ഉളിയിൽ
കണ്ണൂർ ജില്ലയിൽ ഇരിട്ടിയ്ക്കും മട്ടന്നൂരിനും ഇടയിൽ സംസ്ഥാനപാതയിലുള്ള ഒരു ഗ്രാമമാണ് ഉളിയിൽ. (Uliyil). ഇവിടെ നിന്നും ഒരു വഴി തില്ലങ്കേരിയിലേക്ക് പോകുന്നുണ്ട്.ഉളിയിൽ എന്ന ഗ്രാമം വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രശോഭിച്ചു നിൽക്കുന്ന ഒരു മലയോര പ്രദേശമാണ്.ഒരു ഗവൺമെൻറ് മാപ്പിള യു.പി സ്കൂൾ ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട്. സാമൂഹിക വൈജ്ഞാനിക രംഗങ്ങളിൽ സ്തുത്യർഹമായ സേവനങ്ങൾ കാഴ്ച വെച്ച് മലയോര മേഖലയുടെ പ്രതീക്ഷയായി വളർന്ന ഉളിയിൽ സുന്നി മജ്ലിസ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.മുസ്ലിമീങ്ങളെ സംബന്ധിച്ചിടത്തോളം വളെരെ പവിത്രമായി കാണുന്ന ഖുത്വുബിയ്യത്തിൻറെ മുഖദ്ദിമ രചിച്ച കൊങ്ങണം വീട്ടിൽ ഇബ്രാഹീം കുട്ടി മുസ്ലിയാർ അന്ത്യ വിശ്രമം കൊള്ളുന്നതും ഉളിയിലാണ്. കേരളത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരിച്ച നേതാവും മലബാർ നിയമസഭ അഗമായ കോട്ടാൽ ഉപ്പി സാഹിബ് അന്ത്യവിശ്രമം കൊള്ളുന്നത് ഉളിയിൽ ആണ് . 700 വർഷം പഴക്കമുള്ള ഉളിയിൽ പഴയ ജുമാഅത്ത് പള്ളി സ്ഥിതിചെയ്യുന്നത് ഉളിയിൽ ആണ്. ഇപ്പോൾ പള്ളി പുതുക്കി പണിതിട്ടുണ്ട് . മുസ്ലിം നവോത്ഥാന പ്രസ്ഥാനമായ മുജാഹിദ് ജമാഅത്തെ ഇസ്ലാമി സംഘടനകൾക്ക് തുടക്കം കുറിച്ചതും ഉളിയിൽ നിന്നാണ്.. ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ഉളിയിൽ പാലത്തിനു സമീപം സ്ഥിതി ചെയ്യുന്നു..