ഉമ ശങ്കരി
പ്രധാനമായും ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ഉമാ ശങ്കരി .
ഉമ ശങ്കരി | |
---|---|
ജനനം | ഉമ ശങ്കരി |
മറ്റ് പേരുകൾ | ഉമ |
തൊഴിൽ | നടി |
സജീവ കാലം | 2000–2007, 2017-2022 (സിനിമകൾ) 2012–2013 (ടെലിവിഷൻ) |
ജീവിതപങ്കാളി(കൾ) | H. ദുഷ്യന്ത് (m. 2006) |
മാതാപിതാക്ക(ൾ) | D. രാജേന്ദ്ര ബാബു സുമിത്ര |
കുടുംബം | നക്ഷത്ര (സഹോദരി) |
കരിയർ
തിരുത്തുക2006-ൽ, ശക്തി ചിദംബരത്തിന്റെ കോവൈ ബ്രദേഴ്‌സിൽ സിബിരാജിന്റെ നായികയായും, സത്യരാജിന്റെ മരുമകളായും അഭിനയിച്ചു. കൂടാതെ പുതുമുഖങ്ങൾക്കൊപ്പം തൊടമാലിയിലും അഭിനയിച്ചു. ചിക്കമ്മ (പ്രസിദ്ധമായ തമിഴ് സീരിയൽ "ചിത്തി" യുടെ കന്നടയിലെ റീമേക്ക്), വള്ളി (ഒരു പുതിയ തമിഴ് സീരിയൽ) തുടങ്ങിയ ഏതാനും സീരിയലുകളിലും അവർ അഭിനയിക്കുന്നു. [1]
സ്വകാര്യ ജീവിതം
തിരുത്തുകകന്നഡ സിനിമാ വ്യവസായത്തിലെ കമേർഷ്യൽ സംവിധായകനായ ഡി. രാജേന്ദ്ര ബാബുവിനും പ്രാദേശിക ഇന്ത്യൻ സിനിമകളിൽ അഭിനയിച്ച നടി സുമിത്രയ്ക്കും മകളായി ഉമ ജനിച്ചു. അവരുടെ ഇളയ സഹോദരി നക്ഷത്ര 2011 ൽ ഡൂ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സിനിമയ്‌ക്കൊപ്പം, ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ബിഎ ഇംഗ്ലീഷ് സാഹിത്യവും പഠിച്ചു. [2] [3]
ഒടുവിൽ 2006 ജൂൺ 15 ന് ബാംഗ്ലൂരിൽ വെച്ച് സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ എച്ച്. ദുഷ്യന്തിനെ അവർ വിവാഹം കഴിച്ചു, അതിനുശേഷം കൂടുതൽ സിനിമകളിൽ കരാർ ചെയ്യേണ്ട എന്ന് അവർ തീരുമാനിച്ചു. [4]
അഭിനയിച്ച ചിത്രങ്ങളുടെ പട്ടിക
തിരുത്തുകവർഷം | ചിത്രം | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2000 | വീരനടൈ | പൂമയിൽ | തമിഴ് | |
വാനവിൽ | ഉമ | തമിഴ് | ||
2001 | അമ്മോ ബൊമ്മ | ലക്ഷ്മി | തെലുഗു | |
കലകലപ്പ് | മിനി | തമിഴ് | ||
നവ്വുത്തു ബതകാലിര | സരള | തെലുഗു | ||
കടൽ പൂക്കൾ | കായൽ | തമിഴ് | ||
2002 | കുബേരൻ | ഗൗരി | മലയാളം | |
വസന്തമാളിക | നന്ദിനി | മലയാളം | ||
തിലകം | മായ | മലയാളം | ||
2003 | ചൊക്ക തങ്കം | മരഗതം | തമിഴ് | |
സൂരി | ഋഷഭ/പ്രിയ | തമിഴ് | ||
വികടൻ | കാവേരി | തമിഴ് | ||
സഫലം | ഗ്രേസി | മലയാളം | ||
കല്യാണ രാമുഡു | കല്യാണിയുടെ സഹോദരി | തെലുഗു | ||
2004 | തെൻട്രൽ | താമരൈസെൽവി | തമിഴ് | |
റൈറ്റാ തപ്പാ | വിജി | തമിഴ് | ||
ഈ സ്നേഹതീരത്ത് | ഗായത്രി | മലയാളം | ||
സ്വാമി | സീത, ഗീത | തെലുഗു | ||
2005 | അമുദേ | വിനയ | തമിഴ് | |
സെൽവം | തെൻട്രൽ | തമിഴ് | ||
2006 | ഉപ്പി ദാദ M.B.B.S. | ഡോക്ടർ ഉമ/ചിന്നു | കന്നഡ | |
ലക്ഷ്മി | സ്വാതി | തെലുഗു | ||
കോവൈ ബ്രദേഴ്സ് | ഗണേഷിന്റെ സഹോദരി | തമിഴ് | ||
തൊടാമലൈ | മഞ്ജു | തമിഴ് | ||
ഇലക്കനം | കായൽവിഴി | തമിഴ് | ||
കല്ലറാലി ഹൂവഗി | നൂർ ജഹാൻ/രത്ന | കന്നഡ | ||
അടൈക്കലം | തമിഴ് | തമിഴ് | ||
2007 | മണികണ്ഠാ | ലക്ഷ്മി മണികണ്ഠൻ | തമിഴ് | |
രസിഗർ മൻട്രം | ഭാരതി | തമിഴ് | ||
2012-2013 | ചിക്കമ്മ | കന്നഡ | ടി.വി. സീരിയൽ | |
വല്ലി | വല്ലി | തമിഴ് | ||
2017 | മുൻസിഫ് | കന്നഡ | ||
2022 | വാലിമൈ | അർജ്ജുന്റെ അമ്മ | തമിഴ് |
അവലംബങ്ങൾ
തിരുത്തുക- ↑ "Uma's hope". www.indiaglitz.com. Archived from the original on 2006-11-01. Retrieved 7 January 2015.
- ↑ "Behindwoods- Thendral Uma Interview". www.behindwoods.com. Retrieved 7 January 2015.
- ↑ "Another star daughter enters Kollywood". www.indiaglitz.com. Archived from the original on 2010-05-29. Retrieved 7 January 2015.
- ↑ "Actress Uma's Wedding Reception". www.indiaglitz.com. Archived from the original on 2006-06-21. Retrieved 7 January 2015.