ഉപയോക്താവിന്റെ സംവാദം:Naveen Sankar/Archive 2007
നമസ്കാരം ! Naveen Sankar,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ താങ്കൾക്ക് ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽഡെ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ലേഖനങ്ങളുടെ താളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ പേരിൽ ക്ലിക്ക് ചെയ്ത് സംവാദം പേജിൽ പോയി താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
-- Shiju Alex 14:53, 23 മാർച്ച് 2007 (UTC)
പുതിയ ലേഖനങ്ങൾ
തിരുത്തുകപ്രിയ നവീൻ
പുതിയ ലേഖനം തുടങ്ങുമ്പോൾ അതിൽ പ്രാഥമികമായ വിവരങ്ങൾ എങ്കിലും ചേർക്കാൻ ശ്രമിക്കുക. ലേഖനത്തിന്റെ തലക്കെട്ടും കുറച്ച് വിഭാഗങ്ങളുടെ തലക്കെട്ടും മാത്രം ചേർക്കുന്നത് വിക്കിയിലെ സ്റ്റബ്ബ് ലേഖനങ്ങളുടേയും അപൂർണ്ണലേഖനങ്ങളുടേയും എണ്ണം കൂട്ടാനെ ഉപകരിക്കൂ.--Shiju Alex 16:13, 23 മാർച്ച് 2007 (UTC)
നവീൻ
AFD ടാഗ് എടുത്തു മാറ്റിയിട്ടുണ്ട്. താങ്കൾ അത് വിപുലീകരിക്കും എന്ന് അറിഞ്ഞതിൽ സന്തോഷം. മലയാളം വിക്കിയിൽ ഈ അടുത്തായി അപൂർണ്ണലേഖങ്ങളുടേയും സ്റ്റബ്ബ് ലേഖനങ്ങളുടേയും എണ്ണം വളരെ കൂടുകയാണ്. അത് ഒഴിവാക്കാനാണ് പ്രാഥമിക വിവരങ്ങൾ പോലും ചേർക്കാത്ത ലേഖന്നഗ്ങൾ speedy deleltion നു ശുപാർശ ചെയ്യുന്നത്.
താങ്കളെ പോലുള്ള ആളുകളുടെ സംഭാവൻ വിക്കിക്ക് തുടർന്നും ആവശ്യമാണ്. AFD ടാഗ് ഇട്ടതിൽ എന്യ്ഹെങ്കിലും വിഷമം തോന്നിയെങ്കിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. തുടർന്നു വിക്കിയിൽ എഴുതുക. നന്ദി--Shiju Alex 16:24, 23 മാർച്ച് 2007 (UTC)
ഒരു ലേഖനം എഴുതുമ്പോൾ തലക്കെട്ട് മാത്രം ഇടാതെ കുറഞ്ഞ പക്ഷം അതിനെ കുറിച്ചുള്ള അടിസ്ഥാനപരമായ വിവരങ്ങൾ എങ്കിലും ചേർക്കുക. ഉദാഹരണത്തിനു ചുരുങ്ങിയ പക്ഷം കൊട്ടാരക്കരയെ കുറിച്ച് ഇംഗ്ലീഷ് വിക്കിയിൽ (http://en.wikipedia.org/wiki/Kottarakkara) ആമുഖത്തിൽ കിടക്കുന്ന ഭാഗം എങ്കിലും മലയാളം വിക്കിയിലെ ലേഖനത്തിൽ ചേർത്താൽ, കൊട്ടാരക്കര എന്ന ലേഖനം വായിക്കുന്നവർക്ക് നിരാശരായി പോകേണ്ടി വരില്ല. തുടർന്നും എഴുതുക. നന്ദി.--Shiju Alex 16:32, 23 മാർച്ച് 2007 (UTC)
മലയാളം ടൈപ്പ് ചെയ്യാൻ
തിരുത്തുകനവീൻ മലയാളം ഓൺ ലൈൻ ആയി ടൈപ്പ് ചെയ്യാൻ ഈ ലിങ്ക് ഉപയോഗിക്കൂ. http://adeign.googlepages.com/ilamozhi.html
താങ്കൾക്ക് വരമൊഴിയെകുറിച്ചും കീമാനെകുറിച്ചും ഒക്കെ അറിയാം എന്നു കരുതുന്നു. ഇല്ലെങ്കിൽ എനിക്ക് മെയിൽ അയക്കൂ.
