ഔട്ട്സോഴ്സിങ്

(Outsourcing എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു സ്ഥാപനം അല്ലെങ്കിൽ സംഘടന അവർ ചെയ്തുകൊണ്ടിരുന്നതോ പുതുതായി ആവശ്യം വന്നതോ ആയ ചില സേവനങ്ങൾ അല്ലെങ്കിൽ ജോലികൾ മറ്റൊരു സ്ഥാപനത്തിന് നല്കുന്ന പ്രവൃത്തിയാണ് ഔട്ട്സോഴ്സിങ് (ഇംഗ്ലീഷ്: outsourcing). ആധുനിക സാമ്പത്തിക വ്യവസ്ഥിതിയിൽ ഇതൊരു പ്രധാന പ്രക്രിയയാണ്. വിഗദ്ധ തോഴിലാളികൾ, വിഗദ്ധോപദേശം എന്നിവയുടെ കൈമാറ്റത്തെയും ഔട്ട് സോഴ്സിംഗ് എന്ന് വിവക്ഷിക്കാം.[1]

സാധാരണയായി സാങ്കേതിക വിദ്യയുടെ അഭാവം, കുറഞ്ഞ തൊഴിൽ ചെലവ് എന്നിവ കാരണമാകും സ്ഥാപനങ്ങൾ ഇത് ചെയ്യുക. അതുകൊണ്ടു തന്നെ മിക്കവാറും തൊഴിലുകൾ അന്താരാഷ്ട്രമായിട്ടാകും കൈമാറ്റം ചെയ്യുക. ഇങ്ങനെ ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേയ്ക്ക് ചെയ്യുന്ന ഔട്ട്സോഴ്സിങ്ങിന് പുറംജോലിക്കരാർ എന്നും പറയുന്നു.

ബിസിനസ് പ്രോസസ്സ് ഔട്ട്സോഴ്സിങ്

തിരുത്തുക

ഒരു ബിസിനസ്‌ സംരംഭത്തിൽ നടക്കേണ്ട ഏതെങ്കിലും പ്രവർത്തന, നിർമ്മാണ പ്രക്രിയകൾ അവരുടെ ഉത്തരവാദിത്തങ്ങൾ തുടങ്ങിയവ കച്ചവടത്തിൽ പങ്കാളികൾ അല്ലാത്ത മറ്റേതെങ്കിലും സഹായക ബിസിനസുകളെയോ വ്യക്തികളെയോ ചുമതലപ്പെടുത്തി നടത്തിയെടുക്കുന്ന നൂതന ബിസിനസ്‌ തന്ത്രമാണ് ബി.പി.ഒ. അഥവാ പുറം തൊഴിൽ കരാർ ജോലികൾ. അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നതിനു ഉത്പാദനകമ്പനികളാണ് ഇത്തരത്തിൽ ജോലികൾ മറ്റുള്ളവരെ ഏൽപ്പിച്ചിരുന്നത്‌. ഇന്ന് എല്ലാ വിധത്തിലുള്ള ഉത്തരവാദിത്തങ്ങളും ഇത്തരം മൂന്നാം കക്ഷിക്കൾ ഏറ്റെടുത്തു നടത്തുന്നുണ്ട്.

മാനവശേഷി നടത്തിപ്പ്, കണക്കെഴുത്ത്, ധനകാര്യം തുടങ്ങിയ പിന്നാമ്പുറ സേവനങ്ങളും ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ, തുടങ്ങിയ മുൻനിര സേവനങ്ങളും ബി.പി.ഒ. സേവനദാതാക്കൾ നൽകാറുണ്ട്.

ഒരു രാജ്യത്തെ ജോലികൾ മറ്റൊരു രാജ്യത്തുള്ള ബി. പി. ഓ സേവനദാതാക്കൾ ചെയ്യുന്നതിനെ ഓഫ്‌ഷോർ ഔട്ട്‌സോർസിംഗ് എന്ന് പറയുന്നു. ഇത് ആ രാജ്യത്തെ തൊഴിലില്ലായ്മ കൂട്ടും എന്ന ആക്ഷേപമുണ്ട്.

ഇന്ത്യയിലെ ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ, പൂന എന്നീ നഗരങ്ങൾ ലോകത്ത് ഏറ്റവും കൂടുതൽ ബിസിനസ് പ്രോസസ്സ് ഔട്ട്സോഴ്സിങ് ഏറ്റെടുക്കുന്ന പത്തു നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. [2]

"https://ml.wikipedia.org/w/index.php?title=ഔട്ട്സോഴ്സിങ്&oldid=3815827" എന്ന താളിൽനിന്ന് ശേഖരിച്ചത്