എടയപ്പുറം
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
എടയപ്പുറം എറണാകുളം ജില്ലയിലെ ആലുവ താലൂക്കിലുൾപ്പെടുന്ന ഒരു ചെറു ഗ്രാമമാണ്. ഈ ഗ്രാമത്തിലേയ്ക്ക് ആലുവയിൽനിന്ന് 3 കിലോമീറ്ററും പെരുമ്പാവൂരിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ ദൂരവുമാണുള്ളത്.
എടയപ്പുറം | |
---|---|
village | |
Coordinates: 10°06′03″N 76°22′17″E / 10.100878°N 76.371329°E | |
Country | India |
State | Kerala |
District | Ernakulam |
(2001) | |
• ആകെ | 28,607 |
• Official | Malayalam |
സമയമേഖല | UTC+5:30 (IST) |
PIN | 683101 |
Telephone code | 0484 |
വാഹന റെജിസ്ട്രേഷൻ | KL-41 |
Nearest city | Aluva |
Lok Sabha constituency | Chalakkudy |
Climate | Moderate (Köppen) |
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുകമികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പ്രസിദ്ധമായ എടയപ്പുറത്ത് എരുമത്തല എൽ.പി സ്കൂൾ, കെ.എം. സി. യു.പി. സ്കൂൾ, ഖാജാ മൊയ്നുദ്ദീൻ മദ്രസ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നു. എടയപ്പുറം ജുമാ മസ്ജിദും കോലാട്ടുകാവ് ഭഗവതി ക്ഷേത്രവും ആലുവയിൽ ഏറെ പ്രസിദ്ധമാണ്. ആലുവ, പെരുമ്പാവൂർ, കളമശ്ശേരി തുടങ്ങിയ പ്രധാന നഗരങ്ങളുമായി പ്രധാന പാതകളിലൂടെ ഈ ഗ്രാമം ബന്ധിക്കപ്പെട്ടിരിക്കുന്നു.