എടക്കൽ
കേരളത്തിലെ വയനാട് ജില്ലയിലെ ഒരു ഗ്രാമമാണ് ഇടക്കൽ (ഇടയ്ക്കൽ). വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള മലയായ അമ്പുകുത്തി മല എടക്കലിൽ ആണ് സ്ഥിതിചെയ്യുന്നത്. പ്രാചീന കാലത്തെ നവീന ശിലായുഗ കാലഘട്ടത്തിലെ ഗുഹകൾ ഈ മലയിലുണ്ട്. ക്രിസ്തുവിനു പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചുമർ ചിത്രങ്ങൾക്ക് പ്രായമുണ്ട്. കല്ലിൽ കൊത്തിയാണ് ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലാണ് ഈ ഗുഹകൾ. ഗുഹകൾ സന്ദർശിക്കുവാനായി എടക്കലിൽ ഇറങ്ങി ഏകദേശം 1 കിലോമീറ്റർ കാൽ നടയായി മല കയറണം. പ്രകൃതി നിർമ്മിതമായ മൂന്നു മലകൾ ഇവിടെയുണ്ട്.
എടക്കൽ | |
---|---|
town | |
Country | India |
State | Kerala |
District | Wayanad |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
കൽപറ്റയിൽ നിന്നും 25 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. ഇത് ഭൂമിശാസ്ത്രപരമായി ഒരു ഗുഹ അല്ല. [1] [2] മറിച്ച്, മലയിലെ പാറകളിലെ 96 അടി നീളവും 22 അടി വീതിയുമുള്ള ഒരു വിടവാണ് ഇത്. മുകളിൽ നിന്ന് ഒരു വലിയ പാറ വന്നു വീണ് ഒരു മേൽക്കൂര തീർത്ത് ഗുഹയുടെ പ്രതീതി ജനിപ്പിക്കുന്നു എന്നേ ഉള്ളൂ. പാറയിൽ കൊത്തിയ മൃഗങ്ങളുടെയും മനുഷ്യർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെയും ചിത്രങ്ങൾ ശിലായുഗത്തിൽ സാംസ്കാരികമായി വളരെ ഉയർന്ന ഒരു ജനത ഇവിടെ ജീവിച്ചിരുന്നു എന്നതിന് തെളിവാണ്. കേരളത്തിലെ ചരിത്ര, പുരാവസ്തു ഗവേഷകർക്ക് ഇത് ഒരു നിധിയാണ്.
പല കാലഘട്ടങ്ങളിലായി ആണ് ഇടക്കൽ ഗുഹകളിൽ ഗുഹാചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നത്. ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരൻ തന്റെ നായാട്ടുകൾക്ക് ഇടയ്ക്കാണ് ഈ ഗുഹകൾ കണ്ടെത്തിയത്.
- ഏറ്റവും അടുത്തുള്ള പട്ടണം സുൽത്താൻ ബത്തേരി ആണ് - 12 കിലോമീറ്റർ അകലെ.
- അടുത്തുള്ള ചെറിയ പട്ടണം അമ്പലവയൽ - 4 കി.മീ അകലെ.
പരിസ്ഥിതി ഭീഷണി
തിരുത്തുകമലയിലെ പാറപൊട്ടിക്കൽ എടയ്ക്കലിന്റെ പരിസ്ഥിതിക്കും പുരാതന ചരിത്രാവശിഷ്ടങ്ങൾക്കും ഒരു ഭീഷണിയാണ്. ലൈസൻസ് ഉള്ള 3 ക്വാറികളേ എടയ്ക്കലിൽ ഉള്ളൂ എങ്കിലും അനധികൃതമായി 50-ഓളം ക്വാറികൾ പ്രവർത്തിക്കുന്നു.
ഇതും കാണുക
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇടക്കൽ ഗുഹകൾ
- ഇടക്കലിലെ പരിസ്ഥിതി നാശം Archived 2016-03-05 at the Wayback Machine.
- വയനാട് - കേരള സർക്കാർ വെബ് വിലാസം Archived 2007-04-03 at the Wayback Machine.
അനുബന്ധം
തിരുത്തുക