എം.ജി. ചക്രപാണി

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

മരുത്തൂർ ഗോപാല ചക്രപാണി (ജീവിതകാലം: 13 ജനുവരി 1911 - 17 ഓഗസ്റ്റ് 1986), തമിഴ് ചലച്ചിത്രമേഖല കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഒരു ചലച്ചിത്ര താരമായിരുന്നു. പൊതുവായി ഏട്ടൻ എന്ന അപരനാമത്തിൽ (മലയാളത്തിലെ "മൂത്ത സഹോദരൻ") അറിയപ്പെട്ടിരുന്ന അദ്ദേഹം ചലച്ചിത്രതാരം, രാഷ്ട്രീയക്കാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന എം. ജി. രാമചന്ദ്രന്റെ ജ്യേഷ്ഠനായിരുന്നു.[1]

എം.ജി. ചക്രപാണി
പ്രമാണം:M. G. Chakrapani.jpg
ജനനം
മരുത്തൂർ ഗോപാല ചക്രപാണി

(1911-01-13)13 ജനുവരി 1911
മരണം17 ഓഗസ്റ്റ് 1986(1986-08-17) (പ്രായം 75)
മറ്റ് പേരുകൾYettan
തൊഴിൽActor, producer
സജീവ കാലം1936–1986
ജീവിതപങ്കാളി(കൾ)മീനാക്ഷി ചക്രപാണി
കുട്ടികൾ10
മാതാപിതാക്ക(ൾ)ഗോപാലമേനോൻ (പിതാവ്)
സത്യഭാമ (മാതാവ്)
ബന്ധുക്കൾഎം.ജി. രാമചന്ദ്രൻ (സഹോദരൻ)

ആദ്യകാലജീവിതം

തിരുത്തുക

1911 ജനുവരി 13 ന്‌ ഇപ്പോൾ കേരളത്തിലുൾപ്പെട്ട കൊച്ചി രാജ്യത്തിലെ വടവന്നൂരിലാണ് ചക്രപാണി ജനിച്ചത്. മാതാപിതാക്കളായ ഗോപാല മേനോനും സത്യഭാമയും അദ്ദേഹത്തിന് നീലകണ്ഠൻ എന്ന് പേരിട്ടുവെങ്കിലും പിതാവിന്റെ മതവിശ്വാസപ്രാകരം ഇത് താമസിയാതെ ചക്രപാണി എന്നാക്കി മാറ്റി. അദ്ദേഹം ജനിച്ചയുടൻതന്നെ കുടുംബം ശ്രീലങ്കയിലേയ്ക്കു കുടിയേറുകയും അവിടെവച്ച് ചക്രപാണിയുടെ രണ്ട് ഇളയ സഹോദരങ്ങൾ (എം. ജി. രാമചന്ദ്രനും ഒരു സഹോദരിയും) ജനിച്ചു. കാന്റിയിൽ ഒരു മജിസ്‌ട്രേറ്റായി ജോലി ചെയ്തിരുന്ന ഗോപാല മേനോൻ വളരെ നേരത്തേ മരണടയുകയും അധികം താമസിയാതെ അദ്ദേഹത്തിന്റെ സഹോദരിയും ശ്രീലങ്കയിൽവച്ച് മരണമടഞ്ഞു.[2]

സഹോദരന്റെ സാമീപ്യമുള്ള കുംഭകോണത്തേക്ക് സത്യഭാമ മക്കളെ കൊണ്ടുപോയി. ചക്രപാണി യാനൈയാടി സ്കൂളിൽ പഠനം നടത്തിയെങ്കിലും ഏഴാം ക്ലാസ്സിന് ശേഷം പഠനം ഉപേക്ഷിച്ചു. മാതാവ് അദ്ദേഹത്തെയും അദ്ദേഹത്തേയും രാമചന്ദ്രനെയും ഒരു പ്രൊഫഷണൽ തമിഴ് നാടക കമ്പനിയായ മധുരൈ ഒറിജിനൽ ബോയ്സ് കമ്പനിയിൽ (എം‌ഒ‌ബി‌സി) ചേർത്തു. അവിടെ രാമചന്ദ്രൻ ഒരു നടനായി വിജയിച്ചുവെങ്കിലും ചക്രപാണി അവിടെ ഒരു പരാജയമായിരുന്നു.[3]

