എംഫസിസ്
ഇൻഫർമേഷൻ ടെക്നോളജിയിൽ അധിഷ്ടിതമായി ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് എംഫസിസ്.[2] ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി, ആപ്ലിക്കേഷൻ ഔട്ട്‌സോഴ്സിംങ് സേവനങ്ങൾ, ആർക്കിടെക്ചറൽ മാർഗ്ഗനിർദ്ദേശം, വിവിധമായ ആപ്ലിക്കേഷനുകളുടെ വികസനം അവയുടെ സംയോജനം, ആപ്ലിക്കേഷൻ മാനേജുമെന്റ് സേവനങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഈ കമ്പനി നൽകി വരുന്നു. ഈ പ്രവർത്തനങ്ങളോടൊപ്പം തന്നെ ധനകാര്യ സേവനങ്ങൾ, ടെലികോം, ലോജിസ്റ്റിക്സ്, സാങ്കേതിക വ്യവസായങ്ങൾ എന്നിവയ്ക്കു വേണ്ടിയുള്ള സേവനങ്ങളും എംഫസിസ് നൽകുന്നുണ്ട്. മികച്ച ഇന്ത്യൻ ഐടി കമ്പനികളിൽ എംഫാസിസിന് 7 ഉം, 2011 ൽ ഫോർച്യൂൺ ഇന്ത്യ 500 എംഫാസിസിന് 165 ഉം സ്ഥാനവും നൽകിയിരുന്നു. 2016 ഏപ്രിലിൽ, ഹ്യൂലറ്റ് പാക്കാർഡ് എന്റർപ്രൈസ് (Hewlett Packard Enterprise) എംഫസിസിലെ ഭൂരിഭാഗം ഓഹരികളും ബ്ലാക്ക്സ്റ്റോൺ ഗ്രൂപ്പ് എൽപിക്ക് ഒരു ബില്യൺ യുഎസ് ഡോളറിന് വിറ്റു.[3]
പബ്ലിക് കമ്പനി | |
Traded as | ബി.എസ്.ഇ.: 526299 എൻ.എസ്.ഇ.: MPHASIS |
വ്യവസായം | ഐടി സേവനം, ഐടി കൺസൾട്ടിങ് |
സ്ഥാപിതം | ജൂൺ 2000 |
സ്ഥാപകൻs | ജെറി റാവുവും ജെറോൺ ടാസും |
ആസ്ഥാനം | ബാംഗ്ലൂർ, ഇന്ത്യ |
പ്രധാന വ്യക്തി | നിതിൻ രാകേഷ് (CEO) |
സേവനങ്ങൾ | IT, business consulting and outsourcing services |
വരുമാനം | ₹6,377 കോടി (US$990 million) (March 2018)[1] |
₹837 കോടി (US$130 million) (March 2018)[1] | |
ജീവനക്കാരുടെ എണ്ണം | 22,239 (മാർച്ച് 2018)[1] |
മാതൃ കമ്പനി | ബ്ലാക്സ്റ്റോൺ ഗ്രൂപ്പ് |
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകയുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കൺസൾട്ടിംങ് കമ്പനിയായ എംഫസിസ് കോർപ്പറേഷനും (1998-ൽ സാന്താ മോണിക്കയിൽ ജെറി റാവുവും ജെറോൺ ടാസും ചേർന്ന് സ്ഥാപിച്ചതാണിത്) ഇന്ത്യയിലെ ഇൻഫർമേഷൻ ടെക്നോളിജിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ബി. എഫ്. എൽ. സോഫ്റ്റ്‌വേർ ലിമിറ്റഡും ലയിച്ച ശേഷമാണ് ഇന്നത്തെ എംഫസിസ് രൂപീകരിച്ചത്. 1992-ൽ ആയിരുന്നു പുതിയ കമ്പനി സ്ഥാപിതമായത്. 2006 ജൂണിൽ ഇലക്ട്രോണിക് ഡാറ്റാ സിസ്റ്റംസ് (ഇഡിഎസ്) കമ്പനിയുടെ നിശ്ചിത ഓഹരി (42%) 80 ദശലക്ഷം ഡോളറിന് വാങ്ങി, ഒരു സ്വതന്ത്ര ഇഡിഎസ് യൂണിറ്റായി പിന്നീടു കമ്പനി പ്രവർത്തനം തുടർന്നു. 2008 മെയ് 13 ന്, ഹ്യൂലറ്റ് പാക്കാർഡ് 13.9 ബില്യൺ ഡോളറിന് കമ്പനി ഏറ്റെടുക്കുന്നതിനായി ഇലക്ട്രോണിക് ഡാറ്റാ സിസ്റ്റങ്ങളുമായി ഒരു കരാറിലെത്തിയിരുന്നു. 2008 ഓഗസ്റ്റ് 26 നാണ് ആ കരാർ പൂർത്തിയായത്. 2009 സെപ്റ്റംബറിൽ ഇഡിഎസ് അസോസിയേഷനെ ഉപേക്ഷിച്ച ശേഷം "എംഫസിസ്, ആൻ എച്ച്പി കമ്പനി" എന്ന പേരിലാവാനായി ബ്രാൻഡ് ഐഡന്റിറ്റി തന്നെ എംഫസിസ് മാറ്റി. സ്വതന്ത്ര് ചുമതലയുള്ള ഒരു എച്ച്പി സബ്സിഡിയറി കമ്പനിയായി എംഫാസിസ് പ്രവർത്തിക്കുകയും ഇന്ത്യൻ വിപണികളിൽ "എംഫാസിസ് ലിമിറ്റഡ്" എന്ന പേരിൽ തുടരുകയും ചെയ്തു. എച്ച്പിയുടെ ഉടമസ്ഥത എംഫസിസിൽ 62 ശതമാനമായിരുന്നു. എച്ച്പിക്ക് കിട്ടുന്ന വരുമാനത്തിന്റെ 50 ശതമാനം എംഫാസിസിന് ലഭിച്ചിരുന്നു. 2010 ഒക്ടോബർ 31 ന് അവസാനത്തോടെ എംഫസിസ് ഒരു ബില്യൺ ഡോളർ വരുമാനം രേഖപ്പെടുത്തിയിരുന്നു. 50.37 ബില്യൺ രൂപ (1,099.3 മില്യൺ ഡോളർ) കേന്ദ്രീകൃത വരുമാനം രജിസ്റ്റർ ചെയ്ത നിലയിൽ ഇന്ത്യയിലെ ആറാമത് ഐടി കമ്പനിയായി എംഫസിസ് മാറി.[4]
ഓഫീസുകൾ
തിരുത്തുകഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, ഓസ്‌ട്രേലിയ, ജപ്പാൻ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ഡെലിവറി സെന്ററുകളുള്ള 19 രാജ്യങ്ങളിലായി 30 ലധികം ഓഫീസുകൾ എംഫാസിസിനുണ്ട്.[5] ഇന്ത്യയിൽ ബാംഗ്ലൂർ, റായ്പൂർ, ചെന്നൈ, പൂനെ, ഹൈദരാബാദ്, മുംബൈ, വഡോദര, ഇൻഡോർ, പുതുച്ചേരി, അഹമ്മദാബാദ്, മംഗലാപുരം എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ട്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Group Financial Overview and Trends for the Quarter ending 31 Mar 2018" (PDF).
- ↑ ഫിനാൻഷ്യൽ റിസൾട്ട്
- ↑ പ്രസ്കിറ്റ്
- ↑ ബ്ലാക്സ്റ്റോൺ വാർത്ത
- ↑ "Mphasis Offices". Archived from the original on 2011-10-31. Retrieved 2019-09-17.