ഒമർ ഖയ്യാം

പേർഷ്യൻ കവി, തത്വചിന്തകൻ, ഗണിതജ്ഞൻ, ജ്യോതിശാസ്ത്രകാരൻ
(ഉമർ ഖയ്യാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗിയാസുദ്ധീൻ അബുൽ ഫതാഹ് ഉമർ ബിൻ ഇബ്രാഹീം ഖയ്യാം നിഷാബുരി (പേർഷ്യൻ: غیاث الدین ابو الفتح عمر بن ابراهیم خیام نیشابوری) അഥവാ ഒമർ ഖയ്യാം (ജനനം. മെയ് 18, 1048 നിഷാപുർ, (പേർഷ്യ) – മരണം. ഡിസംബർ 4, 1131),

ഒമർ ഖയ്യാം
عمر خیام
ജനനം18 May[1] 1048[2]
Nishabur, Khorasan (present-day Iran)
മരണം4 December[1] 1131 (aged 83)[2]
Nishabur, Khorasan (present-day Iran)
ദേശീയതPersian
ചിന്താധാരIslamic mathematics, Persian poetry, Persian philosophy
പ്രധാന താത്പര്യങ്ങൾMathematics, Astronomy, Avicennism, Poetry
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

ഒരു സൂഫി യോഗിയും,പേർഷ്യൻ കവിയും, ഗണിതശാസ്ത്രജ്ഞനും, തത്വചിന്തകനും ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു. പേർഷ്യയിൽ ആയിരുന്നു ഒമർ ഖയ്യാം ജീവിച്ചിരുന്നത്. ഒമർ അൽ-ഖയ്യാമി എന്നും അദ്ദേഹത്തിന്റെ പേര് അറിയപ്പെടാറുണ്ട്[3]

പേരിനു പിന്നിൽ

തിരുത്തുക

ശരിയായ പേര് ഗിയാസുദ്ധീൻ അബുൽ ഫതാഹ് ഉമർ ബിൻ ഇബ്രാഹീം ഖയ്യാം എന്നാണ്. ഖൈമ എന്ന അറബി വാക്കിൽ നിന്നാണ് ഖയ്യാം എന്ന പദം ഉണ്ടായിരിക്കുന്നത്. ഖൈമ എന്നാൽ കൂടാരം എന്നർഥം. ഉമർ ഖയ്യാമിന്റെ പൂർവികർ കൂടാര നിർമാതാക്കൾ ആയിരുന്നു.

പ്രശസ്തി

തിരുത്തുക

വളരെ ചെറുപ്പത്തിൽ തന്നെ ഗണിത ശാസ്ത്രം, വേദാന്തം, സാഹിത്യം തുടങ്ങിയവയിൽ ഉമർഖയ്യാം നൈപുണ്യം നേടി. അക്കാലത്ത് ഗണിത ശാസ്ത്രത്തിനു ലഭിച്ച ഏറ്റവും ആധികാരിക ഗ്രന്ഥം ഇദ്ദേഹത്തിന്റേതായിരുന്നു. അതുല്യ പ്രതിഭയായ ഉമർ ക്രമേണ സുൽതാൻ മാലിക് ഷായുടെ പ്രീതിക്കു പാത്രമായി. തന്റെ ഇരുപതാമത്തെ വയസ്സിൽ അദ്ദേഹം ഇസ്ഫഹാനിലെ ജ്യോതിശാസ്ത്രനിരീക്ഷണാലയത്തിന്റെ മേധാവിയായി നിയമിതനായി. സുൽത്താന്റെ നിർദ്ദേശത്തിൽ നടന്ന കലണ്ടർ പരിഷ്കരണ സമിതിയിലെ പ്രമുഖ അംഗം ഉമർ ആയിരുന്നു. ക്രി.വ. 1079 മാർച്ച് 15 മുതൽ നിലവിൽ വന്ന ജലാലി കലണ്ടർ ഇദ്ദേഹത്തിന്റെ സംഭാവനയാണ്. ഉടനെ തന്നെ ഉമർ സുൽത്താന്റെ കൊട്ടാരം വൈദ്യനായി നിയമിതനായി. ഉമറിന്റെ പ്രതിഭയിൽ തല്പരനായ രാജാവ് പിന്നീട് അദ്ദേഹത്തെ നദീം- സുൽത്താന്റെ സഖാവ്, എന്ന പദവി നൽകി ആദരിച്ചു.ക്ഷേത്ര ഗണിതം, ഊർജ തന്ത്രം, തുടങ്ങിയവയിൽ ഉമർഖയ്യാമിന്റേതായി വന്ന രചനകൾ ഈ കാലത്താണ് ഉണ്ടായത്. ഇതിനു പുറമെ അവിസെന്നയുടെ ധർമ്മോപദേശങ്ങൾ അടങ്ങിയ ഗ്രന്ഥത്തിനെ വിവർത്തനവും ഈ കാലത്താണ് പുറത്തിറങ്ങിയത്. കളിമൺ രൂപങ്ങൾ, ലഘു യന്ത്രങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്നതിൽ അഗ്രഗണ്യനായ ഉമർ അക്കാലത്ത്, അദ്ദേഹത്തിന്റെ പാണ്ഡിത്യത്താൽ പല വിഷയങ്ങളുടേയും പ്രാമാണികനായി ഗണിക്കപ്പെട്ടു വന്നു.ആധ്യാത്മിക വിഷയങ്ങളിലും നിപുണനായ ഉമറിനു പക്ഷെ, സുൽത്താൻ മാലിക് ഷായുടെ നിര്യാണത്തോടെ കൊട്ടാരത്തിലെ ജോലി നഷ്ടമായി.തുടർന്ന് അദ്ദേഹം ഒരു തീർഥ യാത്ര നടത്തി. പല ദേശങ്ങളിലും സഞ്ചരിച്ച് നാട്ടിൽ മടങ്ങിയെത്തിയ പിന്നീട് ഏകാന്ത ജീവിതമാണ് നയിച്ചത്. ഈ കാലഘട്ടത്തിൽ സ്വാനുഭവങ്ങളെ ആസ്പദമാക്കി എഴുതിയ ഗ്രന്ഥമാണ് റുബായ്യാത്.

