ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മണത്തണ

മണത്തണ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ

പേരാവൂർ ഗ്രാമപഞ്ചായത്തിൽ മണത്തണയിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് മണത്തണ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ (Govt Higher Secondary Manathana).

1920 -ൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ വാടകക്കെട്ടിടത്തിൽ പ്രൈമറിസ്‌കൂളായാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത്. 1957-ൽ യു. പി. സ്‌കൂളായും, 1980 -ൽ ഹൈസ്‌കൂളായും 1991 -ൽ ഹയർ സെക്കന്ററി സ്‌കൂളായും ഉയർത്തപ്പെട്ടു. മണത്തണയിൽ നിന്നും ഓടന്തോട് റോഡിൽ ഏകദേശം 300 മീറ്റർ അകലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം നിർമ്മിച്ചത് നാട്ടുകാർ വിട്ടുകൊടുത്തതും വിലകൊടുത്തും വാങ്ങിയതുമായ മൂന്ന് ഏക്കർ സ്ഥലത്താണ്.[1] ഈ സ്കൂൾ ഇരിട്ടി ഉപജില്ലയിൽപ്പെടുന്നു. പേരാവൂർ മേഖലയിൽ ഏറ്റവും കൂടുതൽ പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണിത്. വർഷങ്ങളായി സംസ്ഥാനശാസ്‌ത്രമേളയിലും, കാലോത്സവങ്ങളിലും ഉന്നതവിജയം നേടുകയും ചെയ്യുന്ന ഈ വിദ്യാലയം മികച്ച പഠനനിലവാരം പുലർത്തുകയും ചെയ്യുന്നു.

ചരിത്രം

തിരുത്തുക

വിദ്യാലയം എന്ന നിലയിൽ ആദ്യകാൽവെയപ് 1926 ൽ ആണ് വിക്റ്റോറിയ രാജ്ഞിയുടെ കിരീടധാരണത്തോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഒരു ബോർഡ് സ്കൂളായിട്ടായിരുന്നു തുടക്കം. ബ്രിട്ടിഷുകാർ മലബാറിൽ ആദ്യമായി സ്ഥാപിച്ച സ്കുളുകളിലൊന്നാണിത്. ജൂണിൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ വാടക കെട്ടിടത്തിൽ തുടങ്ങിയ പ്രൈമറി വിദ്യാലയമാണ് ഇന്ന് മണത്തണ ഗവ ഹയർസെക്കണ്ടറി വിദ്യാലയമായ് മാറിയിരിക്കുന്നത് .


കൂടുതൽ വിവരങ്ങൾ

തിരുത്തുക

താഴെ പറയുന്ന പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്

  1. നാഷണൽ സർവീസ് സ്കീം
  2. സ്റ്റുഡൻറ് പോലീസ് കേഡറ്റ്
  3. ജൂനിയർ റെഡ് ക്രോസ്
  4. ഭാരത് സ്കൗട്ട്&ഗൈഡ്
  5. അസാപ്
  6. വിവിധ ക്ലബ്ബുകൾ

https://schoolwiki.in/ഗവ.എച്ച്_.എസ്.എസ്.മണത്തണ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക