എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകൾ പ്രധാനമായും പോലീസിലും ഭരണപരമായ പ്രവർത്തനങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നിരുന്നാലും, പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യം ലംഘിക്കപ്പെടുകയോ നഗ്നമായി അവഗണിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്ന ന്യായവും ന്യായയുക്തവുമായ നടപടിക്രമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ ക്രമസമാധാനം പരിപാലിക്കുന്നതിൽ അവർ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.

ക്രിമിനൽ നടപടി നിയമ (CrPC) പ്രകാരം മജിസ്ട്രേറ്റുമാരെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു - ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള “ജുഡീഷ്യൽ മജിസ്‌ട്രേറ്റും”, സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള “എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റും”. സംസ്ഥാന സർക്കാരിൻറെ കീഴിലുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർ ജില്ലയിലെ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായിട്ടുള്ള മുൻകരുതലുകളും പ്രവർത്തനങ്ങളും ചെയ്യുന്നു. പൊതുവേ മജിസ്റ്റീരിയൽ അധികാരം ജില്ലാ ഭരണകൂടത്തിന്റെ കയ്യിലായിരിക്കും. ജില്ലാ കളക്ടർമാർക്ക് ആയിരിക്കും ജില്ലാ മജിസ്ട്രേറ്റ്ൻ്റെ ചുമതല. മജിസ്റ്റീരിയൽ അധികാരവും ചുമതലയും ജില്ലാ ഭരണകൂടത്തിൽ നിക്ഷിപ്തം ആയിരിക്കും. എന്നാൽ പോലീസ് കമ്മീഷണറേറ്റ് സംവിധാനത്തിൽ പോലീസിന് അഥവാ പോലീസ് കമ്മീഷണറിൽ നിക്ഷിപ്തമായിരിക്കും ഈ അധികാരം.

സംസ്ഥാന സർക്കാരുകൾ ഓരോ ജില്ലയിലും ഓരോ മെട്രോ പൊളിറ്റൻ ഏരിയയിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിക്കുന്നു. ഇവരിൽ ഒരാളെ ജില്ല മജിസ്ട്രേറ്റായും നിയമിക്കുന്നു. കൂടാതെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ അഡിഷണൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരായും നിയമിക്കാറുണ്ട്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ ഒരു സബ്ഡിവിഷന്റെ ചാർജ് ഏല്പിച്ചു കൊടുക്കുമ്പോൾ 'സബ് ഡിവിഷണൽ മജിസ്ട്രേറ്റ്' എന്ന പേരിലറിയപ്പെടുന്നു.

അധികാരശ്രേണി

തിരുത്തുക
  1. ജില്ലാ മജിസ്ട്രേറ്റ്
    (അഥവാ ജില്ലാ കലക്ടർ)
  2. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.)
  3. സബ് ഡിവിഷണൽ മജിസ്ട്രേറ്റ്
    (അഥവാ റവന്യൂ ഡിവിഷണൽ ഓഫീസർ/സബ് കലക്ടർ)
  4. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ്
    (അഥവാ തഹസിൽദാർ)
  5. അഡീഷണൽ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് (അഥവാ ഡെപ്യൂട്ടി തഹസിൽദാർ)


  • ഒരു ജില്ലയുടെ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് ആയി സര്ക്കാര് ജില്ലാ കളക്ടറെ ആണ് നിയമിച്ചിരിക്കുന്നത്. ജില്ലയിലെ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഒഴിച്ച് മറ്റു എല്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരും ജില്ലാ മജിസ്ട്രേറ്റിന്റെ അഥവാ ജില്ലാ കളക്ടറുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.
  • സംസ്ഥാന സർക്കാർ റവന്യൂ വകുപ്പിലെ ഏറ്റവും സീനിയറായ ഒരു ഡെപ്യൂട്ടി കളക്ടറെ ആണ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം) ആയി നിയമിക്കുന്നത്. ജില്ലാ മജിസ്ട്രേറ്റിന്റെ എല്ലാ അധികാരവും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിനും നൽകിയിട്ടുണ്ട്.
  • ഒരു റവന്യൂ ഡിവിഷന്റെ അഥവാ ഒരു ഉപജില്ലയുടെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആയി റവന്യൂ വകുപ്പിലെ റവന്യൂ ഡിവിഷണൽ ഓഫീസർമാരെയോ സബ് കളക്ടർമാരെയോ ആണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആയി നിയമിക്കുന്നത്.
  • സർക്കാർ ഒരു താലൂക്കിന്റെ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് ആയി തഹസിൽദാരെ ആണ് നിയമിക്കുന്നത്. തഹസിൽദാർ അതാത് താലൂക്കിൻ്റെ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് കൂടി ആണ്.

