ഉമർ ഖാലിദി

അമേരിക്കന്‍ എഴുത്തുകാരന്‍

പ്രമുഖ ഇന്ത്യൻ- അമേരിക്കൻ ഗ്രന്ഥകാരനും മുസ്‌ലിം പണ്ഡിതനുമായിരുന്നു ഉമർ ഖാലിദി (മരണം:2010 നവംബർ 29).[1] അമേരിക്കയിലെ മസാചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അദ്ധ്യാപകനായിരുന്നു അദ്ദേഹം. ഇരുപത്തിയഞ്ചിലധികം ഗ്രന്ഥങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് ഉമർ ഖാലിദി. അദ്ദേഹത്തിന്റെ "കാക്കിയും വംശീയ കലാപവും ഇന്ത്യയിൽ: സാമുദായിക കലാപകാലത്തെ സൈന്യവും പോലീസും അർധ സൈനിക വിഭാഗവും" (Khaki and Ethnic Violence in India:Army,Police, and Paramilitary Forces During Communal Riots) എന്ന ഗ്രന്ഥം പ്രശസ്തമാണ്[2]. സച്ചാർ കമ്മിറ്റിക്ക് ആധാരമായ കൃതികളിലൊന്നാണ് ഈ ഗ്രന്ഥം.[3] ഹൈദരാബാദ് സ്വദേശിയായ ഖാലിദി 2010 നവംബറിൽ ബോസ്റ്റണിൽ തന്റെ 57-ആം വയസ്സിൽ ഒരു അപകടത്തിൽ മരണമടയുകയായിരുന്നു. അമേരിക്കയിൽ നിന്ന് ബിരുദാനന്തര ബിരുദവും യൂണിവേഴ്സിറ്റി വെയ്ല്സിൽ നിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കിയിട്ടുണ്ട് ഖാലിദി[1].

ഉമർ ഖാലിദി
ജനനം
വിദ്യാഭ്യാസംബിരുദാനന്തര ബിരുദം,പി.എച്ച്.ഡി.
തൊഴിൽഗ്രന്ഥകാരൻ,
അദ്ധ്യാപകൻ,
പണ്ഡിതൻ
ജീവിതപങ്കാളി(കൾ)നിഗാർ
കുട്ടികൾഅലിയ


കുടുംബം

തിരുത്തുക

പിതാവ് ഉസ്മാനിയ സർവകലാശാലയിലെ പ്രൊഫ. അബു നസ്വ്ർ ഖാലിദി. ഭാര്യ നിഗാർ ഖാലിദി. മകൾ അലിയ

പ്രധാന കൃതികൾ

തിരുത്തുക
  • കാക്കിയും വംശീയ കലാപവും ഇന്ത്യയിൽ: സാമുദായിക കലാപ കാലത്തെ സൈന്യവും പോലീസും അർധ സൈനിക വിഭാഗവും
  • ഹൈദരാബാദ്:പതനത്തിനു ശേഷം(Hyderabad: After the Fall)
  • ഇന്ത്യൻ സമ്പദ്ഘടനയിൽ മുസ്‌ലിംകൾ
  • ഇന്ത്യൻ മുസ്‌ലിംകൾ സ്വാതന്ത്ര്യാനന്തരം
  • റോമാൻസ് ഓഫ് ദി ഗോൽകണ്ട ഡയമണ്ട്സ്[3]
  1. 1.0 1.1 "Noted scholar from city dies in US". ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ. 2010-11-30. Retrieved 2010-12-10.
  2. "Omar Khalidi dies in an accident, community at a great loss". മില്ലി ഗസറ്റ്. 2010-11-30. Retrieved 2010-12-10.
  3. 3.0 3.1 പ്രബോധനം വാരിക- 2010 ഡിസംബർ 11[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉമർ_ഖാലിദി&oldid=3625609" എന്ന താളിൽനിന്ന് ശേഖരിച്ചത്