ഉള്ളിച്ചാമ്പ
സിസിജിയം സമരംഗെസെ (ഇംഗ്ലീഷ്:Syzygium samarangense) എന്ന ശാസ്ത്രീയ നാമമുള്ള ഒരു ഫലമാണ് ഉള്ളിച്ചാമ്പ. ഇതിന്റെ ഉറവിടം ഫിലിപ്പിൻസ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവടങ്ങളിലാണ്. ഇതിനെ വാക്സ് ആപ്പിൾ, ലവ് ആപ്പിൾ, ജാവ ആപ്പിൾ എന്നിങ്ങനെ തായ്‌വാൻ ഭാഷയിൽ പറയാറുണ്ട്. ഈ മരങ്ങൾ കരീബിയൻ ദ്വീപുകളിലും ധാരാളമായി വളരാറുണ്ട്. ചൈന, തായ്‌വാൻ എന്നിവിടങ്ങളിൽ ഇതിനെ ലിയാൻവു (lianwu) എന്നും പറയും. (simplified Chinese: 莲雾; traditional Chinese: 蓮霧; pinyin: lián wù; POJ: lián-bū or lembu).[1]
Syzygium samarangense | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | Plantae
|
(unranked): | Angiosperms
|
(unranked): | Eudicots
|
(unranked): | Rosids
|
Order: | Myrtales
|
Family: | Myrtaceae
|
Genus: | |
Species: | S. samarangense
|
Binomial name | |
Syzygium samarangense (Blume) Merrill & Perry
|
പ്രത്യേകതകൾ
തിരുത്തുകഈ മരം സാധാരണ 12 മീറ്റർ വരെ ഉയരം വക്കാറുണ്ട്. ഇതിന്റെ ഇലകൾക്ക് 10-25 സെ.മീ. വരെ നീളവും, 5-10 സെ.മീ. വരെ വീതിയുമുണ്ടാവാറുണ്ട്. ഇതിന്റെ പൂക്കൾക്ക് 2.5 സെ.മീ. വ്യാസമുള്ളതാണ്.[1] ഇതിന്റെ പഴുത്ത ഫലം അഥവ ചാമ്പക്ക, ചെറിയ പിങ്ക് നിറത്തിലും, ചിലത് കടൂം പിങ്ക് നിറത്തിലും കാണപ്പെടുന്നു.
ഉപയോഗങ്ങൾ
തിരുത്തുകഈ ഫലം വിയറ്റ്നാം, തായ്‌വാൻ, തായ്‌ലാന്റ്, ബംഗ്ലാദേശ്, പാകിസ്താൻ, ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ കൃഷി ചെയ്തു കണ്ടു വരുന്നു. ഈ ഫലം തെക്കെ ഇന്ത്യയിലും മറ്റും അച്ചാർ, സാലഡ് എന്നിവയിൽ ഉപയോഗിക്കുന്നു.
ചിത്രശാല
തിരുത്തുക-
ചാമ്പയ്ക്കയിലെ കുരു
-
ചാമ്പയുടെ ഇല
-
ചാമ്പമരം
-
ചാമ്പമൊട്ട്
-
Clusters of wax apples
-
Wax apples
-
Wax apples
-
ചാമ്പച്ചെടി
-
ചാമ്പ പൂവ്
-
ചാമ്പക്ക
-
കുരുന്ന് ചെടികൾ
അവലംബം
തിരുത്തുക