അധികാരവും ചുമതലകളും

തിരുത്തുക
  • സെർച്ച് വാറണ്ട്
    • മോഷ്ടിച്ച സ്വത്തുക്കൾ, വ്യാജരേഖകൾ മുതലായവ ഉണ്ടെന്ന് സംശയിക്കുന്ന സ്ഥലം പരിശോധിക്കാൻ പോലീസ് ഉദ്യോഗസ്ഥനെ അധികാരപ്പെടുത്തുന്നു.
    • തെറ്റായി ബന്ധിപ്പിച്ച വ്യക്തികൾക്കായി തിരയുക
    • തട്ടിക്കൊണ്ടുപോയ സ്ത്രീകളെ പുനഃസ്ഥാപിക്കാൻ നിർബന്ധിതമാക്കാനുള്ള അധികാരം.
  • സമാധാനം നിലനിർത്തുന്നതിനും നല്ല പെരുമാറ്റത്തിനുമുള്ള സുരക്ഷ:
    • സംശയിക്കപ്പെടുന്ന വ്യക്തികളിൽ നിന്ന് നല്ല പെരുമാറ്റത്തിനുള്ള സുരക്ഷ.
    • സ്ഥിരം കുറ്റവാളികളിൽ നിന്ന് നല്ല പെരുമാറ്റത്തിനുള്ള സുരക്ഷ
    • U/s 107, 108, & 110 എന്നിവയിൽ മജിസ്‌ട്രേറ്റ് ആക്ടിംഗ് ചെയ്യുമ്പോൾ ഉത്തരവിടണം.
    • ഹാജരാകാത്ത വ്യക്തിയുടെ കാര്യത്തിൽ സമൻസ് അല്ലെങ്കിൽ വാറണ്ട്
  • നിയമവിരുദ്ധമായ സമ്മേളനങ്ങൾ, ആൾക്കൂട്ടം ഒഴിവാക്കാൻ
    • സിവിൽ ഫോഴ്‌സ് ഉപയോഗിച്ച് നിയമവിരുദ്ധമായ സംഘംചേരൽ പിരിച്ചുവിടൽ.
    • നിയമവിരുദ്ധമായ സംഘം ചേരൽ പിരിച്ചുവിടാൻ സായുധ സേനയുടെ ഉപയോഗം.
    • നിയമവിരുദ്ധമായ സംഘം ചേരൽ പിരിച്ചുവിടാൻ ചില സായുധസേനാ ഉദ്യോഗസ്ഥരുടെ അധികാരം
  • ശല്യം നീക്കം ചെയ്യുന്നതിനുള്ള സോപാധിക ഉത്തരവ്.
    • പൊതു ശല്യം ആവർത്തിക്കുന്നതും തുടരുന്നതും മജിസ്‌ട്രേറ്റിന് നിരോധിക്കാം.
  • സ്ഥാവര സ്വത്തുക്കൾ സംബന്ധിച്ച തർക്കങ്ങൾ
    • സ്ഥാവര സ്വത്തുക്കൾ അല്ലെങ്കിൽ ഭൂമി അല്ലെങ്കിൽ വെള്ളം എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ സമാധാന ലംഘനത്തിന് കാരണമായേക്കാവുന്ന പ്രാദേശിക പ്രദേശത്തെ ക്രമസമാധാനത്തിനും സുരക്ഷയ്ക്കും