ലേഖനം എഴുതാൻ തുടങ്ങുന്നതിനു മുൻപ് താഴെ കാണുന്ന ലിങ്കുകളിൽ ഉള്ള പേജുകൾ വായിക്കുന്നത് നന്നായിരിക്കും
തുടർന്നും എഴുതുക.--Shiju Alex 17:09, 23 മാർച്ച് 2007 (UTC)
- പ്രിയ നവീൻ, തലവൂരിന് ഭൂപടത്തിലെ സ്ഥാനം കൃത്യമാണോ എന്നു പരിശോധിക്കുക..--Vssun 17:20, 23 മാർച്ച് 2007 (UTC)
ഭൌതികം
തിരുത്തുകസുഹൃത്തെ നവീൻ,
താങ്കൾ ഭൌതികം എന്ന തലകെട്ടും ഭൌതികശാസ്ത്രം എന്നതും ഒന്നാണെന്ന രീതിയിൽ റീഡയറക്റ്റ് ചെയ്തിട്ടൂണ്ട്. സത്യത്തിൽ രണ്ടും ഒന്നാണോ?? ഭൌതികം എന്നത് കാണാൻ കഴിയുന്ന രൂപം അവസ്ഥ എന്നല്ലെ? ഭൌതിക ശാസ്ത്രം എന്നത് ഫിസിക്സ് തന്നെ സമ്മതിച്ചു. ദയാവായി ഒന്ന് ശ്രദ്ധിച്ചു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കളുടെ വിക്കിപീഡിയയിലെ പ്രവർത്തിന് പൂർണ പിന്തുണ് പ്രഖ്യാപിച്ചുകൊണ്ട് -- ജിഗേഷ് ►സന്ദേശങ്ങൾ 08:30, 24 മാർച്ച് 2007 (UTC)
Dear Naveen,
It is pleaseful to listen from you. So ഭൌതികം=physics and ഭൌതിക ശാസ്ത്രം= physical science then ഭൌതികം=ഭൌതിക ശാസ്ത്രം ???!!!! Anyway im just quiting from this talk. thanks for your replay. :)
കൊട്ടാരക്കാര/ ഭൌതികം
തിരുത്തുകഎന്ന് പറയുമ്പോൾ താങ്കൾ മനസ്സിൽ ഉദ്ദേശിക്കുന്നതാവണമെന്നില്ല ഇത് അന്വേഷിച്ച് വരുന്ന ആൾക്കാർ ഉദ്ദേശിക്കുന്നത്. അല്ലാത്തപക്ഷം താങ്കൾക്ക് ഒരു നാനാർത്ഥ താൾ ഉണ്ടാക്കാം. എന്നിട്ട് കൊട്ടാരാക്കര ഗ്രാമം എന്ന് അതിൽ പ്രതിപാദിക്കാം. എഡിറ്റ് ചെയ്യുന്നവരുടെ അടുത്ത് നമുക്ക് ഇങ്ങനെ എഴുതാവൂ എന്നൊന്നും പറയാന്ന് ഒക്കില്ല.