സിറിയയിലെ പ്രമുഖ നോവലെഴുത്തുകാരിയായിരുന്നു ഉൽഫത് ഇദ്‌ലബി (English: Ulfat Idilbi (അറബി: ألفت الادلبي ) [1] അറബി ഭാഷ സംസാരിക്കുന്നവർക്കിടയിൽ ബെസ്റ്റ് സെല്ലർ ആയി അറിയപ്പെടുന്ന നിരവധി നോവലുകൾ എഴുതിയിട്ടുണ്ട് ഉൽഫത്. ദിമസ്‌ക് യാ ബസിമത് അൽ ഹുസ്‌ന് ( ഡമസ്‌ക്‌സ് ദ സ്‌മൈൽ ഓഫ് സാഡ്‌നസ് ) എന്ന നോവൽ ഇതിൽ പെട്ടതാണ്. ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ബസിമത് അൽ ഹുസ്‌ന് എന്ന പേരിൽ ടി വി സീരിയലായിട്ടുണ്ട് ഈ നോവൽ

ഉൽഫത് ഇദ്‌ലബി
ألفت الادلبي
ജനനംനവംബർ 1912
ദമാസ്കസ്, സിറിയ
മരണം21 മാർച്ച് 2007 (aged 94)
പാരിസ്, ഫ്രാൻസ്
തൊഴിൽനോവലിസ്റ്റ്
ഭാഷഅറബി
ദേശീയതസിറിയൻ
ശ്രദ്ധേയമായ രചന(കൾ)"ദമാസ്കസ് - ദ സ്മൈൽ ഓഫ് സാഡ്നസ്"

ജീവചരിത്രം

തിരുത്തുക

ഓട്ടോമൻ ഭരണകാലത്ത് സിറിയയിലെ ഡമസ്‌കസിൽ 1912 നവംബറിൽ അബുൽ ഖൈർ ഉമർ പാഷ, നജിബ ദമ്പതികളുടെ മകളായി ജനിച്ചു. എഴുത്തുകാരനും അമ്മാവനുമായ കാസിം ദോഗെസ്താനിയുടെ ഗ്രന്ഥശേഖരങ്ങൾ വായിച്ചാണ് സ്വയം വിദ്യാഭ്യാസം നേടിയത്. സിറിയൻ നവോത്ഥാന പ്രസ്ഥാനത്തെ കുറിച്ചുള്ള കഥകൾ എഴുതുകൊണ്ടാണ് തുടക്കം. പിന്നീട് പശ്ചിമേഷ്യയിലെ വനിതകളുടെ സാമൂഹിക സ്ഥാനങ്ങളെ കുറിച്ച് ലേഖനങ്ങളും നോവലുകളും എഴുതി. 17ാം വയസ്സിൽ ജർമ്മനിൽ പഠിച്ച ശരീരശാസ്ത്രജ്ഞനായ ഡോക്ടർ ഹംദി അൽ ഇദൽബിയെ വിവാഹം ചെയ്തു.

പുരസ്‌കാരം

തിരുത്തുക
  • 1948ൽ ബിബിസി അറബിക് സർവ്വീസിന്റെ ചെറുകഥാ പുരസ്‌കാരം നേടി

അന്ത്യം

തിരുത്തുക

2007 മാർച്ച് 21 ന് 94ാം വയസ്സിൽ പാരിസിൽ വെച്ച് മരണപ്പെട്ടു.

പുസ്‌തക വിവരണം

തിരുത്തുക

നോവലുകൾ :-

  • "القرار الأخي" /"al-qarar al-akheer"/ (1947) - "the Last Decision"
  • "قصص شامي" /"qisas shami"/ (1954) - "Damscene Stories"
  • "وداعاً يا دمشق" /"uda'an ya sham"/ (1963) - "Goodbye, Damascus!"
  • "يضحك الشيطان" /"youdHak ash-shaytan"/ (1974) - "The Laugh of the Devil"
  • "نظرة في أدبنا الشعبي" /"natharat fi adabna sh'bia"/ (1974) - "Reflections on our Popular Literature"
  • "عصي الدمع" /"'asi ad-domou3"/ (1976) - "Mutiny of Tears"
  • "دمشق يا بسمة الحزن" /"dimashq ya basimat el huzn"/ (1981) - "Damascus - the Smile of Sadness"
  • "نفحات دمشقي" /"nafaHat dimashqi"/ (1990) - "the Fragrances of Damascus"
  • "حكاية جدي" /"Hekayat jddi"/ (1999) - "Story of My Grandfather"
"https://ml.wikipedia.org/w/index.php?title=ഉൽഫത്_ഇദ്‌ലബി&oldid=3725540" എന്ന താളിൽനിന്ന് ശേഖരിച്ചത്