ശല്യപ്പെടുത്തുന്നതോ അപകടകരമായതോ ആയ അടിയന്തര സാഹചര്യങ്ങളിലോ, തർക്കവിഷയം അറ്റാച്ചുചെയ്യാനും നിയമിക്കാനും മജിസ്‌ട്രേറ്റിന് അധികാരമുണ്ട്. സ്വീകർത്താവ് അല്ലെങ്കിൽ ഒരു പ്രത്യേക സ്റ്റാറ്റസ് ക്വ നിലനിർത്താൻ വേണ്ടിയുള്ള ഓർഡർ
  • അസ്വാഭാവിക മരണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും ഇൻക്വസ്റ്റ്
    • ആത്മഹത്യയെപ്പറ്റിയുള്ള അന്വേഷണം നടത്തി അടുത്തുള്ള എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് പോലീസ് റിപ്പോർട്ട് നൽകേണ്ടതുണ്ട്. ഇത്തരം കേസുകളിൽ മജിസ്‌ട്രേറ്റിന് വ്യക്തികളെ അന്വേഷണത്തിന് വിളിക്കാൻ അധികാരമുണ്ട്
  • പൊതു സമാധാനത്തിനുള്ള അധികാരങ്ങൾ:
    • CrPc, IPC എന്നിവയുടെ വ്യവസ്ഥകൾ പ്രകാരം:
    • സെക്ഷൻ 144 - ക്രമസമാധാനം നിലനിർത്തുന്നതിനായി പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയും ലഹളകളും മറ്റു കലാപങ്ങൾ പോലുള്ള സന്ദർഭങ്ങളിലും അടിയന്തിര സന്ദർഭങ്ങളിൽ ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം
    • സെക്ഷൻ 145 - ഭൂമിയോ വെള്ളമോ സംബന്ധിച്ച തർക്കം സമാധാന ലംഘനത്തിന് കാരണമാകും.
    • സെക്ഷൻ 147 - ഭൂമിയുടെയോ വെള്ളത്തിന്റെയോ ഉപയോഗത്തിനുള്ള അവകാശം സംബന്ധിച്ച തർക്കം
    • സെക്ഷൻ 147 - ഭൂമിയുടെയോ വെള്ളത്തിന്റെയോ ഉപയോഗത്തിനുള്ള അവകാശം സംബന്ധിച്ച തർക്കം
    • സെക്ഷൻ 150 - തിരിച്ചറിയാവുന്ന കുറ്റങ്ങൾ ചെയ്യുന്നതിനുള്ള രൂപകൽപ്പനയുടെ വിവരങ്ങൾ,
    • സെക്ഷൻ 151 - കോഗ്നിസബിൾ കുറ്റകൃത്യങ്ങൾ തടയാൻ അറസ്റ്റ്
    • സെക്ഷൻ 152 - പൊതു സ്വത്തുക്കൾ നശിപ്പിക്കുന്നത് തടയൽ

പോലീസ് കമ്മീഷണറേറ്റ് സംവിധാനത്തിൽ

തിരുത്തുക

മുംബൈ, കൊൽക്കത്ത, ഡൽഹി, ചെന്നൈ, പുണെ, ഹൈദരാബാദ്, ബാംഗ്ലൂർ പോലുള്ള വലിയ നഗരങ്ങളിൽ പോലീസ് കമ്മീഷണറേറ്റ് സംവിധാനം നിലനിൽക്കുന്നുണ്ട്. സംസ്ഥാന സർക്കാർ പ്രത്യേക നഗരങ്ങളിലും മറ്റു വലിയ നഗരങ്ങളിലും പോലീസ് കമ്മീഷണറേറ്റ് സംവിധാനം നടപ്പിലാക്കും,അതായത് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരങ്ങളും ചുമതലകളും പോലീസിന് നൽകും. സി.അർ.പി.സി സെക്ഷൻ 106-124, സെക്ഷൻ 144 എന്നിവ പ്രകാരം നടപടി ക്രമങ്ങൾ തീർപ്പാക്കാനുള്ള അധികാരങ്ങൾ ഉൾപ്പെടെ, മുമ്പ് ജില്ലാ ഭരണകൂടം പ്രയോഗിച്ച മജിസ്‌ട്രേയൽ അധികാരങ്ങൾ മുഴുവനായോ ഭാഗികമായോ പോലീസിന് ലഭിക്കും. സാധാരണ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരവും ചുമതലകളും ജില്ലാ ഭരണകൂടത്തിന്റെ തലവനായ ജില്ലാ കളക്ടർമാർക്ക് ആണ് നൽകുന്നത്, എന്നാൽ പോലീസ് കമ്മീഷണറേറ്റ് സംവിധാനത്തിൽ ഈ അധികാരവും ചുമതലകളും പോലീസ് കമ്മീഷണർക്ക് നൽകും. അതായത് നഗരപരിധികളിൽ ജില്ലാ കലക്ടർമാർക്കോ, സബ് കലക്ടർക്കോ തഹസിൽദാർക്കോ മജിസ്റ്റീരിയൽ അധികാരം ഉണ്ടാകില്ല. ഈ അധികാരം മുഴുവൻ പോലീസ് കമ്മീഷണറിൽ നിക്ഷിപ്തം ആയിരിക്കും. നഗരത്തിന്റെ പോലീസ് മേധാവിയായ സിറ്റി പോലീസ് കമ്മീഷണർക്ക് ആയിരിക്കും ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്ൻറെ മുഴുവൻ അധികാരവും. സിറ്റി പോലീസ് കമ്മീഷണറുടെ കീഴ് ഉദ്യോഗസ്ഥർ ആയ ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്കും, അസിസ്റ്റൻറ് പോലീസ് കമ്മീഷണർമാർക്കും ഈ അധികാരം ഉണ്ടായിരിക്കും. ഡൽഹിയിൽ ഡിജിപി റാങ്കിലുള്ള ഒരു പോലീസ് കമ്മീഷണർക്കാണ് ജില്ലാ മജിസ്ട്രേറ്റ്ൻ്റേ അധികാരം. ഡൽഹിയിൽ അവിടുത്തെ ജില്ലാ കളക്ടർമാർക്ക് അല്ലെങ്കിൽ റവന്യൂ വകുപ്പിലെ ഓഫീസർമാർക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരം ഇല്ല. എക്സിക്യൂട്ടീവ് മജിസ്റ്റീരിയൽ അധികാരം മുഴുവനും പോലീസിന്് ആയിരിക്കും. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളിൽ ഈ സംവിധാനം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചിരുന്നു, അതിൻറെ ഭാഗമായി ഐജി റാങ്കിലുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ സിറ്റി പോലീസ് കമ്മീഷണർമാരായി നിയമിച്ചു. മുന്നണിയിൽ നിന്നും പ്രതിപക്ഷത്തു നിന്നും മറ്റുമായി ധാരാളം പ്രതിഷേധം ഉയർന്നതുകൊണ്ടും ഐഎഎസ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദം മൂലവും ഈ സംവിധാനം മുഴുവനായി നടപ്പിലാക്കിയിട്ടില്ല. എന്നിരുന്നാലും തിരുവനന്തപുരത്തും കൊച്ചിയിലുമായി ഐജി റാങ്കിലും കോഴിക്കോട് ഡിഐജി റാങ്കിലുമുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ സിറ്റി പോലീസ് കമ്മീഷണർ മാരായി നിയമിച്ചു. തൃശ്ശൂരിലും, കണ്ണൂരിലും കൊല്ലത്തും ഈ സംവിധാനം ഭാഗികമായി ഉണ്ട്, എന്നിരുന്നാലും കേരളത്തിൽ എക്സിക്യൂട്ടീവ് മജിസ്റ്റീരിയൽ അധികാരമുള്ള പോലീസ് കമ്മീഷണറേറ്റ് സംവിധാനം ഇതുവരെ നിലവിലില്ല.

  1. പോലീസ് കമ്മീഷണർ (ജില്ലാ മജിസ്ട്രേറ്റ്)
  2. അഡീഷണൽ പോലീസ് കമ്മീഷണർ (അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്)
  3. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ
    (സബ് ഡിവഷണൽ മജിസ്ട്രേറ്റ്)
  4. അസിസ്റ്റൻറ് പോലീസ് കമ്മീഷണർ (എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ്)

ഇതും കാണുക

തിരുത്തുക