ചലച്ചിത്രരംഗം

തിരുത്തുക

1936 ൽ ഇരു സാഹോദരർഗൾ എന്ന ചിത്രത്തിലൂടെയാണ് ചക്രപാണി തമിഴ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം  മായാ മച്ചിന്ദ്രാ, തമിഴറിയും പെരുമാൾ എന്നിവയിൽ അഭിനയിച്ചതോടെ ഒരു സ്വഭാവ നടനായി അറിയപ്പെടാൻ തുടങ്ങി. 1944 ൽ പുറത്തിറങ്ങിയ മഹാമായയിലെ വേഷം അദ്ദേഹത്തിന്റെ വഴിത്തിരിവായ ചിത്രമായിരുന്നു. ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ നീലൻ എന്ന കഥാപാത്രം ഇന്ത്യൻ തത്ത്വചിന്തകനായ കൌടില്യന്റെ മാതൃകയിലാണ് രൂപപ്പെടുത്തിയിരുന്നതെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു.[4]

മഹാമായ ബോക്സ് ഓഫീസിൽ ഒരു പരാജയമായിരുന്നു. 15 വർഷത്തിനുശേഷം അദ്ദേഹത്തിന്റെ വിജയം ചിത്രമായ തായ് മഗൾക്കു കട്ടിയ താലിയിൽ ഒരു വില്ലനായി അദ്ദേഹം അഭിനയിച്ചു.[5]

പിന്നീട് തന്റെ ഔദ്യോഗിക ജീവിതത്തിൽ ചക്രപാണി നടനിൽ നിന്ന് സംവിധായകനും നിർമ്മാതാവുമായി മാറുകയും സഹോദരനായ എം.ജി. രാമചന്ദ്രന്റെ കരിയർ കൈകാര്യം ചെയ്യുകയും ചെയ്തു. നിരവധി പ്രോജക്ടുകളുടെ വിജയത്തിനായി ചക്രപാണി സഹോദരനോടൊപ്പം കഠിനാധ്വാനം നടത്തിയെങ്കിലും അവയൊന്നും വെളിച്ചംകണ്ടില്ല. ചക്രപാണി നിർമ്മിച്ച് എ.കെ. വേലന്റെ രചനയിൽ മസ്താൻ സംവിധാനം ചെയ്ത അത്തരത്തിലൊരു ചിത്രമായ ഭവാനിയിൽ രാമചന്ദ്രൻ നായകനായിരുന്നു. വർഷങ്ങൾക്കുശേഷം, ചക്രപാണി വീണ്ടം കഠിന പ്രയത്നം നടത്തുകയും ഭവാനി എന്ന മുൻ ചിത്രം അരസ കട്ടലായി എന്നു പുനർനാമകരണം ചെയ്ത് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുകയും ഇതു വിജയംവരിക്കുകയും ചെയ്തു.[6]

  1. Guy, Randor (16 February 2012). "Fame eluded this sibling of an icon". The Hindu. Retrieved 29 October 2013.
  2. Guy, Randor (16 February 2012). "Fame eluded this sibling of an icon". The Hindu. Retrieved 29 October 2013.
  3. Guy, Randor (16 February 2012). "Fame eluded this sibling of an icon". The Hindu. Retrieved 29 October 2013.
  4. Guy, Randor (16 February 2012). "Fame eluded this sibling of an icon". The Hindu. Retrieved 29 October 2013.
  5. Guy, Randor (16 February 2012). "Fame eluded this sibling of an icon". The Hindu. Retrieved 29 October 2013.
  6. Guy, Randor (16 February 2012). "Fame eluded this sibling of an icon". The Hindu. Retrieved 29 October 2013.
"https://ml.wikipedia.org/w/index.php?title=എം.ജി._ചക്രപാണി&oldid=3728141" എന്ന താളിൽനിന്ന് ശേഖരിച്ചത്