ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ പ്രഗല്ഭനായ ഉദ്യോഗസ്ഥനും സാഹിത്യകാരനും കലാസ്വാദകനുമായിരുന്നു എം.കെ.കെ. നായർ (29 ഡിസംബർ 1920 - 27 സെപ്റ്റംബർ 1987). കേരള കലാമണ്ഡലം ചെയർമാനായിരുന്നു.

M. K. K. Nair
ജനനം(1920-12-29)29 ഡിസംബർ 1920
മരണം27 സെപ്റ്റംബർ 1987(1987-09-27) (പ്രായം 66)
Ernakulam, Kerala
കലാലയംUniversity of Madras
തൊഴിൽBureaucrat, Art connoisseur
കുട്ടികൾThree sons
മാതാപിതാക്ക(ൾ)
  • Kesava Pillai (father)
  • Janaky Amma (mother)

ജീവിതരേഖതിരുത്തുക

തിരുവനന്തപുരത്ത് പാൽക്കുളങ്ങരയുള്ള മേപ്പള്ളിവീട്ടിൽ 1920 ഡി. 29-ന് ജനിച്ചു. അച്‌ഛൻ കേശവപിളള. അമ്മ ജാനകി അമ്മ. തിരുവനന്തപുരം മഹാരാജാസ്‌ കോളജിൽ ബി.എ.യ്‌ക്കു ചേർന്നു(1937). 1939-ൽ മദിരാശി സർവകലാശാലയിൽനിന്നു ബി.എ. (ഫിസിക്‌സ്‌) ഒന്നാം ക്ലാസ്സിൽ ഒന്നാം റാങ്കോടെ ജയിച്ചു. പിന്നീട്‌ എഫ്‌.എൽ.പരീക്ഷയും. പല ഔദ്യോഗിക മേഖലകളിലും സേവനമനുഷ്ഠിച്ചശേഷം 1948-ൽ ഐ.എ.എസ്. പരീക്ഷ പാസ്സായി. സേലം അസി. കളക്ടറായിട്ടാണ് ഈ നിലയിൽ ഇദ്ദേഹത്തിന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. ഡൽഹി സെക്രട്ടേറിയറ്റിലെ സേവനകാലത്താണ് എം.കെ.കെ. നായർ വ്യവസായ മണ്ഡലവുമായി ബന്ധപ്പെട്ടത്. നെഹ്റു, വി.പി. മേനോൻ, രാജാജി, കാമരാജ്, കാർട്ടൂണിസ്റ്റ് ശങ്കർ, വി.കെ. കൃഷ്ണമേനോൻ, പി.സി. അലക്സാണ്ടർ, എം.ഒ. മത്തായി, എസ്.കെ. പൊറ്റെക്കാട്ട് തുടങ്ങിയവരുമായി ഇദ്ദേഹത്തിന് അടുത്തവ്യക്തി ബന്ധമുണ്ടായിരുന്നു. എഫ്‌.എ.സി.റ്റി. യുടെ മാനേജിങ്ങ്‌ ഡയറക്‌ടർ(’59-71‘), കേരളാ മാനേജ്‌മെന്റ്‌ അസോസിയേഷന്റെയും കേരള പ്രൊഡക്‌ടിവിറ്റി കൗൺസിലിന്റെയും സ്‌ഥാപകാദ്ധ്യക്ഷൻ. സ്വകാര്യപൊതുസഹകരണമേഖലകളുടെ പരമോന്നതസമിതിയായ ഫെർട്ടിലൈസർ അസോസിയേഷൻ ചെയർമാൻ(’65-67‘). കേന്ദ്രഗവൺമെന്റ്‌ രാസവളത്തെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ശിവരാമൻ കമ്മിറ്റി അംഗം(1966). കേരള കലാമണ്ഡലം ചെയർമാൻ (1966-1971) എന്നീ നിലകളിൽ പ്രവർത്തിച്ചു.[1] കലാമണ്ഡലം ചെയർമാനായ കാലത്താണ് ആദ്യമായി ഒരു കഥകളി സംഘം യൂറോപ്യൻ പര്യടനം നടത്തുന്നത്. കഥകളി ലോക പ്രസിദ്ധി നേടിയത് ഈ പര്യടനങ്ങളിലൂടെയാണ്. 1965-ൽ ആലുവയിൽ സംഘടിതമായ അഖിലേന്ത്യാ റൈറ്റേഴ്സ് കോൺഫറൻസിന് ചുക്കാൻ പിടിച്ചതും എം.കെ.കെ. നായരാണ്. 1971-ൽ ഇദ്ദേഹം ഫാക്ടിൽനിന്ന് വിരമിക്കുകയും പ്ലാനിങ് കമ്മീഷനിൽ ജോയിന്റ് സെക്രട്ടറിയാകുകയും ചെയ്തു.
കഥകളിയുടെ വലിയ ആരാധകനായിരുന്ന ഇദ്ദേഹം കഥകളി, മോഹിനിയാട്ടം മുതലായ കേരളീയ കലകളെപ്പറ്റി ഇംഗ്ളീഷിലും മലയാളത്തിലും അനേകം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ പകൽക്കുറിയിൽ തെക്കൻ ചിട്ടയിൽ ഒരു കഥകളി വിദ്യാലയം സ്ഥാപിച്ചതും എം.കെ.കെ. നായരാണ്.[2]

കൃതികൾതിരുത്തുക

  • ആരോടും പരിഭവമില്ലാതെ: ഒരു കാലഘട്ടത്തിന്റെ കഥ (ആത്മകഥ)
  • കഥകളി
  • ആട്ടക്കഥയമ്മാവൻ കഥപറയുന്നു
  • കഥകളി- എ ടോട്ടൽ തീയറ്റർ
  • ക്ലാസിക്കൽ ആർട്‌സ്‌ ഒഫ്‌ കേരള

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-05-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-20.
  2. http://mal.sarva.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D,_%E0%B4%8E%E0%B4%82.%E0%B4%95%E0%B5%86.%E0%B4%95%E0%B5%86._%281920%C2%A0-%C2%A087%29[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ എം.കെ.കെ. നായർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=എം.കെ.കെ._നായർ&oldid=3683509" എന്ന താളിൽനിന്ന് ശേഖരിച്ചത്