മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള മമ്പാട് സ്ഥിതിചെയ്യുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് എം.ഇ.എസ്. മമ്പാട് കോളേജ്‌.കോഴിക്കോട് സർ‌വകലാശാലക്ക് കീഴിലുള്ള ഈ കലാലയത്തിന് സ്വയംഭരണ പദവിയും ലഭിച്ചിട്ടുണ്ട്. 1965 ലാണ് [1]ഈ കോളേജ് മമ്പാട് സ്ഥാപിതമായത്.

വിവരണം തിരുത്തുക

ഏറനാട് എഡ്യൂക്കേഷൻ അസോസിയേഷൻ എന്ന പ്രാദേശിക സംഘടനയാണ് മമ്പാട് കോളേജ് എന്ന പേരിൽ കോളേജ് സ്ഥാപിക്കുന്നത്. മതപണ്ഡിതനും പുരോഗമനവാദിയുമായിരുന്ന സി.എൻ. അഹ്‌മദ് മൗലവിയുടെ നേതൃത്വത്തിലാണ് കോളേജിന്റെ പ്രാരംഭപ്രവർത്തനങ്ങൾ നടന്നത്. 1965 ജൂൺ 21 ന് മമ്പാട് പരതമ്മൽ യു പി സ്‌കൂളിലാണ് പ്രീഡിഗ്രി ക്ലാസ്സുകൾ ആരംഭിച്ചത്. ഒരുവർഷക്കാലം അവിടെ പ്രവർത്തിച്ചതിനുശേഷമാണ് അത്തൻമോയി അധികാരി നൽകിയ 25 ഏക്കർ കാമ്പസിലേക്ക് കോളേജ് മാറ്റി സ്ഥാപിച്ചത്.സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഏറനാട് എഡ്യൂക്കേഷൻ സൊസൈറ്റിക്ക് കോളേജ് നടത്തികൊണ്ടുപോകാൻ പ്രയാസമനുഭവപ്പെട്ടപ്പോൾ മുസ്ലീം എഡ്യൂക്കേഷൻ സൊസൈറ്റിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഡോ അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ 1969 ഫെബ്രുവരി ഒന്നിന് എം ഇ എസ് മമ്പാട് കോളേജായി മാറി.

കോഴ്‌സുകൾ തിരുത്തുക

താഴെപറയുന്ന ബിരുദ-ബിരുദാനന്തര കോഴ്‌സുകൾ ഈ കലാലയത്തിൽ പഠിപ്പിക്കുന്നു.

ബിരുദം തിരുത്തുക

  • ബി എ (അറബിക്)
  • ബി എ (ചരിത്രം)
  • ബി എ (ഇംഗ്ലീഷ്)
  • ബി എ (സാമ്പത്തികശാസ്ത്രം)
  • ബി എ (മാസ്സ് കമ്മ്യൂണിക്കേഷൻ (സെൽഫ് ഫിനാൻസ്))
  • ബി കോം (സഹകരണം)
  • ബി കോം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്)
  • ബിബിഎ


  • ബി എസ് സി (ഫുഡ് ടെക്‌നോളജി)
  • ബി എസ് സി ( രസതന്ത്രം)
  • ബി എസ് സി (ഊർജതന്ത്രം)
  • ബി എസ് സി (ജന്തുശാസ്ത്രം)
  • ബി എസ് സി (ഗണിതം)

ബിരുദാനന്തരബിരുദം തിരുത്തുക

  • അറബിക്
  • സാമ്പത്തികശാസ്ത്രം
  • വാണിജ്യശാസ്ത്രം
  • രസതന്ത്രം
  • ജന്തുശാസ്ത്രം
  • ജന്തുശാസ്ത്രം
  • ഫുഡ് ടെക്‌നോളജി

ഗവേഷണ കേന്ദ്രം തിരുത്തുക

  • ജന്തു ശാസ്ത്രം


വിദ്യാർത്ഥി പ്രമുഖർ തിരുത്തുക

അവലംബം തിരുത്തുക

  1. കോളേജ് വെബ്സൈറ്റ്
  • ചന്ദ്രിക ദിനപത്രം 2015 ഡിസംബർ 24
  • രജത ജൂബിലി സുവനീർ 1990