ഉർബൻ ഏഴാമൻ മാർപ്പാപ്പ

(ഉർബൻ ഏഴാമൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1590 സെപ്റ്റംബറിൽ 13 ദിവസം മാത്രം മാർപ്പാപ്പയായി ഭരണം നടത്തിയ വ്യക്തിയാണ് ഉർബൻ ഏഴാമൻ മാർപ്പാപ്പ (ഓഗസ്റ്റ് 4, 1521സെപ്റ്റംബർ 27, 1590). ജനനപ്പേര് ജിയോവാന്നി ബാറ്റിസ്റ്റ കസ്താഞ്ഞ. ഇദ്ദേഹം ജെനോവൻ കുലീനകുടുംബത്തൽപ്പെട്ട കോസ്മിയോയുടെയും ഭാര്യ കോസ്റ്റാൻസ റിച്ചിയുടെയും മകനായി 1521 ഓഗസ്റ്റ് 21ന് ജനിച്ചു. 1590 സെപ്റ്റംബർ 15-ന് ഇദ്ദേഹത്തെ സിക്സ്തൂസ് ആറാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി തിരഞ്ഞെടുത്തെങ്കിലും പതിമൂന്നു ദിവസങ്ങൾക്കകം മലേറിയ പിടിപെട്ട് മരിച്ചു. തെരഞ്ഞെടുക്കപ്പെട്ട് മൂന്നാം ദിവസം മരണമടഞ്ഞ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫനെ 1961 മുതൽ കത്തോലിക്കാ സഭ മാർപ്പാപ്പയായി കണക്കാക്കാത്തതിനാൽ പതിമൂന്നു ദിവസം മാത്രം ഭരിച്ച ഉർബൻ ഏഴാമൻ മാർപ്പാപ്പയെയാണ് നിലവിൽ ഏറ്റവും കുറച്ചു കാലം മാത്രം വാണ മാർപ്പാപ്പയായി കണക്കാക്കുന്നത്.

ഉർബൻ ഏഴാമൻ
ജന്മനാമം ജിയോവാന്നി ബാറ്റിസ്റ്റ കസ്താഞ്ഞ
പേപ്പൽ ഭരണം തുടങ്ങിയത് സെപ്റ്റംബർ 15, 1590
പേപ്പൽ ഭരണം അവസാനിച്ചത് സെപ്റ്റംബർ 27, 1590
മുൻ‌ഗാമി സിക്സ്തൂസ് ആറാമൻ
പിൻ‌ഗാമി ഗ്രിഗറി പതിനാലാമൻ
ജനനം (1521-08-04)ഓഗസ്റ്റ് 4, 1521
റോം, ഇറ്റലി
മരണം സെപ്റ്റംബർ 27, 1590(1590-09-27) (പ്രായം 69)
റോം, ഇറ്റലി
ഉർബൻ എന്നു പേരുള്ള മറ്റു മാർപ്പാപ്പമാർ
Styles of
ഉർബൻ ഏഴാമൻ
അഭിസംബോധനാശൈലി ഹിസ് ഹോളിനെസ്
സാധാരണ ശൈലി യുവർ ഹോളിനെസ്
മതപരമായ ശൈലി വിശുദ്ധ പാപ്പാ
മരണാനന്തരമുള്ള ശൈലി none

മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ഉർബൻ ഏഴാമൻ ബൊളോഞ്ഞയുടെ ഗവർണറായും റൊസ്സാനോയുടെ മെത്രാപ്പോലീത്തയായും സേവനമനുഷ്ഠിച്ചിരുന്നു. മാത്രവുമല്ല, വളരെക്കാലം ഇദ്ദേഹം സ്പെയിന്റെ നൂൺഷ്യോ ആയും സേവനം അനുഷ്ഠിച്ചിരുന്നു. കുറച്ചുകാലം ഫാനോ, പെറൂജിയ, ഉമ്പ്രിയ എന്നിവിടങ്ങളിലും ഗവർണറായും സേവനം ചെയ്തിരുന്നു.

ഉർബൻ ഏഴാമന്റെ ഹ്രസ്വകാല വാഴ്ചക്കിടെയാണ് പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ചരിത്രത്തിലെ ആദ്യത്തെ ഉത്തരവ് പുറത്തിറങ്ങിയത് എന്ന് പറയപ്പെടുന്നു. "ഒരു പള്ളിയുടെ പ്രവേശനകവാടത്തിലോ ഉള്ളിലോ വച്ച് പുകയില വെറുതേ ചവച്ചോ, പുകവലിക്കുഴൽ മൂലമോ അല്ലാതെയോ വലിച്ചോ ഉപയോഗിക്കുന്നവർക്ക്" മതഭ്രഷ്ടായിരുന്നത്രെ അദ്ദേഹം വിധിച്ചത്.[1]

  1. Editorial in European Heart Journal - http://www.oxfordjournals.org/our_journals/eurheartj/press_releases/freepdf/ehl266.pdf
റോമൻ കത്തോലിക്കാ സഭയിലെ അധികാരപദവികൾ
മുൻഗാമി മാർപ്പാപ്പ
1590
പിൻഗാമി


"https://ml.wikipedia.org/w/index.php?title=ഉർബൻ_ഏഴാമൻ_മാർപ്പാപ്പ&oldid=3725543" എന്ന താളിൽനിന്ന് ശേഖരിച്ചത്