എം.പി. വിൻസെന്റ്

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

മുൻ നിയമസഭാംഗവും 2020-2021 കാലയളവിൽ തൃശൂർ ഡി.സി.സിയുടെ പ്രസിഡൻറുമായിരുന്ന കോൺഗ്രസ് നേതാവാണ് എം.പി. വിൻസെന്റ് (ജനനം:19 ജനുവരി 1964)[2][3]

എം.പി. വിൻസെന്റ്
തൃശൂർ ഡി.സി.സി. പ്രസിഡൻറ്
ഓഫീസിൽ
2020-2021
മുൻഗാമിടി.എൻ. പ്രതാപൻ
പിൻഗാമിജോസ് വള്ളൂർ
നിയമസഭാംഗം
ഓഫീസിൽ
2011-2016
മുൻഗാമിരാജാജി മാത്യു തോമസ്
പിൻഗാമികെ. രാജൻ
മണ്ഡലംഒല്ലൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1964-01-19) 19 ജനുവരി 1964  (60 വയസ്സ്)
തൃശൂർ, Kerala
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിReji
കുട്ടികൾ1 son & 1 daughter
വസതിsPudukad, Thrissur
വെബ്‌വിലാസംhttp://mpvincent.com/candidatesprofile.aspx
As of 14'th February, 2021
ഉറവിടം: [കേരള നിയമസഭ[1]]

ജീവിതരേഖ

തിരുത്തുക

തൃശ്ശൂർ ജില്ലയിലെ പുതുക്കാട് ഗ്രാമത്തിലെ അളഗപ്പനഗറിൽ പൗലോസിൻ്റെയും മേരിയുടേയും മകനായി 1964 ജനുവരി 19-ന് ജനിച്ചു. ചെങ്ങാലൂർ സെന്റ്. മേരീസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് ബിരുദവും നേടി. ബി.എ.യാണ് വിദ്യാഭ്യാസ യോഗ്യത.[4]

രാഷ്ട്രീയ ജീവിതം

തിരുത്തുക

വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് രാഷ്ട്രീയ പ്രവേശനം. കെ.എസ്.യുവിൻ്റെ താലൂക്ക് പ്രസിഡൻറായും തൃശൂർ ഡി.സി.സിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ തൃശൂർ ഡി.സി.സിയുടെ പ്രസിഡൻറും കെ.പി.സി.സിയിൽ അംഗവുമാണ്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഒല്ലൂരിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.ഐയിലെ കെ.രാജനോട് പരാജയപ്പെട്ടു.[5]

പ്രധാന പദവികൾ

 • 1985 കെ.എസ്.യു. ജില്ലാ പ്രസിഡൻറ്, തൃശൂർ
 • 1990 കെ.എസ്.യു. സംസ്ഥാന സെക്രട്ടറി
 • 1997 യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി
 • 2011-2016 നിയമസഭാംഗം, ഒല്ലൂർ
 • 2020 മുതൽ തൃശൂർ ഡി.സി.സി. പ്രസിഡൻറ്.[6][7]

മറ്റ് പദവികൾ

 • പ്രസിഡൻറ്, അപ്പോളോ ടയേഴ്സ് യൂണിയൻ, ഐ.എൻ.ടി.യു.സി, ടൂറിസം വികസന സഹകരണ സൊസൈറ്റി
 • സംസ്ഥാന പ്രസിഡൻ്റ്, വില്ലേജ് യൂത്ത് ക്ലബ് അസോസിയേഷൻ

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [8]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 ഒല്ലൂർ നിയമസഭാമണ്ഡലം എം.പി. വിൻസെന്റ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. രാജാജി മാത്യു തോമസ് സി.പി.ഐ., എൽ.ഡി.എഫ്.
 1. http://www.niyamasabha.org/codes/13kla/members/m_p_vincent.htm
 2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-11. Retrieved 2021-02-14.
 3. http://kpcc.org.in/kpcc-dcc-presidents
 4. https://www.madhyamam.com/kerala/local-news/thrissur/mp-vincent-new-dcc-president-thrissur-562612
 5. https://resultuniversity.com/election/ollur-kerala-assembly-constituency#2016
 6. http://www.businessworld.in/article/MP-Vincent-U-Rajeevan-Master-appointed-as-presidents-of-Kerala-district-Congress-Committees/01-09-2020-315506
 7. https://english.mathrubhumi.com/news/kerala/udf-to-field-padmaja-venugopal-from-thrissur-in-assembly-polls-1.5429705
 8. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-17.
"https://ml.wikipedia.org/w/index.php?title=എം.പി._വിൻസെന്റ്&oldid=4071970" എന്ന താളിൽനിന്ന് ശേഖരിച്ചത്