കൊട്ടാരക്കരഎന്ന് കണ്ടാൽ അതിൽ കൂടുതൽ വിവർങ്ങൾ ചേർക്കാനാണ് ആവർ ശ്രമിക്കുക. എങ്കിലും ഇനി ഞാൻ മേൽ പറഞ്ഞ വിഷയങ്ങളിൽ കൈ വക്കുന്നില്ല, എന്തെങ്കിലും ഉണ്ടെങ്കിൽ സംവാദം താളിൽ തരാം. പിന്ന്നൈ ഈത്രയും പേർ എതിരു പറഞ്ഞിട്ടൂം താങ്കൾ ഭൌതീകം എന്നതിൽ ഉറച്ചു നില്കുന്നു. തെളിവുകൾ തരാമോ? physical education എന്നത് ഭൌതിക പഠനമാവുമോ? ഭൌതികാം എന്നതിന് വേറൊരു അർത്ഥമില്ലേ. അതിനാൽ നാനാർത്ഥതാൾ തുടങ്ങണം എന്നാണ് എൻറീഭിപ്രായം--ചള്ളിയാൻ 19:18, 24 മാർച്ച് 2007 (UTC)
ക്ഷമ ചോദിക്കേണ്ട ആവശ്യമില്ല. ഇവിടെ എല്ലാവരും ഒരു കൂടുംബം പോലെ. ഇന്ന ആൾടെ ലേഖനം എന്നൊന്നും ഇല്ല. എല്ലാം നന്നാക്കാൻ ശ്രമിക്കും. അല്ലെങ്കിൽ കൊട്ടാരക്കരക്കായി എൻറെ സമയം കളയേണ്ട ആവശ്യമില്ല. ഭൌതികം എന്നത് ശരിയാണ് എങ്കിൽ അതിന് ഒരു തെളിവ് ( ഒന്നോ രണ്ടോ) റഫറൻസിൽ വയ്ക്കൂ കാര്യം കഴിഞ്ഞു. താങ്കൾ ഏതെങ്കിലും വിഷയത്തിൽ മാസ്റ്റർ ഡിഗ്രി ഉള്ള ആളാണെങ്കിൽ ഞാൻ പറയാതെ തന്നെ അറിയാം കഴിയും റഫറൻസിൻറെ പ്രസക്തി. നന്ദി. ഇനിയും പ്രതീക്ഷിക്കാം, ഇവിടെയൊക്കെ തന്നെ ഉണ്ട് --ചള്ളിയാൻ 19:46, 24 മാർച്ച് 2007 (UTC)
യഥാർത്ഥത്തിൽ ആ സ്ഥലം ഒന്നേ ഉണ്ടാകൂ നവീൻ. കൊട്ടാരക്കര ഗ്രാമമോ പട്ടണമോ ആയിരിക്കും നമ്മൾ പഞ്ചായത്താണോ താലൂക്കാണോ എന്ന് തരം തിരിക്കേണ്ടതില്ല എന്നാണ് എൻറെ അഭിപ്രായം. അതെല്ലാം ഭരണ തലത്തിൽ വരുന്ന പേർ കൊടുക്കലാണ്. തൃശ്ശൂരിലെ കാര്യം എടുക്കൂ. മുകുന്ദ പുരം എന്നൊരു സ്ഥലമില്ല. എന്നാല് താലൂക്കിൻറെ പേര് മുകുന്ദ പുരം എന്നാണ്. തൃശ്ശൂർ എന്നാൽ ആ പട്ടണം ആണ് നമ്മൾ ഉദ്ദേശിക്കുന്നത്. പിന്നെ തൃശ്ശൂർ ജില്ലയും. അതല്ലാതെ അവിടെ തൃശ്ശൂർ ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തും ഒക്കെ വരുന്നുണ്ട് അതിനെല്ലാം അതിർത്തികൾ നിർവചിച്ചിട്ടുണ്ട്. എങ്കിലും അത് നമ്മൾ എഴുതാറില്ല. ഞാന പറയുന്നത് ഒന്നുകിൽ കൊല്ലം ജില്ല അല്ലെങ്കിൽ കൊല്ലം പട്ടണം ഇത് രണ്ടുമല്ലാതെ മറ്റൊന്നും ആവശ്യമില്ലാ എന്നാണ്. കൊട്ടാരക്കര ഗ്രാമമോ സെമി അറ്ബനോ മറ്റോ ആണെങ്കിൽ അങ്ങനെ പട്ടണം എന്നെഴുതുക. പിന്നെ ചങ്ങനാശ്ശേരി പോലെ ഉള്ള പട്ടണമല്ലേ കൊട്ടാരക്കര? അപ്പോൾ പട്ടണം എന്ന് എഴുതം. ഗ്രാമമെന്നത് വളരെ വികസനം ഒന്നും വരാത്ത ഭാഗങ്ങളെയായിരിക്കണം ഉദ്ദേസിക്കുന്നത് എന്നു തോന്നുന്നു. ‘കൊട്ടാരക്കര കൊല്ലം ജില്ലയിലെ, കൊട്ടരക്കര താലൂക്കിലെ ഒരു പട്ടണമാണ്. താലൂക്കിൻറെ ആസ്ഥാനവും അതു തന്നെ’ എന്ന് ഞാൻ പറയും./ എറണാകുക്കം ജില്ലയുടെ അസ്ഥാനം എറണാകുളം നഗരം ആണ് എന്ന പോലെ. സംവാദം താളിൽ ചോദിക്കാം മറ്റ് അഭിപ്രായങ്ങൾ ഉണ്ടോ എന്ന് --ചള്ളിയാൻ 20:02, 24 മാർച്ച് 2007 (UTC)
- നവീൻ എനിക്ക് ഒരു മെയിൽ അയക്കാമോ? എന്റെ ഇ മെയിൽ വിലാസം shijualexonline@gmail.com--Shiju Alex 15:19, 5 ഏപ്രിൽ 2007 (UTC)
മലയാളം (കണ്ഠ്യം, താലവ്യം..)
തിരുത്തുകമലയാളം ലേഖനത്തില് കണ്ഠ്യം, താലവ്യം, മൂർധന്യം... തുടങ്ങിയവയെ കുറിച്ച് കൂടുതല് വിവരങ്ങള് ചേര്ക്കാന് താങ്കളെ ക്ഷണിക്കുന്നു --സാദിക്ക് ഖാലിദ് 09:01, 17 ഏപ്രിൽ 2007 (UTC)
ഇതെന്താണ്
തിരുത്തുകമാഷെ, ഇതെന്താണ്. ഇത് മലയാളം വിക്കിയാണല്ലോ മാഷെ. താങ്കൾക്ക് പ്രസ്തുത ശീർഷകത്തോടുകൂടി ലേഖനം തുടങ്ങി പരമാവധി കാര്യങ്ങൾ വസ്തുനിഷ്ഠമായും വ്യക്തമായും മലയാളത്തിൽ എഴുതുന്നതിന് ശ്രമിക്കൂ. അല്ലാതെ ഇംഗ്ലീഷ് വിക്കിയിൽ നിന്നും കട്ട്-പേസ്റ്റ് വേണ്ട. ലേഖനങ്ങൾ ഇങ്ങനെ തുടങ്ങുകയാണ് എങ്കിൽ അത്തരം ലേഖനങ്ങൾ പെട്ടെന്ന് മായ്ചുകളയുന്നതിനായി ഫലകം ചേർക്കപ്പെടും. അതിൽ പിന്നെ ആരും കഴിവതും കൈവയ്ക്കാൻ ശ്രമിക്കാറുമില്ല. അതിനാൽ ദയവായി മലയാളത്തിൽ എഴുതുന്നതിന് ശ്രമിക്കുക. സസ്നേഹം,--സുഗീഷ് 20:39, 21 ഡിസംബർ 2007 (UTC)
- മാഷെ, വേറൊന്നും ഉദ്ദേശിച്ചല്ല ഞാൻ പറഞ്ഞത്. നേരത്തേ ഒരു താൾ ഡിലീറ്റിയിട്ടുണ്ട്. അതിനാലാണ് പറഞ്ഞത്. ഭാവുകങ്ങളോടെ--സുഗീഷ് 20:52, 21 ഡിസംബർ 2007 (UTC)