മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫൻ
752 മാർച്ചിൽ സഖറി മാർപ്പാപ്പയ്ക്കുശേഷം മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട റോമൻ കത്തോലിക്കാ വൈദികനാണ് സ്റ്റീഫൻ. തിരഞ്ഞെടുക്കപ്പെട്ട് മൂന്നു ദിവസത്തിനുശേഷം രക്തമൂർച്ഛമൂലം അദ്ദേഹം നിര്യാതനായി.
കത്തോലിക്കാ സഭയുടെ നിലവിലുള്ള വിശ്വാസവും നിയമാവലിയുമനുസരിച്ച് ഒരു കർദ്ദിനാളിനെ മാർപ്പാപ്പയായി തെരഞ്ഞെടുക്കുകയും അദ്ദേഹം പ്രസ്തുത സ്ഥാനം ഏറ്റെടുക്കാൻ സമ്മതം അറിയിക്കുകയും ചെയ്താൽ പ്രസ്തുത സമ്മതം അറിയിച്ച നിമിഷം മുതൽ പുതിയ മാർപ്പാപ്പയുടെ ഭരണകാലം ആരംഭിച്ചതായി കണക്കാക്കും.[1] എന്നാൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി കർദ്ദിനാളല്ലാതിരുന്നാൽ അദ്ദേഹത്തെ കർദ്ദിനാളായി വാഴിക്കുകയും ചെയ്യേണ്ടതാണ്. കത്തോലിക്കാ സഭയുടെ ആദ്യകാലത്ത് റോമാ മെത്രാന്മാരിലും ഡീക്കന്മാരിലുംനിനിന്നും മാത്രമായിരുന്നു മാർപ്പാപ്പയെ തിരഞ്ഞെടുത്തിരുന്നത്. [2] മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫനെ മരണത്തിനുമുമ്പ് കർദ്ദിനാളോ മെത്രാനോ ആയി വാഴിച്ചിരുന്നില്ല. ആയതിനാൽ അദ്ദേഹത്തെ കത്തോലിക്കാ സഭ മാർപ്പാപ്പമാരുടെ പട്ടികയിൽ പെടുത്തുന്നില്ല.
സ്റ്റീഫൻ ഒന്നാമൻ മാർപ്പാപ്പയ്ക്കുശേഷം പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റീഫനെ ദീർഘകാലം സ്റ്റീഫൻ രണ്ടാമൻ എന്ന പേരിൽ ഒരു മാർപ്പാപ്പയായി കണക്കാക്കിയിരുന്നു. എന്നാൽ 1961-ൽ, ജോൺ ഇരുപത്തിമൂന്നാമന്റെ ഭരണകാലത്ത്, വത്തിക്കാന്റെ വാർഷിക പ്രസിദ്ധീകരണ പ്രസിദ്ധീകരണമായ Annuario pontificioൽ പ്രസിദ്ധീകരിച്ച മാർപ്പാപ്പമാരുടെ പട്ടികയിൽനിന്നു സ്റ്റീഫനെ നീക്കം ചെയ്തതുമുതൽ സ്റ്റീഫനെ മാർപ്പാപ്പയായി ഔദ്യോഗികമായി കണക്കാക്കുന്നില്ല.
അവലംബം
തിരുത്തുക- ↑ http://www.newadvent.org/cathen/11456a.htm
- ↑ 882ൽ തിരഞ്ഞെടുക്കപ്പെട്ട മാരിനൂസ് ഒന്നാമൻ മാർപ്പാപ്പയായിരുന്നു റോമാ രൂപതയ്ക്കു പുറത്തുനിന്ന് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി