എം.ഒ. മത്തായി
ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
ജവർലാൽ നെഹ്റുവിന്റെ സ്പെഷ്യൽ അസിസ്റ്റന്റ് ആയിരുന്നു എം.ഒ. മത്തായി (1909–1981). യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമിയുടെ ഇന്ത്യ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അദ്ദേഹം 1946 ൽ നെഹ്റുവുമൊത്ത് പ്രവർത്തിക്കാനാരംഭിച്ചു. 1959 ൽ അഴിമതി ആരോപണത്തെത്തുടർന്ന് രാജി വെച്ചു.
എം.ഒ. മത്തായി | |
---|---|
ജനനം | കേരളം |
മരണം | മദ്രാസ് |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ആദ്യ ഇന്ത്യൻ പ്രധാന മന്ത്രിയുടെ സെക്രട്ടറി |
അറിയപ്പെടുന്ന കൃതി | റെമിനിസെൻസസ് ഓഫ് ദ നെഹ്രു എയ്ജ് |
ജീവിതരേഖ
തിരുത്തുകചെങ്ങന്നൂരെ അങ്ങാടിക്കൽ ഇ.എ.എൽ.പി.സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി.[1] മദ്രാസ് സർവകലാശാലയിൽ ബിരുദത്തിന് പഠിച്ച അദ്ദേഹം പിന്നീട് മുൻ എം .പി. യായ സി.പി. മാത്യുവിന്റെ കീഴിൽ ടൈപ്പിസ്റ്റായി. യുദ്ധകാലത്ത് രാജ്യത്തു പ്രവർത്തനമാരംഭിച്ച ഒരു അമേരിക്കൻ ഗവൺമെൻറ് സംഘടനയായ യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമിയിൽ ജോലി ചെയ്തു. 1946 ൽ നെഹ്റുവിന്റെ സ്റ്റാഫിൽ സ്റ്റെനോ ടൈപ്പിസ്റ്റായി. പിന്നീട് പ്രധാനമന്ത്രിയുടെ സ്പെഷ്യൽ അസിസ്റ്റൻറായി. അഴിമതി ആരോപണത്തെത്തുടർന്ന് 1959 ൽ പ്രധാന മന്ത്രിയുടെ സ്റ്റാഫിൽ നിന്നും രാജി വെച്ചു.
കൃതികൾ
തിരുത്തുക- റെമിനിസെൻസസ് ഓഫ് ദ നെഹ്രു എയ്ജ്
- മൈ ഡേസ് വിത്ത് നെഹ്റു
വിവാദങ്ങൾ
തിരുത്തുക- തന്റെ അമ്മയുടെ പേരിൽ രൂപീകരിച്ച ചേച്ചമ്മ മെമോറിയൽ ട്രസ്റ്റുമായി ബന്ധപ്പെട്ട് നിഖിൽ ചക്രവർത്തി പുറത്തു കൊണ്ടു വന്ന അഴിമതി ആരോപണത്തെത്തുടർന്ന് പ്രധാന മന്ത്രിയുടെ സ്റ്റാഫിൽ നിന്നും രാജി വെച്ചു.[2][3]
- '1978-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പുസ്തകം, 'റെമിനിസെൻസസ് ഓഫ് ദ നെഹ്രു എയ്ജിൽ' 153-ാം പേജിൽ 29-ാം അധ്യായത്തെക്കുറിച്ച് പ്രസാധകന്റേതായി ഒരു കുറിപ്പുണ്ടായിരുന്നു. 'ഗ്രന്ഥകർത്താവിന്റെ വളരെ വ്യക്തിപരമായ അനുഭവം എഴുതിയത് അവസാനനിമിഷം ഗ്രന്ഥകർത്താവുതന്നെ പിൻവലിച്ചിരിക്കുന്നു.' എന്നായിരുന്നു കുറിപ്പ്. പിന്നാലെ പ്രസാധകൻ നരേന്ദ്രകുമാറിന്റെ വിശദീകരണം വന്നു. കുറിപ്പ് വെറും പരസ്യമായിരുന്നെന്നും അങ്ങനെയൊരധ്യായം ഇല്ലെന്നുമായിരുന്നു അത്. ഷി (അവൾ) എന്നുപേരിട്ട ഈ അധ്യായത്തിൽ ഇന്ദിരാ ഗാന്ധിയുമായുണ്ടായിരുന്നതെന്നു പറയുന്ന 12 വർഷത്തെ അടുപ്പത്തെക്കുറിച്ചാണ് എഴുതിയിരുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം (ഐ.ബി.) മുൻ മേധാവി ടി.വി. രാജേശ്വർ പറഞ്ഞിരുന്നു.
- നട്വർ സിംഗ് ഇദ്ദേഹത്തെ സി.ഐ.എ. ചാരനെന്ന് ആരോപിച്ചിരുന്നു.
അവലംബം
തിരുത്തുക- ↑ https://schoolwiki.in/%E0%B4%87.%E0%B4%8E.%E0%B4%8E%E0%B5%BD.%E0%B4%AA%E0%B4%BF.%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%85%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD
- ↑ https://www.mainstreamweekly.net/article800.html
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2019-08-09. Retrieved 2019-08-09.