ഇറാനു പുറത്ത്

തിരുത്തുക

ഇറാനു പുറത്ത് ഒമർഖയ്യാം പ്രശസ്തൻ തന്റെ കവിതകൾക്കാണ്. റുബാഇയ്യാത്തുകൾ (നാലുവരി കവിതകൾ) എഡ്വേർഡ് ഫിറ്റ്സ്ഗെറാൾഡ് എഴുതിയ റൂബയാത് ഓഫ് ഒമർ ഖയ്യാം എന്ന പുസ്തകത്തിലൂടെ പാശ്ചാത്യ ലോകത്ത് പ്രശസ്തമായി. ഭോഗ തത്പരതക്ക് അമിത പ്രാധാന്യം നൽകിക്കൊണ്ടുള്ള ഇംഗ്ലീഷ് വിവർത്തനം യൂറോപ്യൻ ലോകത്ത് പെട്ടെന്ന് തന്നെ പ്രചുര പ്രചാരം നേടി. എന്നാൽ സദാചാര തത്പരനും തത്ത്വജ്ഞാനിയുമായ ഒമർ ഖയ്യാമിനെ തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ് ഇംഗ്ലീഷ് വിവർത്തനം എന്നും വാദങ്ങൾ ഉണ്ട്.

മറ്റു മേഖലകൾ

തിരുത്തുക

ഒമർഖയ്യാമിന്റെ ഗണിതശാസ്ത്ര സംഭാവനകളിൽ പ്രധാനം അക്കഗണിതത്തിലെ (ആൾജിബ്ര) പ്രശ്നങ്ങൾക്കുള്ള ഒരു പ്രബന്ധം എന്ന സിദ്ധാന്തമായിരുന്നു. ഇതിൽ ഖന സൂത്രവാക്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കുന്നതിനായി ഒരു ഹൈപ്പർബോളയെ വൃത്തം കൊണ്ട് ഖണ്ഡിക്കുന്ന ഒരു ജ്യാമിതീയ സമ്പ്രദായം ഒമർ ഖയ്യാം അവതരിപ്പിക്കുന്നു.[4].കോപ്പർനിക്കസിനു വളരെ മുൻപു തന്നെ സൂര്യനെ ഭൂമിയും മറ്റു ഗ്രഹങ്ങളും ചുറ്റുന്നു എന്ന സിദ്ധാന്തം ഒമർ ഖയ്യാം അവതരിപ്പിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.


  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; britannica എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 Seyyed Hossein Nasr and Mehdi Aminrazavi. An Anthology of Philosophy in Persia, Vol. 1: From Zoroaster to 'Umar Khayyam, I.B. Tauris in association with The Institute of Ismaili Studies, 2007.
  3. "Omar Khayyam". Encyclopædia Britannica. 2007. Retrieved 2007-06-09.
  4. name=mactutor"OmarKhayyam". TheMacTutor History of Mathematics archive.[പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=ഒമർ_ഖയ്യാം&oldid=3627022" എന്ന താളിൽനിന്ന് ശേഖരിച്ചത്