ഉഷ ചന്ദ്രബാബു
കേരളത്തിലെ ഒരു നാടക അഭിനേത്രിയാണ് ഉഷ ചന്ദ്രബാബു . മികച്ച നടിക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാർഡ് മൂന്നു വട്ടം നേടിയിട്ടുണ്ട്.[1]
ജീവിതരേഖ
തിരുത്തുകതൃശൂർ ജില്ലയിലെ ചേലക്കര എന്ന ഗ്രാമത്തിൽ ജനിച്ചു. കെ ടി മുഹമ്മദിന്റെ "തീക്കനൽ" എന്ന നാടകത്തിലൂടെയാണ് ഉഷ അരങ്ങിലെത്തുന്നത്. നാടകനടനായ അച്ഛൻ എം കെ രാഘവനായിരുന്നു അരങ്ങുമായി അടുപ്പിച്ചത്. വിവാഹശേഷം നാടക സംഗീത സംവിധായകൻ ചന്ദ്രബാബുവിന്റെ പിന്തുണ അരങ്ങിൽ വേരുറപ്പിക്കാൻ സഹായിച്ചു. ചിരന്തന തിയേറ്റേഴ്സ്, കോഴിക്കോട് സങ്കീർത്തന, സ്റ്റേജ് ഇന്ത്യ, വടകര വരദ, ഗുരുവായൂർ ബന്ധുര, കലിംഗ എന്നിങ്ങനെ നിരവധി ട്രൂപ്പുകളുടെ നാടകങ്ങളിൽ മികച്ച അഭിനയമാണ് ഉഷ കാഴ്ചവച്ചത്.ഇപ്പോൾ ചേളന്നൂർ കണ്ണങ്കര മുതുവാട്ട്താഴത്ത് കിഴക്കെക്കര വീട്ടിലാണ് താമസം. രാജിഷ, ജിബീഷ് രാജ് എന്നിവർ മക്കളാണ്. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി അംഗമാണ്.
പ്രൊഫഷണൽ നാടകത്തോടൊപ്പം തെരുവ് നാടകങ്ങളിലും ഉഷ അഭിനയിക്കാറുണ്ട്. പുരുഷൻ കടലുണ്ടി രചിച്ച അടുക്കള, അരക്കില്ലം, പ്രതീക്ഷയുടെ സൂര്യൻ, എ അബൂബക്കറിന്റെ "എന്നിട്ടും കുട്ടികളെന്താ ഇങ്ങനെ" എന്നീ തെരുവ് നാടകങ്ങൾ അവതരിപ്പിച്ചു. നവകേരള മാർച്ചിനിടെയാണ് "അടുക്കള" അവതരിപ്പിച്ചത്. സി.പി.ഐ.(എം) പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചും നെയ്യാറ്റിൻകര നിയമസഭാ ഉപതെരഞ്ഞെടുപ്പിലും "എന്നിട്ടും കുട്ടികളെന്താ ഇങ്ങനെ" അരങ്ങിലെത്തിച്ചു.[2] 1989-ൽ പി എൻ മേനോന്റെ മണിയോർഡർ എന്ന ടെലിഫിലിമിൽ അഭിനയിച്ചു.
പ്രധാന കഥാപാത്രങ്ങൾ
തിരുത്തുക- വർത്തമാനത്തിലേക്കൊരു കണ്ണകി എന്ന നാടകത്തിലെ "കണ്ണകി"
- കടത്തനാട്ടമ്മ
- നവരസനായകൻ എന്ന നാടകത്തിലെ പാർവതി
- കടത്തനാട്ടമ്മയിലെ പൂമാത പൊന്നമ്മ
- തീക്കനൽ എന്ന നാടകത്തിലെ സൈന
- ഇരുട്ടിന്റെ ആത്മാവിലെ അമ്മുക്കുട്ടി
പുരസ്കാരങ്ങൾ
തിരുത്തുകമികച്ച നടിക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാർഡ് മൂന്നു വട്ടം നേടിയിട്ടുണ്ട്.[3] കോഴിക്കോട് രംഗഭാഷയ്ക്കു വേണ്ടിത്തന്നെ ജയൻതിരുമല രചിച്ച് മനോജ് നാരായണൻ സംവിധാനം ചെയ്ത നവരസ നായകനിലെ(2005) അഭിനയത്തിനാണ് ഉഷയ്ക്ക് ആദ്യ സംസ്ഥാന അവാർഡ് ലഭിച്ചത്. ജയൻതിരുമല - മനോജ് നാരായണൻ ടീമിൻറെതന്നെ കടത്തനാട്ടമ്മയിലെ(2007) അഭിനയത്തിനായിരുന്നു രണ്ടാമത്തെ അവാർഡ്.
കോഴിക്കോട് രംഗഭാഷയ്ക്കു വേണ്ടി ജയൻതിരുമല രചിച്ച് മനോജ് നാരായണൻ സംവിധാനം ചെയ്ത വർത്തമാനത്തിലെ കണ്ണകി(2012) എന്ന നാടകത്തിൽ കണ്ണകിയായി വേഷമിട്ടതിനാണ് മൂന്നാമതും സംസ്ഥാന അവാർഡ് തേടിയെത്തിയത്.[4]
അവലംബം
തിരുത്തുക- ↑ http://www.deshabhimani.com/newscontent.php?id=160597
- ↑ http://www.deshabhimani.com/newscontent.php?id=163926
- ↑ "നാടകം തന്നെ ജീവിതം". മെട്രോ വാർത്ത. 20123 ജൂൺ 1. Archived from the original on 2013-08-15. Retrieved 2013 ഓഗസ്റ്റ് 15.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "മതിലേരിക്കന്നി മികച്ച നാടകം". മാതൃഭൂമി. 2012 മേയ് 31. Archived from the original on 2013-09-18. Retrieved 2013 സെപ്റ്റംബർ 19.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link)
പുറം കണ്ണികൾ
തിരുത്തുകഅരങ്ങ് തന്നെ ജീവിതം [1] നാടകം തന്നെ ജീവിതം[2][പ്രവർത്തിക്കാത്ത കണ്ണി]