ്രഞ്ച് ചിത്രകാരനായിരുന്നു. 1848 ഒക്ടോബർ. 5-ന് പാരിസിൽ ജനിച്ചു. പ്രസിദ്ധചിത്രകാരനായ മെഷണിയറിന്റെ കീഴിലാണ് പരിശീലനം നടത്തിയത്. മിലിറ്ററിയെക്കുറിച്ച് വളരെ വിശദമായ പഠനങ്ങൾ നടത്തിയ ഡെറ്റെയ്ൽ യുദ്ധരംഗങ്ങളും പട്ടാള ജീവിതവും ക്യാൻവാസിലേക്കു പകർത്തി. 1867-ൽ സലോണിൽ ഒരു ചിത്ര പ്രദർശനം നടത്തിയെങ്കിലും 1870-ൽ യുദ്ധസംബന്ധമായ ചിത്രങ്ങളുടെ പ്രദർശനത്തിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. നെപ്പോൾ ഒന്നാമന്റേയും അദ്ദേഹത്തിന്റെ പട്ടാളത്തിന്റേയും ചിത്രങ്ങളാണ് ഡെറ്റെയ്ലിന്റെ രചനകളിൽ മുന്നിട്ടു നിൽക്കുന്നത്.
എഡ്വേഡ് ഡെറ്റെയ്‌ൽ | |
---|---|
ജനനം | Paris, France | 5 ഒക്ടോബർ 1848
മരണം | 23 ഡിസംബർ 1912 Paris, France | (പ്രായം 64)
ദേശീയത | French |
അറിയപ്പെടുന്നത് | Painting |
അറിയപ്പെടുന്ന കൃതി | "The Defense of Champigny" (1879); Le Rêve (1888) |
പ്രസ്ഥാനം | Academic art |
അൾജീരിയ, ഇംഗ്ലണ്ട്, റഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ഡെറ്റെയ്ൽ വെയ്ൽസ് രാജകുമാരനും, സാർചക്രവർത്തിക്കും വേണ്ടി സേവനമനുഷ്ഠിച്ചു. 1883-ൽ എ.ഡിന്യൂവില്ലുമായി ചേർന്ന് ഇരു വാല്യങ്ങളിലായി എൽ ആർ മി ഫ്രങ്കേയ്സ് എന്ന കൃതി പ്രസിദ്ധീകരിച്ചു. മിലിറ്ററി ചിത്രങ്ങൾക്കു പുറമേ കുറച്ചു പോർട്രെയ്റ്റുകളും ഡെറ്റെയ്ൽ വരച്ചിട്ടുണ്ട്. ചിത്രകാരനെന്നതിനുപുറമേ ഒരു മികച്ച നടനും കൂടിയായിരുന്നു ഇദ്ദേഹം. 1912 ഡിസംബർ 23-ന് ഡെറ്റെയ്ൽ അന്തരിച്ചു.
എഡ്വേഡ് ഡെറ്റെയ്‌ൽന്റെ ചിത്രങ്ങൾ
തിരുത്തുക-
Le Rêve, 1888
-
Vive L'Empereur
-
'The Battle of Fontenoy
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.artcyclopedia.com/artists/detaille_edouard.html
- http://www.artfact.com/artist/detaille-edouard-vkwi5w6dwc Archived 2012-10-07 at the Wayback Machine.
- http://www.britannica.com/EBchecked/topic/159444/Edouard-Detaille
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡെറ്റെയ് ൽ, എഡ്വേഡ് (1848 - 1912) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |