കോട്ടയം ജില്ലയിൽ പാലാ നിയോജകമണ്ഡലത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് മഹാത്മാ ഗാന്ധി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പാല.

ചരിത്രം

തിരുത്തുക

1869ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1958-ൽ ഈ സ്ക്കൂൾ ഒരു ഹൈസ്ക്കൂളായി ഉയർത്തി. ഈ സ്കൂളിന്റെ പേര് 2014 ൽ (28/08/2014 ലെ ജി.ഒ.(ആർ.റ്റി.) നംപർ3451/2014/പൊ.വി.വ.,തിരുവനന്തപുരം ഉത്തരവ് പ്രകാരം )മഹാത്മാ ഗാന്ധി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ , പാലാ എന്ന് പുനർ നാമകരണം ചെയ്തു. മഹാകവി പാലാ നാരായണൻ നായർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു.

മികവിന്റെ കേന്ദ്രം

തിരുത്തുക

2020 ൽ ഈ സ്കൂൾ മികവിന്റെ കേന്ദ്രമായി ഉയർത്തപ്പെട്ടു. സംസ്‌ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം പദ്ധതിയിലാണ് ഈ പൊതു വിദ്യാലയം മികവിന്റെ കേന്ദ്രമായത്‌. ഇതിന്റെ ഉദ്ഘാടനം, 2020 സെപ്റ്റംബർ 9 ന് കൈറ്റ് വിക്ടേർസ് ചാനൽ വ‍ഴി ഓൺ ലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒരു നിയോജക മണ്ഡലത്തിൽ നിന്നും ഒരു സ്കൂൾ എന്ന നിലയിൽ 140 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഈ സ്കൂൾ.[1]കിഫ്ബിയിൽനിന്ന്‌ അഞ്ചുകോടി രൂപയുംആധുനിക രീതിയിൽ നിർമിച്ച ഏഴ്​ ക്ലാസ് മുറികൾ, 11 ശുചിമുറി, കിച്ചൻ, ഡൈനിങങ്​ ഹാൾ, എച്ച്​.എം. റൂം, സ്​റ്റാഫ് റൂം, രണ്ട്​ ലാബുകൾ, ആക്റ്റിവിറ്റി റൂം ഓപൺ സ്​റ്റേജ് എന്നിവ അഞ്ചുകോടി ചെലവിലാണ്​ പൂർത്തിയാക്കിയത്.[2]

  1. "ജി.എച്ച്.എസ്.എസ് ചെറുതുരുത്തിയുടെ മികവിന്റെ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും: മുഖ്യമന്ത്രി". ഇൻഫർമേഷൻ വകുപ്പ്. September 9, 2020. Archived from the original on 2020-09-09. Retrieved September 9, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "മുഖം മിനുക്കി കോട്ടയം ജില്ലയിലെ സർക്കാർ സ്കൂളുകൾ". മാധ്യമം. September 10, 2020. Archived from the original on 2020-09-11. Retrieved September 11, 2020.{{cite web}}: CS1 maint: bot: original URL status unknown (link)