എം. അലികുഞ്ഞ് ശാസ്ത്രി

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു രാഷ്ട്രീയ പവർത്തകനും രണ്ടാം കേരള നിയമ സഭയിലെ അംഗമായിരുന്നു എം. അലികുഞ്ഞ് ശാസ്ത്രി. ബിരുദധാരിയാണ്, മഹോപാധ്യായ ബിരുദവും നേടിയിട്ടുണ്ട്. പി.എസ്.പി ടിക്കറ്റിൽ ഉള്ളൂർ നിയമസഭാമണ്ഡലത്തെയാണ് അലികുഞ്ഞ് ശാസ്ത്രി പ്രതിനിധീകരിച്ചിരുന്നത്. കേരള സർവകലാശാലയുടെ സെനറ്റുിലും സിൻഡിക്കേറ്റുിലും അംഗമായിരുന്നു. ഹൈക്കോടതി ബെഞ്ച് പ്രക്ഷോഭത്തിൽ പങ്കെടുക്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു. കയർ തൊഴിലാളികളുടെ ട്രേഡ് യൂണിയൻ നേതാവ്, മത്സ്യതൊഴിലാളി യൂണിയൻ, പിഡബ്ല്യുഡി വർക്കേഴ്സ് യൂണിയൻ എന്നിവക്കും നേതൃത്വം നൽകി.[1]

എം. അലികുഞ്ഞ് ശാസ്ത്രി
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമികാട്ടായിക്കോണം ശ്രീധരൻ
മണ്ഡലംഉള്ളൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1931-08-00)ഓഗസ്റ്റ് , 1931
മരണം22 ഫെബ്രുവരി 2004(2004-02-22) (പ്രായം 72)
രാഷ്ട്രീയ കക്ഷിപി.എസ്.പി
കുട്ടികൾ2
As of ഒക്ടോബർ 01, 2020
ഉറവിടം: നിയമസഭ

1931 ഓഗസ്റ്റിൽ ജനനം ,രണ്ടു മക്കളുണ്ട്. ശുചിത്വ മിഷൻ ഡയറക്ടറും മുൻ പി ആർ ഡി ഡയറക്ടറുമായ എ. ഫിറോസ് മകനായിരുന്നു.[2]22 ഫെബ്രുവരി 2004 ഇദ്ദേഹം അന്തരിച്ചു.

  1. "M. Alikunju Sastri". കേരള നിയമ സഭാ വെബ് സൈറ്റ്. October 1, 2020. Retrieved October 1, 2020.
  2. "ശുചിത്വ മിഷൻ ഡയറക്ടറും മുൻ പി ആർ ഡി ഡയറക്ടറുമായ എ ഫിറോസ് അന്തരിച്ചു". kvartha. March 17, 2017. Retrieved October 1, 2020.
"https://ml.wikipedia.org/w/index.php?title=എം._അലികുഞ്ഞ്_ശാസ്ത്രി&oldid=3715691" എന്ന താളിൽനിന്ന് ശേഖരിച്ചത്