നവംബർ 4
- 1869 - ശാസ്ത്രമാസികയായ നേച്ചർ പ്രസിദ്ധീകരണമാരംഭിച്ചു.
- 1899 - ഫ്രോയിഡിന്റെ പ്രശസ്ത ഗ്രന്ഥമായ ഇൻറപ്രട്ടേഷൻ ഓഫ് ഡ്രീംസ് പ്രസിദ്ധീകരിച്ചു.
- 1918 - ജർമ്മൻ വിപ്ലവം ആരംഭിച്ചു. നാൽപ്പതിനായിരത്തോളം നാവികർ കീൽ തുറമുഖം പിടിച്ചെടുത്തു.
- 1921 - ജപ്പാനിൽ പ്രധാനമന്ത്രി ഹരാ ടകാഷി വധിക്കപ്പെട്ടു.
- 1922 - ബ്രിട്ടീഷ് പുരാവസ്തുഗവേഷകനായിരുന്ന ഹോവാഡ് കാർട്ടറും സംഘവും ഈജിപ്തിലെ'രാജാക്കന്മാരുടെ താഴ്വരയിൽ'തൂതൻഖാമന്റെ കല്ലറയിലേക്കുള്ള പ്രവേശനദ്വാരം കണ്ടെത്തി.
- 1945 - യുനെസ്കോ സ്ഥാപിതമായി.
- 1954 - ഹിമാലയൻ മൗണ്ടനീറിങ് ഇൻസ്റ്റിറ്റ്യൂട്ട്(HMI) ഡാർജിലിംഗിൽ സ്ഥാപിതമായി.
- 1956 - കേരളത്തിലെ മൂന്നാമത്തെ ആകാശവാണി നിലയമാണു തൃശൂർ ആകാശവാണി നിലയം റിലേ സ്റ്റേഷനായി പ്രക്ഷേപണം തുടങ്ങി.
- 1979 - ടെഹ്റാനിലെ അമേരിക്കൻ എംബസിയിലേക്ക് ഇറാനി വിദ്യാർത്ഥികൾ ഇരച്ചുകയറി 90 പേരെ ബന്ദികളാക്കി.
- 1980 - റൊണാൾഡ് റീഗൻ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 1984 - ഡെൽ സ്ഥാപിതമായി.
- 2009 - മലപ്പുറം ജില്ലയലെ അരീക്കോടിനു സമീപം ചാലിയാർ പുഴയിൽ സ്കൂൾ വിദ്യാർത്ഥികൾ കയറിയ കടത്തുതോണി മറിഞ്ഞ് എട്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.
നവംബർ 5
- 1556 - രണ്ടാം പാനിപ്പത്ത് യുദ്ധം. അക്ബർ ഭാരതത്തിന്റെ ചക്രവർത്തിയായി.
- 1895 - ജോർജ് ബ് സെൽഡൻ ഓട്ടോ മൊബൈലിന് (യന്ത്രവൽകൃത വാഹനം) പേറ്റന്റ് എടുത്തു.
- 1912 - വുഡ്രോ വിൽസൺ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 1940 - ഫ്രാങ്ക്ലിൻ ഡി റൂസ് വെൽറ്റ് അമേരിക്കൻ പ്രസിഡന്റായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു.
- 1945 - കൊളംബിയ ഐക്യരാഷ്ട്രസഭയിൽ അംഗമായി.
- 1955 - വ്യോമാക്രമണത്തിൽ തകർന്ന വിയന്ന സ്റ്റേറ്റ് ഓപ്പറ പുനർനിർമ്മാണത്തിന് ശേഷം ഫിഡിലിയോ എന്ന ബീഥോവൻ പരിപാടിയോടെ പ്രവർത്തനം തുടരുന്നു.
- 1968 - റിച്ചാർഡ് നിക്സസൺ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 2003 - വോയേജർ 1 ഉപഗ്രഹം, സൌരയൂഥത്തിന്റെ അറ്റത്ത് എത്തിയെന്ന് നാസ പ്രഖ്യാപിക്കുന്നു.
- 2008 - ബരാക്ക് ഒബാമ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
No hi ha contingut, cal definir el paràmetre ps3