K. SAJIMON
16 ജൂലൈ 2017 ചേർന്നു
കെ. സജിമോൻ. 1982 ഡിസംബർ 12ന് കണ്ണൂർ ജില്ലയിലെ മാതമംഗലത്തിനടുത്ത് ആലക്കാട് ജനനം. ഏര്യം വിദ്യാമിത്രം യു.പി. സ്കൂൾ, ടാഗോർ മെമ്മോറിയൽ ഹൈസ്കൂൾ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. പയ്യന്നൂർ കോളേജിൽനിന്നും മലയാളത്തിൽ ബിരുദം നേടി. കേരള പ്രസ് അക്കാദമിയിൽനിന്നും പത്രപ്രവർത്തനത്തിൽ പി.ജി. ഡിപ്ലോമ പൂർത്തിയാക്കി. കേരളകൗമുദി പത്രത്തിലൂടെ മാധ്യമപ്രവർത്തകനായി. നൊസ്റ്റാൾജിയ മാസികയുടെ അസോസിയേറ്റ് എഡിറ്ററായിരുന്നു. സമകാലിക മലയാളം ഓൺലൈനിൽ ജോലി ചെയ്തു.
പതിനൊന്നാം സ്ഥലം എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. ഗഗനചാരി പക്ഷികൾ എന്ന ജീവചരിത്രഗ്രന്ഥം പുറത്തിറക്കി. ആനുകാലികങ്ങളിൽ കഥകളെഴുതാറുണ്ട്. സിനിമാമേഖലയിൽ തിരക്കഥാകൃത്തായി പ്രവർത്തിക്കുന്നു. ഗോസ്റ്റ് റൈറ്റിംഗ് ശാഖയിലൂടെ പ്രശസ്തരുടെ പുസ്തകരചനയിൽ പങ്കാളിയായിട്ടുണ്ട്.